Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202230Thursday

സിപിഎം പാർട്ടി കോൺഗ്രസിൽ കെവി തോമസ് പങ്കെടുക്കും; പാർട്ടി നിർദ്ദേശം മറികടന്ന് നേതാവ് കണ്ണൂരിലേക്ക്; ഇത് തന്റെ ജീവിതത്തിലെ സുപ്രധാന തീരുമാനമെന്ന് കെവി തോമസ്; യെച്ചൂരി ക്ഷണിച്ചതു കൊണ്ടാണ് പങ്കെടുക്കുന്നതെന്നും വിശദീകരണം; സുധാകരനെ തള്ളി തോമസ് കണ്ണൂരിലേക്ക്

സിപിഎം പാർട്ടി കോൺഗ്രസിൽ കെവി തോമസ് പങ്കെടുക്കും; പാർട്ടി നിർദ്ദേശം മറികടന്ന് നേതാവ് കണ്ണൂരിലേക്ക്; ഇത് തന്റെ ജീവിതത്തിലെ സുപ്രധാന തീരുമാനമെന്ന് കെവി തോമസ്; യെച്ചൂരി ക്ഷണിച്ചതു കൊണ്ടാണ് പങ്കെടുക്കുന്നതെന്നും വിശദീകരണം; സുധാകരനെ തള്ളി തോമസ് കണ്ണൂരിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കും. ഇതോടെ കോൺഗ്രസിൽ നിന്ന് കെവി തോമസിനെ പുറത്താക്കും. ഇടതുപക്ഷവുമായി മതേതര വിശ്വാസികൾ യോജിക്കണമെന്ന നിലപാടാണ് കെവി തോമസിനുള്ളത്. അതുകൊണ്ടാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയാണ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനുള്ള കാരണമായി കെവി തോമസ് പറയുന്നത്.

സോണിയാ ഗാന്ധിയുടെ വിശ്വസ്തനായാണ് കെവി തോമസ് അറിയപ്പെട്ടിരുന്നത്. കെപിസിസിയുടെ തീരുമാനം അംഗീകരിക്കണമെന്നും സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് തോമസിനോട് കോൺഗ്രസ് ഹൈക്കമാണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതും തോമസ് തള്ളുകയാണ്. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ തമ്മിലെ സംഘർഷത്തിലെ പ്രശ്‌നമാണ് സിപിഎം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുന്നത്. അതുകൊണ്ടാണ് താൻ പങ്കെടുക്കുന്നതെന്നും കെവി തോമസ് പറഞ്ഞു. നെഹ്‌റുവിന്റെ വാക്കുകൾ അടക്കം വിശദീകരിച്ചാണ് തന്റെ തീരുമാനം തോമസ് അറിയിക്കുന്നത്. സെമിനാർ ദേശീയ പ്രാധാന്യമുള്ളതാണെന്ന നിലപാടിലാണ് കെവി തോമസ്.

പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെ വി തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തിരുന്നു. രാവിലെ കെ വി തോമസിനോട് സംസാരിച്ചിരുന്നു. പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ വി തോമസ് തന്നോട് പറഞ്ഞു. സസ്‌പെൻസ് നിലനിർത്തുന്നത് കെ വി തോമസിന്റെ തന്ത്രം ആയിരിക്കാമെന്നും സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ സുധാകരന്റെ വാക്കുകളെ തള്ളിയാണ് തോമസ് കണ്ണൂരിലേക്ക് പോകുന്നത്.

ദേശീയതലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നാണ് കെ വി തോമസിന്റെ നിലപാട്. കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിൽ കെ വി തോമസിന് പഴയതുപോലെ പിടിപാടില്ല. കെ സുധാകരനും വിഡി സതീശനും ഉൾപ്പെട്ട സംസ്ഥാന നേതൃത്വവുമായും അദ്ദേഹം കടുത്ത അകൽച്ചയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തഴഞ്ഞതോടെ തോമസിന്റെ മുന്നോട്ടുള്ള രാഷ്ടീയ വഴിയും അത്ര ശുഭകരമല്ല. ഈ സാഹചര്യത്തിലാണ് സിപിഎമ്മിലേക്ക് കെവി തോമസ് പോകുന്നത്.

കോൺഗ്രസുകാരുടെ ചോര വീണ മണ്ണിൽ കാൽ ചവിട്ടി സിപിഎം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചിരുന്നു. അത്ര വിശാലമായ മനസേ കോൺഗ്രസിനുള്ളൂ. കോൺഗ്രസിന് വിരുദ്ധമായി കെ.വി.തോമസ് നിലപാട് എടുക്കില്ലെന്നും വിഡി സതീശൻ കൂടിച്ചേർത്തിരുന്നു. ഈ പ്രതീക്ഷയും തോമസ് തള്ളി കളഞ്ഞു. അതുകൊണ്ട് തന്നെ തോമസ് ഇനി കോൺഗ്രസിൽ നിന്നും പുറത്താകും. സിപിഎം സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നാണ് തോമസ് പറയുന്നത്.

നേരത്തെ പങ്കെടുത്തതിന്റെ പേരിൽ കെ.വി തോമസിന് ദുഃഖിക്കേണ്ടിവരില്ലെന്ന് സിപിഎം പി.ബി അംഗം എം.എ ബേബി പറഞ്ഞിരുന്നു. സിപിഎമ്മുമായി സഹകരിച്ചവരുടെ മുൻകാല അനുഭവങ്ങൾ അറിവുള്ളതാണല്ലോ. ടി.കെ ഹംസയുടെയും കെ.ടി ജലീലിന്റെയും അനിൽകുമാറിന്റെയും കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബേബിയുടെ പ്രതികരണം. കോൺഗ്രസിലെ പുരോഗമന ചിന്താഗതിയുള്ളവരെയാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. നെഹ്റുവിയൻ ആശയം സൂക്ഷിക്കുന്നയാളാണ് കെ.വി തോമസ്. സെമിനാറിൽ പങ്കെടുക്കുമോ എന്നത് അദ്ദേഹം തന്നെ വ്യക്തമാക്കും. അദ്ദേഹം എന്താണ് പറയാൻ പോകുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോയെന്നും എം.എ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞിരുന്നു. സെമിനാറിലേക്ക് വിലക്കിയത് കോൺഗ്രസിന്റെ തിരുമണ്ടൻ തീരുമാനമാണ്. പാർട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ബാക്കി കാര്യങ്ങൾ പറയേണ്ടത് അദ്ദേഹമാണ്. ആർഎസ്എസ് മനസ്സുള്ളവരാണ് കെ.വി തോമസിനെ വിലക്കുന്നത്. നെഹ്റുവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസുകാർ കെ.വി തോമസ് സെമിനാറിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞിരുന്നു.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് കെ.വി തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാമെന്നും ജയരാജൻ പറഞ്ഞു. തന്നെ വെടിവയ്ക്കാൻ ആളെ വിട്ട ഗുണ്ടയാണ് കെ.സുധാകരനെന്ന് കേന്ദ്രകമ്മറ്റിയംഗം ഇ.പി ജയരാജൻ പറഞ്ഞു. കോൺഗ്രസിനെ നയിക്കുന്നത് ഇതുപോലെയുള്ള നേതാക്കളാണ്. കെ.വി തോമസിനെ പുറത്താക്കിയാൽ എന്തുസംഭവിക്കുമെന്ന് കാണാമെന്നും ജയരാജൻ പറഞ്ഞു. ഇതിന് ശേഷമാണ് തോമസ് നിലപാട് അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP