Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

സോണിയാ ​ഗാന്ധിയും അം​ഗീകാരം നൽകി; കെ.​വി. തോ​മ​സിനെ കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻറാ​ക്കുന്നത് ​സം​ബ​ന്ധി​ച്ച ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെന്ന് റിപ്പോർട്ടുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ പാർട്ടിക്കുള്ളിലും ഐക്യം സാധ്യമാക്കി കോൺ​ഗ്രസ്

സോണിയാ ​ഗാന്ധിയും അം​ഗീകാരം നൽകി; കെ.​വി. തോ​മ​സിനെ കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻറാ​ക്കുന്നത് ​സം​ബ​ന്ധി​ച്ച ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെന്ന് റിപ്പോർട്ടുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ പാർട്ടിക്കുള്ളിലും ഐക്യം സാധ്യമാക്കി കോൺ​ഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ​ഡ​ൽ​ഹി: കെ.​വി. തോ​മ​സിനെ കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻറാ​ക്കുന്നത് ​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി അം​ഗീ​ക​രി​ച്ചതായി റിപ്പോർട്ടുകൾ. ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് പുറത്ത് വരുന്ന വി​വ​രം. നേ​ര​ത്തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ന്ന കെ.​വി. തോ​മ​സി​നെ സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​വി​ളി​ച്ചാ​ണ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി​യി​ലെ ത​ന്നെ ഉ​ന്ന​ത പ​ദ്ധ​വി തോ​മ​സി​ന് ന​ൽ​കു​ന്ന​ത്.

തോൽവി അറിയാതെ നാലു തവണ ലോക് സഭയിലെത്തുകയും രണ്ടു തവണ കേന്ദ്രമന്ത്രിയാവുകയും ചെയ്ത തോമസ്, രണ്ടു തവണ നിയമസഭാംഗമാവുകയും ഒരു തവണ മന്ത്രിയാവുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം കേന്ദ്ര മന്ത്രിയായിരിക്കേയാണ് ഭക്ഷ്യസുരക്ഷാനിയമം അവതരിപ്പിച്ച് നടപ്പാക്കിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചശേഷം പാർട്ടിയിൽ തീർത്തും അവഗണിക്കപ്പെട്ടതാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാറിനിൽക്കാൻ തയ്യാറാണെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. എന്നാൽ, സീറ്റിന് വേണ്ടി കരുനീക്കം നടത്തിയെന്ന് പാർട്ടിയിലെ ഒരുവിഭാഗം പ്രചരിപ്പിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ വരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഡൽഹിയിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയെങ്കിലും പാർട്ടി അവഗണന തുടർന്നു. വാഗ്ദാനം ചെയ്ത എ.ഐ.സി.സി പദവി ലഭിച്ചില്ല. യു.ഡി.എഫ് കൺവീനർ സ്ഥാനത്തേയ്ക്ക് പരിഗണിച്ചില്ല. കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടന്നിട്ടും നൽകിയില്ല. പാർട്ടി യോഗങ്ങളിലും പരിപാടികളിലും അവഗണന തുടർന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ തട്ടകമായ കൊച്ചിയിൽ നിർദ്ദേശിച്ച യുവനേതാവിന് മത്സരിക്കാൻ അവസരം നൽകിയില്ല.

ഇത്തരം കാര്യങ്ങളിൽ മനംനൊന്താണ് പാർട്ടി വിടുകയെന്ന ചിന്തയിലേക്ക് അദ്ദേഹം നീങ്ങിയത്. കേന്ദ്ര,സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് കെ.വി.തോമസ് തണുത്തത്. സോണിയാഗാന്ധി നേരിട്ടു വിളിക്കുകയും ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇടപെടുകയും ചെയ്തു. ദേശീയ നേതാക്കളായ അശോക് ഗെലോട്ട്, താരിഖ് അൻവർ, കെ.സി. വേണുഗോപാൽ എന്നിവർ ചർച്ച നടത്തുകയും ചെയ്തതോടെ മുതിർന്ന നേതാവെന്ന പരിഗണന ലഭിച്ചു.

സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​വി​ളി​ച്ചെ​ന്നും പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ച്ചെ​ന്നും കെ.​വി. തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യക്തമാക്കുകയായിരുന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന കേ​ന്ദ്ര​നേ​താ​ക്ക​ളെ കാ​ണാ​ൻ സോ​ണി​യ ഗാ​ന്ധി നി​ർ​ദേ​ശി​ച്ച​താ​യും അ​ദ്ദേ​ഹം പറഞ്ഞു. സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​വി​ളി​ച്ചു നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. സോ​ണി​യ ഗാ​ന്ധി എ​ന്ത് പ​റ​ഞ്ഞാ​ലും ത​ല​കു​നി​ച്ച് അ​നു​സ​രി​ക്കും. ദുഃ​ഖ​ങ്ങ​ളും പ​രി​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി. ചി​ല സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വ​ള​രെ​യ​ധി​കം ആ​ക്ഷേ​പി​ച്ചു​വെ​ന്നും കെ ​വി തോ​മ​സ് പ​റ‍​ഞ്ഞു. എ​ന്നാ​ൽ പാ​ർ​ട്ടി​യു​മാ​യി പ്ര​ശ്ന​ങ്ങ​ളി​ല്ലെന്നും വ്യക്തമാക്കി കെ വി തോമസ് പാർട്ടിയിൽ സജീവമാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP