Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാണക്കാട് കുടുംബത്തിന്റെയും ലീഗിന്റെയും താൽപര്യങ്ങൾ ഒരേ സമയം സംരക്ഷിക്കാൻ കഴിയുന്ന നേതാവായത് കുഞ്ഞാലിക്കുട്ടിക്ക് കരുത്തായി; ഗൾഫ് ലോബിക്ക് മുനീറിനോട് താൽപ്പര്യമില്ലാത്തതും 'പാണക്കാട്ടെ' കുടുംബം തിരിച്ചറിഞ്ഞു; സലാമിനെ മുന്നിൽ നിർത്തി പാർട്ടി ഭരിക്കാൻ കുഞ്ഞാലിക്കുട്ടി; ലീഗിൽ അധികാര കേന്ദ്രം മാറാതിരിക്കുമ്പോൾ

പാണക്കാട് കുടുംബത്തിന്റെയും ലീഗിന്റെയും താൽപര്യങ്ങൾ ഒരേ സമയം സംരക്ഷിക്കാൻ കഴിയുന്ന നേതാവായത് കുഞ്ഞാലിക്കുട്ടിക്ക് കരുത്തായി; ഗൾഫ് ലോബിക്ക് മുനീറിനോട് താൽപ്പര്യമില്ലാത്തതും 'പാണക്കാട്ടെ' കുടുംബം തിരിച്ചറിഞ്ഞു; സലാമിനെ മുന്നിൽ നിർത്തി പാർട്ടി ഭരിക്കാൻ കുഞ്ഞാലിക്കുട്ടി; ലീഗിൽ അധികാര കേന്ദ്രം മാറാതിരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറിയായി പി.എം.എ. സലാം വീണ്ടും തിരഞ്ഞെടുക്കപ്പെടുമ്പോൾ ലീഗിലെ കുഞ്ഞാലിക്കുട്ടി ഫാക്ടറിന് സ്വാധീനം കൂടും. ഈ തീരുമാനത്തിൽ നിർണായകമായത് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പിന്തുണ. പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ വരുമെന്ന ആശങ്കയാണ് ഇതിലൂടെ തകർന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കരുനീക്കങ്ങളും നിർണ്ണായകമായി. സംസ്ഥാന പ്രസിഡന്റ് മലപ്പുറത്തും ജനറൽസെക്രട്ടറി കോഴിക്കോട്ടുമായാൽ അടിയന്തരഘട്ടങ്ങളിലുള്ള പ്രശ്‌നമാകുമെന്ന ആശങ്കയും സലാമിന് ഗുണമായി.

പാണക്കാട് കുടുബത്തിന്റെ പിന്തുണ തനിക്കുള്ളകാലത്തോളം ലീഗിനെ താൻ തന്നെ നയിക്കുമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനമായിരുന്നു സലാമിന്റെ വിജയം. പാണക്കാട് കുടുംബത്തിന് പി കെ കുഞ്ഞാലിക്കുട്ടിയെ തള്ളിക്കളഞ്ഞുകൊണ്ട നിലനിൽക്കാൻ കഴിയുകയില്ലെന്ന സന്ദേശം കൂടിയായി ഇത്. പാണക്കാട് കുടുംബത്തിന്റെയും ലീഗിന്റെയും താൽപര്യങ്ങൾ ഒരേ സമയം സംരക്ഷിക്കാനും കഴിയുന്ന നേതാവെന്ന ലേബലാണ് കുഞ്ഞാലിക്കുട്ടിക്ക് തുണയാകുന്നത്. മുനീറിനോട് ഗൾഫ് ലോബിക്ക് താൽപ്പര്യമില്ലാത്തതും കുഞ്ഞാലിക്കുട്ടിക്ക് കരുത്തായി.

സംസ്ഥാന കൗൺസിൽ യോഗം തീരുമാനിക്കുമ്പോൾ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നുവന്നത് ആ ചുമതല വഹിക്കുന്ന സലാമിന്റെ പേരായിരുന്നു. മുനീറിനുവേണ്ടി കെ.എം. ഷാജി, കെ.പി.എ. മജീദ്, ടി.എ. അഹമ്മദ് കബീർ, പി.എം. സാദിഖലി തുടങ്ങിയ നേതാക്കളും കോഴിക്കോട് ജില്ലാകമ്മിറ്റിയും രംഗത്തുവന്നു. ചുമതല ഏറ്റെടുക്കാൻ മുനീറും തയ്യാറായി. എന്നാൽ സലാം തുടരട്ടെ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. ഇ.ടി. മുഹമ്മദ് ബഷീർ എംപി.യുടെ പിന്തുണയും സലാമിനായിരുന്നു. സാദിഖലി തങ്ങൾക്കും എതിർപ്പില്ലായിരുന്നു.

മുനീറിന്റെ പേര് വന്നതോടെ തങ്ങൾ നേതാക്കളുമായും ജില്ലാകമ്മിറ്റി ഭാരവാഹികളുമായും പലതവണ ആശയവിനിമയം നടത്തി. അതിനിടെ, മുനീർ ട്രഷററാകട്ടെ എന്നും നിർദ്ദേശമുണ്ടായി. സാദിഖലി തങ്ങൾ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും ട്രഷറർ ഉൾപ്പെടെയുള്ള ഭാരവാഹിത്വത്തിലേക്കില്ലെന്നും മുനീർ വ്യക്തമാക്കി. ഇതോടെ സലാമിന് കാര്യങ്ങൾ അനുകൂലമായി. ഭാരവാഹി പട്ടികയിൽ തനിക്കൊപ്പമുള്ള കൂടുതൽ പേരെ ഉൾക്കൊള്ളിച്ച് പാർട്ടിയിൽ ശക്തനായിത്തന്നെ തുടരുന്നുവെന്ന സന്ദേശം നൽകാൻ കുഞ്ഞാലിക്കുട്ടിക്കും കഴിഞ്ഞു.

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി പക്ഷത്തെ അട്ടിമറിച്ച് കെ.എം. ഷാജി പക്ഷം വിജയം നേടയിരുന്നു. ഷാജി പക്ഷം നിലപാടിൽ ഉറച്ച് നിന്നതോടെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന് ഭാരവാഹിത്വത്തിലേക്ക് നിർദ്ദേശിച്ച ആളുകളെ പിൻവലിക്കേണ്ടിവന്നു. ഒത്തുതീർപ്പ് നീക്കം വിജയിക്കാതെ വന്നതോടെ എം.എ. റസാഖിനെ പ്രസിഡന്റായും ടി.ടി. ഇസ്മയിലിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സൂപ്പി നരിക്കാട്ടേരിയായി ട്രഷറർ. ഈ തിരിച്ചടി അറിഞ്ഞ് കരുതലോടെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിൽ നീങ്ങി. അതാണ് വിജയമായതും.

നിലവിൽ മുസ്ലിംലീഗിന്റെ ആക്ടിങ് ജനറൽ സെക്രട്ടറിയാണ് പി.എം.എ. സലാം. നേരത്തേ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ.പി.എ. മജീദ് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കി നിശ്ചയിച്ചിരുന്നത്. കെ.എം. ഷാജി ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു എം.കെ. മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തുവന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP