Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉമ്മൻ ചാണ്ടിയല്ല പിണറായി മത്സരിച്ചാലും നേമത്ത് ബിജെപി ജയിക്കും; പാർട്ടിയിൽ യാതൊരു വിഭാഗീയതയും ഇല്ല; യുഡിഎഫും എൽഡിഎഫുമാണ് ശബരിമല വിഷയത്തിൽ ഒത്തുകളിച്ചത്; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും കുമ്മനം രാജശേഖരൻ

ഉമ്മൻ ചാണ്ടിയല്ല പിണറായി മത്സരിച്ചാലും നേമത്ത് ബിജെപി ജയിക്കും; പാർട്ടിയിൽ യാതൊരു വിഭാഗീയതയും ഇല്ല; യുഡിഎഫും എൽഡിഎഫുമാണ് ശബരിമല വിഷയത്തിൽ ഒത്തുകളിച്ചത്; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും കുമ്മനം രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ല. ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേമത്തെ കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വ വിവാദങ്ങളോടും പ്രതികരിച്ച കുമ്മനം, ഉമ്മൻ ചാണ്ടിയല്ല പിണറായി മത്സരിച്ചാലും നേമത്ത് ബിജെപി ജയിക്കുമെന്നും കൂട്ടിച്ചേർത്തു. പാർട്ടിയിൽ യാതൊരു വിഭാഗിയതയും ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. പ്രശ്‌നങ്ങൾ ഉണ്ടെന്ന തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ എൽഡിഎഫുമായി ബിജെപി ഒത്തുകളിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കുമ്മനം തള്ളി. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് എന്താണ് ചെയ്‌തെന്ന് കുമ്മനം ചോദിച്ചു. യുഡിഎഫും എൽഡിഎഫുമാണ് ശബരിമല വിഷയത്തിൽ ഒത്തുകളിച്ചത്. യുഡിഎഫിന്റെ ഒരാൾ പോലും ശബരിമല വിഷയത്തിൽ സമരം ചെയ്തിട്ടില്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP