Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പിൽ പ്രവർത്തന പദ്ധതി ആവിഷ്‌കരിക്കാൻ കഴിയുന്ന എംഎസ് കുമാറിനെ പത്തനംതിട്ടയ്ക്ക് വിട്ടു; തിരുവനന്തപുരത്ത് പയറ്റി തെളിഞ്ഞ പലരെയും പ്രവർത്തനത്തിൽ കണ്ടില്ല; കുമ്മനം എന്ന മഹാനായ വ്യക്തിയുടെ കൂടെ തെരഞ്ഞെടുപ്പു പ്രചരണത്തിന് കൂടെ പോകാൻ പറ്റിയവരായിരുന്നോ പോയിരുന്നത്? തിരുവനന്തപുരത്ത് താമര വിരിഞ്ഞാൽ അതിന് കാരണം അയ്യപ്പ കൃപമാത്രം; തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാൻ ബിജെപി ഒന്നും ചെയ്തില്ല; പരാതിയുമായി ആർഎസ്എസ് നേതാവ്

തെരഞ്ഞെടുപ്പിൽ പ്രവർത്തന പദ്ധതി ആവിഷ്‌കരിക്കാൻ കഴിയുന്ന എംഎസ് കുമാറിനെ പത്തനംതിട്ടയ്ക്ക് വിട്ടു; തിരുവനന്തപുരത്ത് പയറ്റി തെളിഞ്ഞ പലരെയും പ്രവർത്തനത്തിൽ കണ്ടില്ല; കുമ്മനം എന്ന മഹാനായ വ്യക്തിയുടെ കൂടെ തെരഞ്ഞെടുപ്പു പ്രചരണത്തിന് കൂടെ പോകാൻ പറ്റിയവരായിരുന്നോ പോയിരുന്നത്? തിരുവനന്തപുരത്ത് താമര വിരിഞ്ഞാൽ അതിന് കാരണം അയ്യപ്പ കൃപമാത്രം; തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാൻ ബിജെപി ഒന്നും ചെയ്തില്ല; പരാതിയുമായി ആർഎസ്എസ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ജയിച്ചാൽ അതിന് കാരണം അയ്യപ്പ കൃപമാത്രമാകുമെന്ന് വിശദീകരിച്ച് ആർഎസ്എസ് നേതൃത്വത്തിന് പ്രമുഖ പരിവാർ നേതാവിന്റെ കത്ത്. ബിജെപിയുടെ നേതൃത്വത്തെ കടന്നാക്രമിച്ചാണ് കത്ത് എഴുതിയിരിക്കുന്നത്. കുമ്മനമെന്ന സ്ഥാനാർത്ഥിയുടെ പ്രസക്തി പോലും തിരിച്ചറിയാതെയാണ് ജില്ലാ നേതൃത്വം പ്രവർത്തിച്ചതെന്ന വിമർശനമാണ് ഉയർത്തുന്നത്. നേരത്തെ പത്തനംതിട്ടയിൽ കെ സുരേന്ദ്രന്റെ വിജയസാധ്യത തകർക്കാൻ ചിലർ ചരട് വലികൾ നടത്തിയെന്ന് ആരോപിച്ച് പത്തനംതിട്ടയിലെ ആർഎസ്എസ് നേതാക്കളും ബിജെപി ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തും പാളിച്ചകളും സംഘപരിവാറുമായി ബന്ധപ്പെട്ട നേതാവ് ചൂണ്ടിക്കാട്ടുന്നത്.

പത്തനംതിട്ടയിലെ പ്രശ്‌നങ്ങളിലെ കത്ത് ബിജെപി നേതാക്കൾക്കായിരുന്നുവെങ്കിൽ തിരുവനന്തപുരത്ത് ആർഎസ്എസ് നേതൃത്വത്തിനാണ് കത്ത് പോയിരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം വിശേഷങ്ങൾ എന്ന് പറഞ്ഞാണ് ആർഎസ്എസ് നേതൃത്വത്തിലുള്ളവർക്ക് കത്തയച്ചിരിക്കുന്നത്. ഭാരതീയ ജനതാ പാർട്ടി അവതരിപ്പിച്ചത് ഏറ്റവും പ്രഗത്ഭനായ സ്ഥാനാർത്ഥിയെ. പാർട്ടിക്കാരോ സംഘപരിവാർ പ്രസ്ഥാനങ്ങൾ കൂടാതെ പൊതു ജനവും അംഗീകരിക്കുന്ന വ്യക്തി. കുറച്ചു വൈകിയെങ്കിലും തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് വർഷങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പയറ്റിതെളിഞ്ഞ പലരെയും കണ്ടില്ല. ശ്രീ.എം.എസ്.കുമാറിനെ പത്തനംതിട്ടയിൽ ചാർജ് കൊടുത്തു. തെരഞ്ഞെടുപ്പു രംഗത്ത് പ്രവർത്തന പദ്ധതി ആവിഷ്‌കരിക്കാൻ കഴിവുറ്റ വ്യക്തിത്വം. അദ്ദേഹത്തിന്റെ സേവനം വേണ്ടെന്നു വച്ചു. ഒരാളുടെ പേര് ഉദാഹരണത്തിനു പറഞ്ഞു എന്നു മാത്രംഇങ്ങനെയാണ് കാര്യങ്ങളെ വിമർശിക്കുന്നത്.

കുമ്മനം രാജശഖരൻ എന്ന മഹാനായ വ്യക്തിയുടെ കൂടെ തെരഞ്ഞെടുപ്പു പ്രചരണത്തിന് കൂടെ പോകാൻ പറ്റിയവരായിരുന്നോ പോയിരുന്നത്? തിരുവനന്തപുരത്തെ ജനഹൃദയളിൽ സ്ഥാനം പിടിച്ച എത്രയോ വ്യക്തികൾ ഉണ്ടായിരുന്നുവല്ലോ... തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള എത്ര സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ സ്വന്തം സ്ഥലത്ത് പ്രവർത്തിച്ചു? അത് ഇപ്പോൾ പറയാൻ പറ്റിയതല്ല. മുതിർന്ന പലരേയും പ്രവർത്തനത്തിൽ തൊടീച്ചിരുന്നില്ല. സത്യം തുറന്നു പറയുന്നവരെ പ്രത്യേകിച്ചും. നിരവധി സ്ഥലങ്ങളിൽ ഏപ്രിൽ ഒന്നുവരെ വരെ ഒരു പ്രവർത്തനവും നടന്നിരുന്നില്ലെന്നും വിമർശിക്കുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ പോലും ഞങ്ങളെ പങ്കെടുപ്പിച്ചിരുന്നില്ല. 100 പേരു പോലുമില്ലാത്ത സംഘടനകളെ എൻഡിഎയുടെ ഭാഗമാക്കി പ്രധാനമന്ത്രിയോടൊപ്പമിരുത്തിയർ ഞങ്ങളെ പോലെയുള്ള വരോട് പ്രധാനമന്ത്രിയെ കാണാൻ പോലും വരാൻ പറഞ്ഞില്ല..... ചില കടലാസു സംഘടനകളെ ബിജെപിയിൽ ലയിപ്പിച്ച്... നേതാക്കളെന്നു പറയപ്പെട്ടവരെ സംസ്ഥാന സമിതി അംഗങ്ങളാക്കി കൂടെ നിർത്തി ശക്തിമാനാണെന്നു കാണിക്കാൻ വ്യഗ്രത കാട്ടുന്നതും കാണാനിടയായി. കടലോരങ്ങളിലും സമുദായ - ഉപജാതി സംഘടനകൾക്ക് കൊടുക്കാനെന്ന പേരിൽ ചിലതൊക്കെ അടിച്ചു കൊണ്ടു പോകുന്നവരെയും കാണാനിടയായി..... തെരഞ്ഞെടുപ്പിലെ നേർക്കാഴ്ചകളും അനുഭവങ്ങളും വിവരിച്ചു എന്നുമാത്രം. ഒന്നും നേടാനല്ല. ഒരു സീറ്റെങ്കിലും കിട്ടിയാൽ ഒറ്റയ്ക്കിരുന്നെങ്കിലും സന്തോഷിക്കാൻ.
മച്ചി പശുവല്ല, കറവപശുവാണെന്ന് പ്രഖ്യാപിക്കാൻ....-ഇങ്ങനെയാണ് കത്ത് അവസാനിക്കുന്നത്. ആർഎസ്എസ് അനുകൂല വാട്‌സാപ്പ് ഗ്രൂപ്പുകളിലും കത്ത് സജീവ ചർച്ചാ വിഷയമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുറഞ്ഞത് 15000 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ജയിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കോൺഗ്രസ് അവകാശപ്പെടുന്ന ന്യൂനപക്ഷ ഏകീകരണം ഉൾപ്പെടെ എന്തൊക്കെ സംഭവിച്ചാലും കുമ്മനത്തിന്റെ ജയം തടയാനാവില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്ന കോൺഗ്രസ് വാദം പൊള്ളയാണെന്നാണ് ബിജെപി നേതാക്കളുടെ വാദം. അങ്ങനെയൊരു ഏകീകരണം നടന്നിട്ടുണ്ടെങ്കിൽത്തന്നെ അതിനെ മറികടക്കാവുന്ന മുന്നേറ്റം വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിൽ ബിജെപിക്കുണ്ടാവുമെന്ന് അവർ കണക്കുകൂട്ടുന്നു. കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിലാണ് കാര്യങ്ങൾ യുഡിഎഫിന് അനുകൂലമാവാൻ സാധ്യതയുള്ളത്. എന്നാൽ അതു കൊൺഗ്രസ് പ്രതീക്ഷിക്കുന്ന പോലെ വലിയ തരംഗമല്ല. അതേസമയം എതിരാളികളുടെ കണക്കുകൂട്ടലുകളെ കവച്ചുവയ്ക്കുന്ന വിധത്തിലുള്ള ഭൂരിപക്ഷം നേമത്തും വട്ടിയൂർക്കാവിലും കുമ്മനം രാജശേഖരനുണ്ടാവുമെന്ന് അവർ പറയുന്നു.

ഭൂരിപക്ഷം പതിനയ്യായിരത്തിൽ കുറയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനം ഈ രണ്ടു മണ്ഡലങ്ങളിലുണ്ടാവുന്ന മുന്നേറ്റമാണെന്ന് അവർ സമ്മതിക്കുന്നുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നടന്നതുപോലെ ബിജെപി വിജയം തടയുന്നതിനുള്ള ക്രോസ് വോട്ടിങ് ഇക്കുറി തിരുവനന്തപുരത്ത് ഉണ്ടായിട്ടില്ലെന്നാണ് പാർട്ടി കണക്കാക്കുന്നത്. ഇതിനിടെയാണ് ബിജെപിയുടെ പ്രവർത്തനത്തെ വിമർശിച്ച് കുറിപ്പുകൾ ആർഎസ്എസ് ഗ്രൂപ്പുകളിൽ സജീവ ചർച്ചയാകുന്നത്. യാാെരു സംശയവും വേണ്ടെന്നും തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നും കുമ്മനം രാജശേഖരനും പറയുന്നുണ്ട്.

വോട്ടെടുപ്പിൽ നിന്നും മാറി നിൽക്കുന്നവർ വരെ ഇക്കുറി പോളിങ് ബൂത്തിലെത്തിയെന്നും കുമ്മനം പറയുന്നു. അതുകൊണ്ട് തന്നെ അപ്രതീക്ഷിത തോൽവി പിണഞ്ഞാൽ ബിജെപി ജില്ലാ നേതൃത്വത്തിനെതിരായ ആരോപണങ്ങൾ പുതിയ തലത്തിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP