Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഗ്നിപർവതം എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന യെദിയൂരപ്പയുടെ 'മുന്നറിയിപ്പ് മിസൈലി'ന് പിന്നാലെ 24 മണിക്കൂറിനകം ബിജെപി എംഎൽഎമാരെ മറുകണ്ടം ചാടിക്കുമെന്ന് കുമാരസ്വാമിയുടെ വെല്ലുവിളി; കർണാടകയിലെ സഖ്യ സർക്കാരിനെ തകർക്കാൻ ബിജെപി ശ്രമം തകൃതിയായി നടക്കവേ പ്രതിരോധ മതിൽ തീർക്കാൻ മുഖ്യമന്ത്രിയും സംഘവും; കോൺഗ്രസിന്റെ കരുനീക്കങ്ങൾ ഉറപ്പിച്ച് കേരളത്തിന്റെ കെ.സി

അഗ്നിപർവതം എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന യെദിയൂരപ്പയുടെ 'മുന്നറിയിപ്പ് മിസൈലി'ന് പിന്നാലെ 24 മണിക്കൂറിനകം ബിജെപി എംഎൽഎമാരെ മറുകണ്ടം ചാടിക്കുമെന്ന് കുമാരസ്വാമിയുടെ വെല്ലുവിളി; കർണാടകയിലെ സഖ്യ സർക്കാരിനെ തകർക്കാൻ ബിജെപി ശ്രമം തകൃതിയായി നടക്കവേ പ്രതിരോധ മതിൽ തീർക്കാൻ മുഖ്യമന്ത്രിയും സംഘവും; കോൺഗ്രസിന്റെ കരുനീക്കങ്ങൾ ഉറപ്പിച്ച് കേരളത്തിന്റെ കെ.സി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞു വീശുന്ന കർണാടകയിൽ സഖ്യസർക്കാരനെ താഴെയിറക്കാൻ ബിജെപി ശ്രമം തകൃതിയായി നടക്കവേയാണ് വെല്ലുവിളിയുമായി കർണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത48 മണിക്കൂറിനകം ബിജെപി എംഎൽഎമാരെ മറുകണ്ടം ചാടിക്കുമെന്നാണ് എച്ച്.ഡി.കുമാരസ്വാമിയുടെ വെല്ലുവിളി. ബിജെപി എംഎൽഎമാരെ പുറത്തിറക്കാൻ തനിക്ക സാധിക്കുമെന്നും കർണാടകയിൽ യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിൽ അഗ്നിപർവതം എപ്പോൾ വേണമെങ്കിലും പൊട്ട്ിത്തെറിക്കാമെന്നുള്ള ബിജെപി അധ്യക്ഷൻ യെദിയൂരപ്പയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കവേയാണ് കുമാരസ്വാമി ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

സംസ്ഥാനത്തെ സഖ്യസർക്കാരിനെ താഴെയിടാനാണ് ബിജെപി ശ്രമിക്കുന്നതെങ്കിലും സർക്കാരിന് എല്ലാ എംഎൽഎമാരുടേയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഏത് നിമഷം വേണമെങ്കിൽ തന്റെ സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാൻ തനിക്ക് സാധിക്കുമെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. സർക്കാരിന്റെ ഭാഗമായ ചില കോൺഗ്രസ് എംഎ‍ൽഎമാരും സ്വതന്ത്രരും പിന്തുണ പിൻവലിച്ച് മുംബൈയിലേക്ക് നീങ്ങിയതോടെയാണ് കർണാടകയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. ഇതിന് പിന്നാലെ ബിജെപി തങ്ങളുടെ എല്ലാ അംഗങ്ങളെയും ഹരിയാനയിലെ റിസോർട്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ കളമറിഞ്ഞ് കളിച്ച കോൺഗ്രസിന് തങ്ങളുടെ ചില എംഎ‍ൽഎമാരെ തിരിച്ച് കൊണ്ടുവരാൻ കഴിഞ്ഞു.

അതേസമയം, കർണാടകയിലെ അഗ്നിപർവതം ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്നായിരുന്നു ബിജെപി അദ്ധ്യക്ഷൻ ബി.എസ്.യെദിയൂരപ്പയുടെ പ്രതികരണം. വെള്ളിയാഴ്ച നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് രമേഷ് ജർകിഹോലി, ബി.നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമടഹള്ളി എന്നീ എംഎ‍ൽഎമാർ വിട്ടുനിന്നതിനു പിന്നാലെയാണ് യെദിയൂരപ്പയുടെ പരാമർശം. വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഈ എംഎ‍ൽഎമാർക്ക് കത്ത് നൽകുമെന്ന് നിയമസഭാ കക്ഷി യോഗത്തിനു ശേഷം സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.

ബിജെപിയുടെ ഓപ്പറേഷൻ താമരയ്ക്കെതിരെയുള്ള കോൺഗ്രസ്-ജനതാദൾ സഖ്യസർക്കാരിന്റെ ശക്തി തെളിയിക്കൽ എന്നു വിശേഷിപ്പിക്കപ്പെട്ട യോഗത്തിലാണ് കോൺഗ്രസ് എംഎ‍ൽഎമാർ പങ്കെടുക്കാതിരുന്നത്. കോൺഗ്രസ് എംഎ‍ൽഎമാരുടെ അതൃപ്തിയും അമർഷവുമാണ് അവരുടെ അസാന്നിദ്ധ്യത്തിലൂടെ വ്യക്തമായതെന്നും യെദിയൂരപ്പ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP