Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്റെ നാട്ടിൽ വന്ന് രാജ്‌മോഹൻ ഉണ്ണിത്താനും രമേശ് ചെന്നിത്തലയുമൊക്കെ ഇല്ലാത്ത കാര്യം പ്രസംഗിച്ചപ്പോൾ തന്നെ 2500 വോട്ട് കൂടുതൽ കിട്ടി; അതിൽ എനിക്കവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്; മുഖ്യമന്ത്രി മുതൽ താഴോട്ടുള്ളവർ പ്രവർത്തിച്ചത് ഒറ്റക്കെട്ടായി; ജനീഷ് ജയിക്കണം എന്ന വാശിയിൽ കരയോഗം ഭാരവാഹികൾ പോലും അന്തിയുറങ്ങിയത് പാർട്ടി ഓഫീസിൽ; അടൂർ പ്രകാശിന്റെ കൊന്നി ഇടത്തേക്ക് മറിച്ച ജനീഷ് മീറ്റ് ദ പ്രസിൽ വിജയകാരണങ്ങൾ വശദീകരിച്ചപ്പോൾ

എന്റെ നാട്ടിൽ വന്ന് രാജ്‌മോഹൻ ഉണ്ണിത്താനും രമേശ് ചെന്നിത്തലയുമൊക്കെ ഇല്ലാത്ത കാര്യം പ്രസംഗിച്ചപ്പോൾ തന്നെ 2500 വോട്ട് കൂടുതൽ കിട്ടി; അതിൽ എനിക്കവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്; മുഖ്യമന്ത്രി മുതൽ താഴോട്ടുള്ളവർ പ്രവർത്തിച്ചത് ഒറ്റക്കെട്ടായി; ജനീഷ് ജയിക്കണം എന്ന വാശിയിൽ കരയോഗം ഭാരവാഹികൾ പോലും അന്തിയുറങ്ങിയത് പാർട്ടി ഓഫീസിൽ; അടൂർ പ്രകാശിന്റെ കൊന്നി ഇടത്തേക്ക് മറിച്ച ജനീഷ് മീറ്റ് ദ പ്രസിൽ വിജയകാരണങ്ങൾ വശദീകരിച്ചപ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തന്റേത് ചിട്ടയായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് കോന്നിയിലെ നിയുക്ത എംഎൽഎ കെ.യു ജനീഷ്‌കുമാർ. സ്ഥാനാർത്ഥിത്വം ലഭിച്ചത് അവിചാരിതമായിട്ടായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് വിജയത്തിലെത്തിയതെന്നും ജനീഷ് പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച് മീറ്റ് ദ പ്രസിൽ പങ്കെടുക്കുകയായിരുന്നു ജനീഷ്. തനിക്കെതിരേ സ്വന്തം നാട്ടിൽ വന്നു പ്രസംഗിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജ്യോതികുമാർ ചാമക്കാല എന്നീ നേതാക്കളോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. അവരാണ് എനിക്ക് 2500 വോട്ട് കൂട്ടിത്തന്നത്

തന്നെ കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ ഒക്കെ അവർ വിളിച്ചു പറഞ്ഞത് വോട്ട് വർധിക്കാൻ കാരണമായി. അടൂർ പ്രകാശ് ഇടഞ്ഞു നിന്നതോ കോൺഗ്രസിലെ ഗ്രൂപ്പിസമോ അല്ല തന്റെ വിജയത്തിന് കാരണം. പാർട്ടി സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ്. ഒപ്പം യുവാവ് എന്ന പരിഗണനയും ലഭിച്ചു. എ പത്മകുമാർ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കുമ്പോഴാണ് കോന്നിയിൽ മത്സരിച്ച് വിജയിച്ചത്. അതിന് ശേഷം അടൂർ പ്രകാശ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവായിരിക്കുമ്പോഴാണ് കോന്നിയിൽ മത്സരിക്കാനെത്തിയത്. യുവാക്കൾക്ക് കിട്ടുന്ന ഒരു പൊതു സ്വീകാര്യത എനിക്കും ലഭിച്ചു. അതൊക്കെയാണ് ഞങ്ങളുടെ വിജയത്തിന്റെ ഘടകം.

ബിജെപിയും കോൺഗ്രസും ഒരു പാട് വ്യക്തിഹത്യയ്ക്ക് ശ്രമിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു അത്. ഞാനിവിടിടെ സ്ഥാനാർത്ഥിയാകുമ്പോൾ മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർക്കല്ലാതെ ആർക്കും എന്നെ അറിയില്ലായിരുന്നു. പ്രചാരണം ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ തന്നെ എൽഡിഎഫ് ജയം ഏതാണ്ടുറപ്പായി. ഇതോടെയാണ് കള്ളപ്രചാരണവുമായി മറ്റുള്ളവർ രംഗത്ത് വന്നത്. മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലും വീടുകൾ തോറും കയറിയിറങ്ങി നേരിട്ടുംഅപവാദ പ്രചാരണം നടത്തി. അതൊക്കെ പിന്നീട് തനിക്ക് ഗുണകരമായി മാറി.

കോന്നിയിലെ എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ പരസ്യമായി പറഞ്ഞു. ജനീഷ് വിജയിക്കണം. കരയോഗം ഭാരവാഹികളിൽ നിരവധി പേർ പാർട്ടി ഓഫീസുകളിലാണ് അന്തിയുറങ്ങിയത്. എൻഎസ്എസിന് ഏറ്റവും കൂടുതൽ വോട്ടുള്ള പഞ്ചായത്തും ബൂത്തും എടുത്തു പരിശോധിച്ചോളൂ. അവിടെയെല്ലാ, എനിക്കാണ് ഭൂരിപക്ഷം. ഉദാഹരണം മലയാലപ്പുഴ. അവിടെ ഞാൻ 250 വോട്ടുകൾക്ക് മുന്നിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി ഇവിടെ മൂന്നാമതായിരുന്നു. കലഞ്ഞൂർ, വള്ളിക്കോട് പഞ്ചായത്തുകൾ ഏറെക്കാലത്തിന് ശേഷം ലീഡ് ചെയ്തു. ബൂത്തുകൾ പരിശോധിച്ച് നോക്കൂ.

മുഴുവൻ സമുദായ സംഘടനകളുടെയും മനസ് എൽഡിഎഫിനൊപ്പമായിരുന്നു. ഒരു സമുദായമല്ല, എല്ലാവരും ഒപ്പം നിന്നതാണ് വിജയത്തിന് കാരണമായത്. ബിജെപിക്ക് വോട്ടു തേടി എങ്ങാണ്ടു നിന്നൊക്കെ കുറേ അച്ചന്മാരെ രംഗത്തിറക്കി. പക്ഷേ, കോന്നിയിൽ വൈദികരും സഭാവിശ്വാസികളും എൽഡിഎഫിനൊപ്പമായിരുന്നു. പെന്തക്കോസ്തും മുസ്ലിം സമുദായവും ഒപ്പം നിന്നു. അല്ലെങ്കിൽ ഇത്രയും വലിയ ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയുമായിരുന്നില്ല. ഭാര്യ അനുമോൾക്കൊപ്പമാണ് ജനീഷ് മാധ്യമങ്ങളുടെ മുന്നിൽ എത്തിയത്. പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, വൈസ് പ്രസിഡന്റ് ജി വിശാഖൻ, മുൻ പ്രസിഡന്റ് സാം ചെമ്പകത്തിൽ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP