Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് സർക്കാരിന് പൊറുക്കാനാവാത്ത തെറ്റ്; വിജിലൻസിൽ നിന്നും സർക്കാർ റിപ്പോർട്ട് തേടി; വിവരങ്ങൾ ചോർത്തി പുറത്തുവിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന നിലപാടിൽ ധനമന്ത്രി; റെയ്ഡിന് പിന്നിൽ വിജിലൻസിലെ ആർഎസ്എസ് അനുഭാവികളെന്ന വിമർശനത്തിന് മറുപടിയുമായി കെ.സുരേന്ദ്രനും

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് സർക്കാരിന് പൊറുക്കാനാവാത്ത തെറ്റ്; വിജിലൻസിൽ നിന്നും സർക്കാർ റിപ്പോർട്ട് തേടി; വിവരങ്ങൾ ചോർത്തി പുറത്തുവിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന നിലപാടിൽ ധനമന്ത്രി; റെയ്ഡിന് പിന്നിൽ വിജിലൻസിലെ ആർഎസ്എസ് അനുഭാവികളെന്ന വിമർശനത്തിന് മറുപടിയുമായി കെ.സുരേന്ദ്രനും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് വിവാദമായതോടെ സർക്കാർ കൂടുതൽ നടപടികളിലേക്ക് നീങ്ങി. റെയ്ഡിന് അനുമതി നൽകുകയും വിവരങ്ങൾ പുറത്തുവിടുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തേക്കും. ഇതിന്റെ ഭാഗമായി റെയ്ഡും അനന്തര നടപടികളും സംബന്ധിച്ച് സർക്കാർ വിജിലൻസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള വിജിലൻസ് ഡയക്ടറോട് സംസ്ഥാനത്തേക്ക് തിരിച്ചെത്താനും സർക്കാർ ആവശ്യപ്പെട്ടു. ഡയക്ടറുടെ റിപ്പോർട്ടിന് ശേഷമായിരിക്കും സർക്കാർ നടപടിയെടുക്കുക.

അനവസരത്തിൽ കെ.എസ്.എഫിയിൽ റെയ്ഡ് നടത്തി വിവരങ്ങൾ ചോർത്തികൊടുത്തവർക്കെതിരെ നടപടി വേണമെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ കർശന നിലപാട്. കിഫ്ബി വായ്പ വിവാദവും തിരഞ്ഞെടുപ്പും അതിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ നടന്ന റെയ്ഡിനെ സർക്കാരിനെതിരായ ഗൂഢാലോചനയായാണ് തോമസ് ഐസക് സംശയിക്കുന്നത്. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന നിലപാടിലേക്ക് തോമസ് ഐസക് എത്താൻ കാരണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും കെ.എസ്.എഫ്.ഇയിലെ റെയ്ഡ് ചർച്ചചെയ്യും.

നല്ല നിലയിൽ പോകുന്ന ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്ന പ്രസ്താവനയാണ് പ്രതിപക്ഷനേതാവിന്റേത്. എന്തും വിളിച്ചു പറയുന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന് മറുപടിയില്ലെന്നും ഐസക് പറഞ്ഞു. സംസ്ഥാന സർക്കാരിന് കീഴിലുള്ള വിജിലൻസ് വകുപ്പ് നടത്തിയ പരിശോധന, രാഷ്ട്രീയ എതിരാളികൾക്കുള്ള ആയുധമായി മാറിയപ്പോഴാണ് ധനമന്ത്രി നിലപാട് കടുപ്പിച്ചത്. തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്തും. എന്നാൽ പരിശോധനകൾ ഒരു ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്നതാവരുത്. പ്രതിപക്ഷനേതാവും ഇക്കാര്യങ്ങൾ മനസിലാക്കണം.

ഇഡി ബിജെപിയുടെ ചട്ടുകമായാണ് പ്രവർത്തിക്കുകയാണ്. കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെ ഭീഷണിപ്പെടുത്താം എന്ന് കരുതേണ്ട. അതെ സമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണങ്ങളോട് പരിഹസിച്ചുകൊണ്ടാണ് മന്ത്രി പ്രതികരിച്ചത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് വിജിലൻസ് പരിശോധനയ്ക്ക് പിന്നിലെന്ന വിമർശനം തള്ളിയ ഐസക് പരിശോധന മുഖ്യമന്ത്രിയുടെ അറിവോടെ ആകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിജിലൻസ് നടപടിക്കെതിരെ വീണ്ടും കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് രംഗത്തെത്തി. ബിസിനസ് എതിരാളികൾ വിജിലൻസിനെ സ്വാധീനിച്ചോ എന്ന് സംശയിക്കാം. വിജിലൻസിൽ നിന്ന് വിവരങ്ങൾ പുറത്തു വന്നത് മുൻകൂട്ടി പ്ലാൻ ചെയ്തതു പോലെയുണ്ട്. റെയ്ഡിനുമുമ്പോ ശേഷമോ വിവരങ്ങൾ കെ.എസ്.എഫ്.ഇയെ അറിയിച്ചില്ല. പരിശോധന നടത്തുമ്പോൾ ചീഫ് എക്‌സിക്യുട്ടീവിനെ അറിയിക്കേണ്ടതായിരുന്നുവെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.

മുഖ്യമന്ത്രി കസേര തന്നെ മൂന്നുമാസത്തേക്ക് ഏൽപ്പിക്കൂവെന്ന് കെ.സുരേന്ദ്രൻ

കെ.എസ്.എഫ്.ഇയിലെ റെയ്ഡിന് പിന്നിൽ വിജിലൻസിലെ ആർഎസ്എസ് അനുഭാവികളാണെന്ന വിമർശനത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വിജിലൻസിലും ബിജെപിയുടെ ആളുകളാണെന്ന് പറയുന്നതെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചിട്ട് മൂന്ന് മാസത്തേക്ക് ആ കസേര തന്നെ ഏൽപ്പിക്കുവെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും മത്സരിക്കുകയാണ്.

ധനവകുപ്പിലെ അഴിമതി കേസുൾ മന്ത്രി തോമസ് ഐസക് അട്ടിമറിക്കുകയാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. ദേശീയ അന്വേഷണ ഏജൻസികളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമം. കിഫ്ബിിൽ വ്യാപകമായി അഴിമതിയുണ്ട്. അത് പിടിക്കപ്പെടുമെന്ന ആശങ്കയാണ് തോമസ് ഐസക്കിനുള്ളത്.ട്രഷറിയിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കുയാണ് തോമസ് ഐസക്. ഇതിലെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP