Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭയ്ക്കുള്ളിലും പുറത്തും നടത്തിയത് മാതൃകാപരമായ പ്രവർത്തനങ്ങൾ; ഇന്ത്യയിലെ മുഴുവൻ നിയമസഭാ സാമാജികരുമായും താരതമ്യം ചെയ്യുമ്പോഴും തിളക്കം കൂടുതൽ കെ എസ് ശബരീനാഥിന്; രാജ്യത്തെ മികച്ച നിയമസഭാ സാമാജികനുള്ള അവാർഡ് പ്രഖ്യാപിച്ചത് മുൻ ലോക്സഭാ സ്പീക്കർ ശിവരാജ് പാട്ടീൽ ചെയർമാനായ അവാർഡ് നിർണയ സമിതി

നിയമസഭയ്ക്കുള്ളിലും പുറത്തും നടത്തിയത് മാതൃകാപരമായ പ്രവർത്തനങ്ങൾ; ഇന്ത്യയിലെ മുഴുവൻ നിയമസഭാ സാമാജികരുമായും താരതമ്യം ചെയ്യുമ്പോഴും തിളക്കം കൂടുതൽ കെ എസ് ശബരീനാഥിന്; രാജ്യത്തെ മികച്ച നിയമസഭാ സാമാജികനുള്ള അവാർഡ് പ്രഖ്യാപിച്ചത് മുൻ ലോക്സഭാ സ്പീക്കർ ശിവരാജ് പാട്ടീൽ ചെയർമാനായ അവാർഡ് നിർണയ സമിതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ശബരീനാഥിന് രാജ്യത്തെ മികച്ച നിയമസഭാ സാമാജികനുള്ള അവാർഡ്. ഇന്ത്യയിലെ മുഴുവൻ നിയമസഭാ സാമാജികരെയും പരിഗണിച്ചു നൽകുന്ന മികച്ച യുവസാമാജികനുള്ള അവാർഡിനാണ് അരുവിക്കര നിയോജകമണ്ഡലം എംഎ‍ൽഎ. അർഹനായത്. മണ്ഡലത്തിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളും നിയമസഭയിൽ വിവിധ വിഷയങ്ങളിൽ നടത്തുന്ന മികച്ച പ്രകടനവും പരിഗണിച്ചാണ് പുരസ്‌കാരം.

മുൻ ലോക്സഭാ സ്പീക്കർ ശിവരാജ് പാട്ടീൽ ചെയർമാനായ അവാർഡ് നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഭാരതീയ ഛാത്ര സൻസദ് ഗവേണിങ് കൗൺസിലുമായി ചേർന്നു സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. 21-ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തുടങ്ങിയവർ പങ്കെടുക്കും.

എൻജിനീയറിങ് ബിരുദധാരിയാണ് ശബരിനാഥൻ. അതിന് ശേഷം എംബിഎ ചെയ്തു. ടാറ്റ ട്രസ്റ്റിൽ സീനിയർ മാനേജരായി ജോലി ചെയ്യവേയാണ് പിതാവ് ജി കാർത്തികേയന്റെ മരണത്തെ തുടർന്ന് ശബരി സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അച്ഛന്റെ വിയോഗത്തെത്തുടർന്ന് അരുവിക്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ രണ്ടാംതവണയും നിയമസഭയിലെത്തി.

2017 ജൂൺ 30നായിരുന്നു ആറുമാസത്തെ പ്രണയം സഫലമാക്കി മന്ത്രിയും സ്പീക്കറുമായിരുന്ന പരേതനായ ജി.കാർത്തികേയന്റെയും ഡോ. എം ടി.സുലേഖയുടെയും മകൻ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ് കലക്ടർ ആയിരുന്ന ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരായത്.

മികച്ച നിയമസഭാ സാമാജികനുള്ള എൻ.രാമകൃഷ്ണൻ സ്മാരക പുരസ്‌കാരവും കെ.എസ് ശബരീനാഥ് എംഎൽഎക്ക് ലഭിച്ചിരുന്നു. എൻ.ആർ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയും കണ്ണൂർ ചക്കരക്കല്ല് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയും ചേർന്നാണ് പുരസ്‌കാരം നൽകുന്നത്.നിയമസഭാ അംഗം ,യുവജന നേതാവ് എന്നീ നിലകളിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനമാണ് ശബരീനാഥിനെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP