Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിനെ ദുർബലപ്പെടുത്താൻ താൻ ശ്രമിച്ചിട്ടില്ലെന്ന് സുധീരൻ; പ്രകടിപ്പിച്ചതു ജനവികാരം; മദ്യനയംമാറ്റം ഭരണത്തുടർച്ച സംശയത്തിലാക്കിയെന്നും കെപിസിസി പ്രസിഡന്റ്

സർക്കാരിനെ ദുർബലപ്പെടുത്താൻ താൻ ശ്രമിച്ചിട്ടില്ലെന്ന് സുധീരൻ; പ്രകടിപ്പിച്ചതു ജനവികാരം; മദ്യനയംമാറ്റം ഭരണത്തുടർച്ച സംശയത്തിലാക്കിയെന്നും കെപിസിസി പ്രസിഡന്റ്

തൃശൂർ: മദ്യനയത്തിന്റെ കാര്യത്തിൽ സർക്കാരിനെ ദുർബലപ്പെടുത്താൻ താൻ ശ്രമിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞു. മദ്യനയത്തിലെ മാറ്റങ്ങൾ സംബന്ധിച്ച് ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ഉണ്ടായ വികാരം മാത്രമാണ് താൻ പ്രകടിപ്പിച്ചതെന്നും സുധീരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

മദ്യനയം തിരുത്താനുള്ള തീരുമാനം ജനങ്ങളെ നിരാശരാക്കി. കേരളത്തിൽ യു.ഡി.എഫ് സർക്കാരിന്റെ ഭരണത്തുടർച്ച എന്ന സാദ്ധ്യതയ്ക്ക് ഈ തീരുമാനം മങ്ങലേൽപ്പിച്ചുവെന്നും സുധീരൻ പറഞ്ഞു. ബാഹ്യ ശക്തികളാണ് സർക്കാരിന്റെ അജൻഡ നിശ്ചയിക്കുന്നത്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദന്റെ ആവശ്യം സുധീരൻ തള്ളി. തന്റെ രാജി മദ്യലോബി ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. മദ്യനയത്തിൽ വി എസ് ആദ്യം മുതലേ മദ്യലോബിക്കൊപ്പമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹം ആർക്കൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

നേരത്തെ സുധീരന്റെ നിലപാടിനെതിരെ എം എം ഹസൻ രംഗത്ത് എത്തിയിരുന്നു. സർക്കാരിനെ ദുർബലപ്പെടുത്തുന്നതാണ് സുധീരന്റെ പ്രസ്താവനയെന്നും സർക്കാർ വിരുദ്ധ പ്രസ്താവനകൾ അണികളെ വിഷമിപ്പിക്കുമെന്നും ഹസൻ പറഞ്ഞു. സർക്കാരിനെ നിലനിർത്താനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം കെപിസിസിക്കും ഉണ്ടെന്നും ഹസൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP