Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുന്നോക്ക സംവരണത്തെ സ്വാഗതം ചെയ്ത് കെപിസിസി രാഷ്ട്രീയകാര്യ സമിതി; സാമ്പത്തിക സംവരണം കോൺഗ്രസിന്റെ ദേശീയ നിലപാടെന്ന് മുല്ലപ്പള്ളി; മുസ്ലിംലീഗിന്റെ സമരപ്രഖ്യാപനത്തോട് നേതാക്കൾക്ക് അനിഷ്ടം; യുഡിഎഫിൽ ചർച്ച ചെയ്യുന്നതിന് മുൻപ് നിലപാട് സ്വീകരിച്ചത് അനുചിതമായെന്ന് വി ഡി സതീശനും പി ജെ കുര്യനും

മുന്നോക്ക സംവരണത്തെ സ്വാഗതം ചെയ്ത് കെപിസിസി രാഷ്ട്രീയകാര്യ സമിതി; സാമ്പത്തിക സംവരണം കോൺഗ്രസിന്റെ ദേശീയ നിലപാടെന്ന് മുല്ലപ്പള്ളി; മുസ്ലിംലീഗിന്റെ സമരപ്രഖ്യാപനത്തോട് നേതാക്കൾക്ക് അനിഷ്ടം; യുഡിഎഫിൽ ചർച്ച ചെയ്യുന്നതിന് മുൻപ് നിലപാട് സ്വീകരിച്ചത് അനുചിതമായെന്ന് വി ഡി സതീശനും പി ജെ കുര്യനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്നോക്ക സംവരണത്തെ സ്വാഗതം ചെയ്തു കെപിസിസി രാഷ്ട്രീയകാര്യ സമിതി. പിന്നാക്ക വിഭാഗം ഉന്നയിക്കുന്ന ആവശ്യങ്ങൾക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട സമിതി വിഷയത്തിൽ ലീഗിന്റെ സമരപ്രഖ്യാപനം ഉചിതമായില്ലെന്നും വിമർശനവും ഉന്നയിച്ചു.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം എന്നത് കോൺഗ്രസിന്റെ ദേശീയ തലത്തിലുള്ള നയമാണ്. ആ നയത്തെ സ്വാഗം ചെയ്യുകയാണ് വേണ്ടത്. എന്നാൽ പിന്നാക്കക്കാർ ഉന്നയിക്കുന്ന വിഷയങ്ങൾ സർക്കാർ പരിഗണിക്കണം. അവരുടെ അവസരങ്ങൾ നഷ്ടപ്പെടുന്ന വിധത്തിലാകരുത് സംവരണം ഏർപ്പെടുത്തുന്നത് എന്ന അഭിപ്രായമാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉണ്ടായത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിന്റെ ദേശീയ നിലപാടിനോട് ചേർന്നാണ് നിന്നത്.

സംവരണത്തിൽ കോൺഗ്രസിന്റേത് പ്രഖ്യാപിത നിലപാട് തന്നെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംവരണത്തിന്റെറെ പേരിൽ സാമുദായിക ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നു. ശബരിമല വിഷയത്തിൽ കിട്ടിയ തിരിച്ചടി സാമ്പത്തിക സംവരണ വിഷയത്തിലും ഇടതുമുന്നണിക്ക് കിട്ടും. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സംസ്ഥാന സർക്കാർ സാമ്പത്തിക സംവരണം തിരക്കിട്ട് നടപ്പാക്കിയത് സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ്. മുന്നോക്ക സംവരണം നടപ്പാക്കാൻ ധൃതി കാണിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും മുല്ലപ്പള്ളി വിമർശിച്ചു.

വിഷയം സംബന്ധിച്ച് യുഡിഎഫിൽ ചർച്ച ചെയ്യുന്നതിന് മുൻപ് പരസ്യ നിലപാട് സ്വീകരിച്ച ലീഗിന്റെ നിലപാട് വിമർശിക്കപ്പെടുകയും ചെയ്തു. വി.ഡി. സതീശൻ അടക്കമുള്ളവർ ലീഗിന്റെ നിലപാട് അനുചിതമായിരുന്നെന്ന് വിമർശിച്ചു. പി ജെ കുര്യനും സമാനമായി വിമർശനമാണ് ഉയർത്തിയത്. അതേസമയം വിഷയം ലീഗിന്റെ പ്രഖ്യാപിത നിലപാടായി കണ്ടാൽ മതിയെന്നായിരുന്നു പൊതുവേ ഉയർന്ന അഭിപ്രായം.

സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യാൻ അടുത്ത മാസം ഏഴിന് പൂർണ ദിവസ രാഷ്ട്രീയ കാര്യ സമിതി യോഗം ചേരും. ഇന്ന് ഓൺലൈനായാണ് യോഗം ചേർന്നത്. പിസി ജോർജിനെയും പിസി തോമസിനെയും രാഷ്ട്രീയ പാർട്ടികളായി മുന്നണിയിലേക്ക് എടുക്കേണ്ടെന്ന് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇരുവരും ഏതെങ്കിലും പാർട്ടിയിൽ ലയിക്കട്ടെയെന്നും അവർ വ്യക്തമാക്കി.

അതേസമയം യോഗത്തിൽ കെ മുരളീധരനെതിരെ പരോക്ഷ വിമർശനം ഉയർന്നു. മുതിർന്ന നേതാക്കൾ പലപ്പോഴും സംയമനം പാലിക്കുന്നില്ലെന്ന് യോഗത്തിൽ ചില നേതാക്കൾ വിമർശനം ഉന്നയിച്ചു. സാധാരണ പ്രവർത്തകർ അച്ചടക്കം പാലിക്കുമ്പോഴും മുതിർന്ന നേതാക്കൾ പലപ്പോഴും നിലവിട്ടു പ്രവർത്തിക്കുന്നു. ഇത് ഒഴിവാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP