Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

വാഴക്കനും ലിജുവും ഐ ഗ്രൂപ്പിൽ നിന്നും; കെസി ജോസഫ് എയുടെ പ്രതിനിധി; കെസിയുടെ അതിവിശ്വസ്തനായ അനിൽകുമാർ; സിദ്ദിഖും കേൾക്കുക കെസിയുടെ വാക്കുകൾ; സുധാകര അനുയായിയായി ജയന്തും; പരാതി പറയാതിരിക്കാൻ കൊടിക്കുന്നിലും; കെപിസിസി പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി; ലക്ഷ്യം പത്ത് ദിവസത്തിനുള്ളിൽ പ്രഖ്യാപനം

വാഴക്കനും ലിജുവും ഐ ഗ്രൂപ്പിൽ നിന്നും; കെസി ജോസഫ് എയുടെ പ്രതിനിധി; കെസിയുടെ അതിവിശ്വസ്തനായ അനിൽകുമാർ; സിദ്ദിഖും കേൾക്കുക കെസിയുടെ വാക്കുകൾ; സുധാകര അനുയായിയായി ജയന്തും; പരാതി പറയാതിരിക്കാൻ കൊടിക്കുന്നിലും; കെപിസിസി പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി; ലക്ഷ്യം പത്ത് ദിവസത്തിനുള്ളിൽ പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി രൂപീകരിച്ചു പ്രസിഡന്റ് കെ സുധാകരൻ. എല്ലാ ഗ്രൂപ്പു പ്രതിനിധികളേയും ഉൾപ്പെടുത്തിയാണ് ഉപസമിതി(സ്‌ക്രീനിങ് കമ്മറ്റി). ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് ഗ്രൂപ്പ് നേതൃത്വം നിലപാട് എടുത്തിരുന്നു. കോൺഗ്രസ് ഹൈക്കമാണ്ടും ഇക്കാര്യത്തിൽ നിർദ്ദേശം നൽകി. ഊ സാഹചര്യത്തിലാണ് തീരുമാനം.

ഡിസിസി, ബ്ലോക്ക് പുനഃസംഘടന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക് കെപിസിസി. പ്രസിഡന്റ് കെ.സുധാകരൻ എംപി രൂപം നൽകിയതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൺ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി . അഡ്വ ടി സിദ്ദിഖ് എംഎ‍ൽഎ, കെ സി ജോസഫ് മുൻ എംഎ‍ൽഎ, എ.പി.അനിൽ കുമാർ എംഎ‍ൽഎ ,ജോസഫ് വാഴക്കൻ മുൻ എംഎ‍ൽഎ,അഡ്വ കെ.ജയന്ത് , അഡ്വ .എം.ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

സംസ്ഥാന കോൺഗ്രസിലെ വലിയ പൊട്ടിത്തെറിക്ക് താൽകാലിക ശമനമാകും ഉപസമിതി. കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടലാണ് കേരളത്തിലെ പ്രശ്‌നങ്ങളെ ലഘൂകരിച്ചത്. റായ്പൂർ പ്ലീനറിക്കിടെയാണ് കേരളത്തിലെ നേതാക്കളുടെ തമ്മിലടി തുടങ്ങിയത്. കെപിസിസി നേതൃത്വത്തിനെതിരായ പരസ്യപ്രസ്താവനയും അതേതുടർന്നുണ്ടായ അച്ചടക്ക നടപടികളും ചേരിതിരിഞ്ഞുള്ള അടിയിലേക്ക് നീണ്ടു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഘട്ടത്തിലാണ് എഐസിസി നേതൃത്വം ഇടപെട്ടത്.

പ്രശ്‌നപരിഹാരത്തിന് സംഘടനാ ജനറൽസെക്രട്ടറി കെസി വേണുഗോപാൽ തന്നെ മുൻകൈയെടുത്ത് ചർച്ച നടത്തിയതോടെ ഇടഞ്ഞുനിന്ന നേതാക്കളെല്ലാം വഴങ്ങി. സ്‌ക്രീനിങ് കമ്മറ്റി ഉണ്ടാക്കാനും തീരുമാനിച്ചത് അങ്ങനെയാണ്. കെ സി ജോസഫ് എ വിഭാഗത്തിന്റെ പ്രതിനിധിയാണ്. ജോസഫ് വാഴക്കനും ലിജുവും ഐ ഗ്രൂപ്പ് പ്രതിനിധിയും. കെസി വേണുഗോപാലിന്റെ അടുപ്പക്കാരനാണ് അനിൽകുമാർ. കൊടിക്കുന്നിലിനും പരാതി ഒഴിവാക്കാൻ അംഗമാക്കി. നേരത്തെ കെപിസിസി-എഐസിസി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ ഹൈക്കമാണ്ടിന് കൊടിക്കുന്നിൽ പരാതി നൽകിയിരുന്നു. സുധാകരന്റെ അതിവിശ്വസ്തനാണ് കെ ജയന്ത്. സിദ്ദിഖ് അറിയപ്പെടുന്നത് എ പക്ഷത്തെ നേതാവായിട്ടായിരുന്നു. എന്നാൽ അടുത്ത കാലത്ത് കെസി വേണുഗോപാലിനോടാണ് താൽപ്പര്യം.

ജില്ലകളിൽ നിന്ന് പുനഃസംഘടനാ സമിതി കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും, ബ്ലോക്ക് പ്രസിഡന്റ്‌റുമാരുടെയും ലിസ്റ്റിൽ നിന്നും അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികൾ കെപിസിസിക്ക് സമർപ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് പത്തു ദിവസത്തിനകം ജില്ലാ ബ്ലോക്ക് തല പുനഃസംഘടന പട്ടിക കെപിസിസിക്കു കൈമാറുവാൻ ഉപസമിതിക്ക് കെപിസിസി പ്രസിഡന്റ് നിർദ്ദേശം നൽകി.

ഡിസിസി ഭാരവാഹികളെ തീരുമാനിക്കാനുള്ള പട്ടിക ജില്ലാതല സമിതികൾ പൂർണമായും നൽകിയിട്ടില്ല. നൽകിയവരാകട്ടെ 35 ഭാരവാഹികൾ വേണ്ടിടത്ത് അമ്പതിലേറെപ്പേരുടെ ലിസ്റ്റാണ് നൽകിയത്. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നുമുതൽ അഞ്ചുവരെ പേരുകളുമുണ്ട്. ഈ പട്ടികയ്ക്ക് അന്തിമ രൂപം നൽകുകയാണ് സ്‌ക്രീനിങ് കമ്മിറ്റിയുടെ ചുമതല.

ഇതോടെ കെപിസിസി പുനഃസംഘടന അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചർച്ച നടത്തിയും പരാതിരഹിതവുമായിട്ടാണ് പുനംഃസംഘടന പ്രക്രിയയുമായി കെപിസിസി മുന്നോട്ട് പോയതെന്നും ടി.യു.രാധാകൃഷ്ണൻ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP