Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാധാകൃഷ്ണനും ജയന്തും തുടർന്നും സുധാകരന്റെ ഇടംവലം ആയി തുടരും; അതിവിശ്വസ്തനെ സംഘടനാ ജനറൽ സെക്രട്ടറിയാക്കുമ്പോൾ കെപിസിസി പ്രസിഡന്റിന്റെ ' അറ്റാച്ഡ് സെക്രട്ടറി'യായി എത്തുന്നത് സ്വന്തം പക്ഷത്തെ രണ്ടാമൻ; കെപിസിസിയിൽ ചുമതലകൾ വീതിച്ചു നൽകുമ്പോൾ

രാധാകൃഷ്ണനും ജയന്തും തുടർന്നും സുധാകരന്റെ ഇടംവലം ആയി തുടരും; അതിവിശ്വസ്തനെ സംഘടനാ ജനറൽ സെക്രട്ടറിയാക്കുമ്പോൾ കെപിസിസി പ്രസിഡന്റിന്റെ ' അറ്റാച്ഡ് സെക്രട്ടറി'യായി എത്തുന്നത് സ്വന്തം പക്ഷത്തെ രണ്ടാമൻ; കെപിസിസിയിൽ ചുമതലകൾ വീതിച്ചു നൽകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസിയിലെ താക്കോൽ സ്ഥാനങ്ങൾ വിശ്വസ്തർക്ക് തന്നെ നൽകി പ്രസിഡന്റ് കെ സുധാകരൻ. പുതിയ ഭാരവാഹികളെ നിയമിച്ച് ഒന്നേകാൽ വർഷത്തിനുശേഷം ചുമതലകൾ നിശ്ചയിച്ചു നൽകുമ്പോൾ താക്കോൽ സ്ഥാനത്ത് ടിയു രാധാകൃഷ്ണനും കെ ജയന്തുമാണ്. ടി.യു.രാധാകൃഷ്ണൻ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി പദവിയിൽ തുടരും. കെപിസിസി ഓഫിസ്, അംഗത്വവിതരണം, ഓഫിസ് നിർവഹണം, ലോക്‌സഭാ തിരഞ്ഞെടുപ്പ് ചുമതലകളും രാധാകൃഷ്ണനാണ്. കെ.ജയന്ത് കെപിസിസി പ്രസിഡന്റിന്റെ ' അറ്റാച്ഡ് സെക്രട്ടറി'യാകും. കോൺഗ്രസിൽ ഇതുവരെയില്ലാത്ത ചുമതലയാണിത്.

ജയന്തിന് നൽകിയ പുതിയ ചുമതലകൊണ്ട് അർഥമാക്കുന്നത് എന്താണെന്ന ആശയക്കുഴപ്പം മറ്റു ഭാരവാഹികൾക്കുണ്ട്. യൂത്ത്‌കോൺഗ്രസ്, കെഎസ്‌യു എന്നിവയുടെ ചുമതല ബൽറാമിനൊപ്പം ജയന്തിനും നൽകിയിട്ടുണ്ട്. അതായത് എല്ലാ പ്രധാന സംഘടനകളിലും ജയന്തിന്റെ കണ്ണുണ്ടാകും. നേരത്തെ കോൺഗ്രസിലെ ഡിസിസി-ബ്ലോക് പുനഃസംഘടനയ്ക്ക് ചുക്കാൻ പിടിച്ചതും ജയന്തായിരുന്നു. ഈ പട്ടികയെ വിഡി സതീശനും കെസി വേണുഗോപാലും ചേർന്ന് വെട്ടി. അത്തരത്തിലൊരു നേതാവിനാണ് കെപിസിസിയിൽ സുപ്രധാന പദവികൾ കിട്ടുന്നത്.

കെപിസിസി. ഇതുവരെ ജില്ലകളുടെ ചുമതല മാത്രമാണ് ഏൽപിച്ചിരുന്നത്. പോഷക സംഘടനകളുടെയും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും വിവിധ സംഘടനാ മേഖലകളുടെയും ചുമതലയാണ് ഇപ്പോൾ വിഭജിച്ചു നൽകിയത്. വൈസ് പ്രസിഡന്റുമാരിൽ എൻ.ശക്തൻ കോൺഗ്രസിന്റെ പഠന ഗവേഷണ കേന്ദ്രമായ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല വഹിക്കും. യൂത്ത് കോൺഗ്രസ്, കെഎസ്‌യു, സമൂഹമാധ്യമം, കല, സാംസ്‌കാരികം, ഇന്ത്യൻ പ്രഫഷനൽ കോൺഗ്രസ് എന്നിവയുടെ ചുമതല വി.ടി.ബൽറാമിനും കർഷക കോൺഗ്രസ്, കെ.കരുണാകരൻ ഫൗണ്ടേഷൻ എന്നിവയുടെ ചുമതല വി.ജെ.പൗലോസിനും നൽകി.

കെ.കരുണാകന്റെ സ്മാരകമായി തലസ്ഥാനത്തു ബഹുനില മന്ദിരം നിർമ്മിക്കുന്നതു കരുണാകരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ്. മഹിളാ കോൺഗ്രസ്, ദേവസ്വം ബോർഡ്, ദലിത് കോൺഗ്രസ്, ആദിവാസി കോൺഗ്രസ് എന്നിവയുടെ ചുമതല വി.പി.സജീന്ദ്രനാണ്. സുധാകരൻ പ്രസിഡന്റ് പദവിയിലെത്തിയപ്പോൾ സംഘടനാ രംഗത്ത് പെട്ടെന്നുയർന്ന രാധാകൃഷ്ണനും ജയന്തും വീണ്ടും പിടിമുറുന്നതിൽ എ-ഐ ഗ്രൂപ്പുകൾ പ്രശ്‌നമുണ്ടാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. കെപിസിസിയിൽ സിഇഒ പദവിയിൽ ചെന്നിത്തലയുടെ പഴയ പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ചിരുന്നു. സമാനമായി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന് കെപിസിസിയിൽ മറ്റൊരു നിയമനവും നൽകി. അതിന് ശേഷമാണ് ചുമതല വീതിച്ചു ഭാരവാഹികൾക്ക് നൽകുന്നു.

രാധാകൃഷ്ണനും ജയന്തും തുടർന്നും സുധാകരന്റെ ഇടംവലം ആയി തുടരുമെന്നു വ്യക്തമാക്കുന്നതാണു ചുമതലാ വിഭജനം. ജനറൽ സെക്രട്ടറിമാർക്കു നൽകിയിരുന്ന ജില്ലാച്ചുമതലകളിൽ മാറ്റമില്ല. വയനാട് ജില്ലയുടെ ചുമതലയുള്ള ആലിപ്പറ്റ ജമീലയ്ക്കു മാത്രമാണു മറ്റു ചുമതലകൾ നൽകാത്തത്. കെ.പി.ശ്രീകുമാർ ദേശീയ കായികവേദി, പഴകുളം മധു പ്രിയദർശിനി പബ്ലിക്കേഷൻസ് എന്നിവയുടെ ചുമതല കിട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP