Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202309Friday

ആരോഗ്യം ഉയർത്തി കെ എസിനെ മാറ്റാനുള്ള 'ഹൈക്കമാൻഡ്' ഉന്നതന്റെ നീക്കം പാളി; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചേർന്ന് നിന്നപ്പോൾ പരാതി രഹിത കെപിസിസി പട്ടികയും പുറത്ത്;കെപിസിസി അധ്യക്ഷനായി വീണ്ടും സുധാകരൻ തന്നെ എത്തും; നാളെ പ്രഖ്യാപനം; അട്ടിമറി നീക്കമെല്ലാം പൊളിയുമ്പോൾ

ആരോഗ്യം ഉയർത്തി കെ എസിനെ മാറ്റാനുള്ള 'ഹൈക്കമാൻഡ്' ഉന്നതന്റെ നീക്കം പാളി; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചേർന്ന് നിന്നപ്പോൾ പരാതി രഹിത കെപിസിസി പട്ടികയും പുറത്ത്;കെപിസിസി അധ്യക്ഷനായി വീണ്ടും സുധാകരൻ തന്നെ എത്തും; നാളെ പ്രഖ്യാപനം; അട്ടിമറി നീക്കമെല്ലാം പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് അട്ടിമറി നടത്താനുള്ള ചിലരുടെ നീക്കം പൊളിഞ്ഞു. എ-ഐ ഗ്രൂപ്പിൽ വിള്ളലുണ്ടാക്കി കെപിസിസി അധ്യക്ഷ സ്ഥാനത്ത് പുതുമുഖത്തെ എത്തിക്കാനുള്ള നീക്കവും പൊളിഞ്ഞു. വീണ്ടും കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും. ആരോഗ്യ കാരണങ്ങൾ ചർച്ചയാക്കി സുധാകരനെ മാറ്റാനായിരുന്നു ചിലരുടെ ശ്രമം. സുധാകരന് പകരം കെപിസിസി അധ്യക്ഷനാകാൻ ചിലർ ശ്രമവും നടത്തി. എന്നാൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആ നീക്കം പൊളിച്ചു. ഇതോടെ സുധാകരൻ വീണ്ടും ഇന്ദിരാ ഭവനെ നയിക്കാനെത്തും.

കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരനെ തന്നെ തെരഞ്ഞെടുക്കാൻ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണയാവുകയായിരുന്നു. കെ സുധാകരനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കാനും ധാരണയായതായാണ് റിപ്പോർട്ട്. നാളെയാണ് കെപിസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനറൽബോഡി യോഗത്തിലാണ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുക. സുധാകരനെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുന്നതിന് ഒറ്റവരി പ്രമേയം പാസാക്കാനാണ് സാധ്യത. ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും. എല്ലാവരുമായി ചർച്ച നടത്തി സുധാകരൻ തീരുമാനങ്ങളെടുക്കും. കെപിസിസി അംഗങ്ങളുടെ പട്ടിക നേരത്തെ പുറത്തു വന്നിരുന്നു. നിലവിലെ കെപിസിസി ഭാരവാഹികൾ എല്ലാം തുടരാനാണ് സാധ്യത. ചിലർക്ക് മാറ്റമുണ്ടാകും. ഇതിന്റെ സൂചന കെപിസിസി പട്ടികയിലുമുണ്ട്.

സുധാകരനെ എങ്ങനേയും കെപിസിസിയിൽ നിന്ന് മാറ്റണമെന്ന താൽപ്പര്യം ചില കേന്ദ്രങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം അപ്രസക്തമാക്കുന്ന യോജിപ്പാണ് കേരളത്തിലെ നേതാക്കൾക്കിടയിൽ ഉണ്ടായത്. അണികൾക്ക് പ്രതീക്ഷ നൽകുന്നതാണ് സുധാകരന്റെ ഇടപെടലുകൾ. ഇതിനൊപ്പം അനാവശ്യ കൈകടത്തലുകളും നടക്കുന്നില്ല. ഭാരത് ജോഡോ യാത്രയിൽ അടക്കം എല്ലാം പ്രതിഫലിച്ചു. ഈ സാഹചര്യത്തിൽ സുധാകരനാണ് യോഗ്യനെന്ന നിലപാടിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവർ എത്തി. അതുകൊണ്ട് തന്നെ ആരുടേയും അട്ടിമറി നീക്കം വിജയിച്ചതുമില്ല.

കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഷെഡ്യൂൾ പ്രകാരമാണ് സംസ്ഥാനത്ത് കെപിസിസി തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ ഇലക്ഷൻ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും നാളെ നടന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇതും സമവായത്തിലൂടെ കണ്ടെത്താനാകും ശ്രമിക്കുക. കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൂടാതെ കെപിസിസി ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, എഐസിസി അംഗങ്ങൾ, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവരുടെ തിരഞ്ഞെടുപ്പും നാളത്തെ യോഗത്തിന്റെ അജൻഡയാണ്. എന്നാൽ ഇക്കാര്യങ്ങളിലും ചർച്ചയോ നിർദ്ദേശങ്ങളോ ഉയരാൻ ഇടയില്ല. അതും കോൺഗ്രസ് അധ്യക്ഷയെ അധികാരപ്പെടുത്താനാണു സാധ്യത. രാവിലെ 11 ന് ഇന്ദിരാഭവനിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ എത്തിച്ചേരാനാണു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിർദ്ദേശം.

കെപിസിസി ജനറൽ ബോഡി അംഗങ്ങൾക്കാണ് ഈ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ നടപടിക്രമം ഔപചാരികമായി പൂർത്തിയാക്കാമെന്നും മത്സരം വേണ്ടെന്നുമുള്ള ധാരണയാണു സംസ്ഥാന നേതൃത്വത്തിലുള്ളത്. കെപിസിസി ജനറൽ ബോഡി പട്ടിക ഔദ്യോഗികമായി ഇനിയും പുറത്തു വിട്ടിട്ടില്ല. പകരം, യോഗത്തിന് എത്തിച്ചേരണമെന്നു ജനറൽ ബോഡി അംഗങ്ങളെ നേരിട്ട് അറിയിച്ചു. ഭാരത് ജോഡോ യാത്ര ഒരാഴ്ച പിന്നിടുന്നതിനാൽ നാളെ യാത്രയ്ക്ക് ഒഴിവു ദിവസമാണ്. അതു കണക്കിലെടുത്ത് ഇന്നലെ തിരക്കിട്ടു യോഗം സംബന്ധിച്ച അറിയിപ്പ് നൽകുകയായിരുന്നു. 310 അംഗ കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്കു ഹൈക്കമാൻഡ് അംഗീകാരം നൽകി. 77 പുതുമുഖങ്ങളുണ്ട്. ബ്ലോക്കുകളെ പ്രതിനിധീകരിച്ചുള്ള 285 പേർക്കു പുറമേ പ്രധാന നേതാക്കളെക്കൂടി ഉൾപ്പെടുത്തിയാണു 310 അംഗങ്ങൾ.

കെപിസിസി ട്രഷററും ജനറൽ സെക്രട്ടറിമാർക്കും പട്ടികയിൽ ഇടമില്ലെന്ന വസ്തുതയുമുണ്ട്. ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പരാതിയില്ലാത്ത പ്രാതിനിധ്യം പട്ടികയിലുണ്ട്. കെപിസിസി ട്രഷററും ജനറൽ സെക്രട്ടറിമാർക്കും പട്ടികയിൽ ഇടം കിട്ടിയില്ല. തിരുവനന്തപുരത്ത് നിന്ന് പ്രതാപചന്ദ്രൻ , ജി.എസ്.ബാബു, സുബോധൻ, മര്യാപുരം ശ്രീകുമാർ എന്നിവരാണ് ഭാരവാഹികളായിരിക്കെ പട്ടികയിൽ നിന്ന് പുറത്തായത്. ബിആർഎം ഷെഫീറിനും പട്ടികയിൽ ഇടം നേടാനായില്ല. ശശി തരൂരും അടൂർ പ്രകാശും എംപിമാർ എന്ന നിലയിൽ ഇടംപിടിച്ചതോടെ ജില്ലയിലെ രണ്ടുപേർക്ക് അവസരം നഷ്ടമായി. എറണാകുളത്തെ പട്ടികയിൽ ശ്രീനാവാസ് കൃഷ്ണനും ഉൾപ്പെട്ടു. ഗാന്ധി കുടുംബത്തിൽ ഏറെ അടുപ്പമുള്ള ശ്രീനിവാസ് കൃഷ്ണൻ എഐസിസി സെക്രട്ടറിയാണ്. റോബർട്ട് വാദ്രയുടെ അടുത്ത സുഹൃത്തു കൂടിയാണ് ശ്രീനിവാസ്.

പത്തനംതിട്ടയിലെ എംപിയായ ആന്റോ ആന്റണിയെ സ്വന്തം തട്ടകമായ കോട്ടയത്തെ പ്രാതിനിധ്യത്തിലാണ് ഉൾപ്പെടുത്തിയത്. പക്ഷേ ഈ മാനദണ്ഡം തരൂരിന്റെയും അടൂർ പ്രകാശിന്റെ കാര്യത്തി പാലിക്കപ്പെട്ടില്ല. പ്രായാധിക്യം കാരണം വിശ്രമം ജീവിതം നയിക്കുന്ന മുതിർന്ന നേതാക്കളെല്ലാം പട്ടികയിലുണ്ട്.നാളെ പുതിയ അംഗങ്ങളുടെ ജനറൽ ബോഡി യോഗം ചേരും. ഈ യോഗത്തിൽ കെ.സുധാകരനെ വീണ്ടും കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് ധാരണ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP