Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഐ(എം) ബിജെപിയുടെ ബി ടീം; നാദാപുരത്ത് മുസ്ലിം വീടുകൾക്ക് നേരെ ആക്രമണം നടത്തിയത് സിപിഎമ്മുകാരായിരുന്നു: ലീഗ് വർഗീയ കക്ഷിയെന്ന ആരോപണത്തിന് മറുപടിയുമായി കെപിഎ മജീദ്

സിപിഐ(എം) ബിജെപിയുടെ ബി ടീം; നാദാപുരത്ത് മുസ്ലിം വീടുകൾക്ക് നേരെ ആക്രമണം നടത്തിയത് സിപിഎമ്മുകാരായിരുന്നു: ലീഗ് വർഗീയ കക്ഷിയെന്ന ആരോപണത്തിന് മറുപടിയുമായി കെപിഎ മജീദ്

 മലപ്പുറം: മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎം ബേബിക്ക് മറുപടിയുമായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തി. സിപിഐ(എം) ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും നാദാപുരത്ത് മുസ്ലിം വീടുകൾക്ക് നേരെയായിരുന്നു സിപിഐഎം ആക്രമണം നടത്തിയതെന്നും ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു. ലീഗിനെക്കുറിച്ച് ഇഎംഎസിനും പികെവിക്കും ഇല്ലാത്ത അഭിപ്രായമാണ് എംഎ ബേബിക്കെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് വർഗീയ കക്ഷിതന്നെയാണെന്നും ലീഗുമായി ഒരു ബന്ധത്തിനുമില്ലെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹിന്ദുക്കളെ അണിനിരത്തി ഹിന്ദു വർഗീയതയെ നേരിടണം. മതവിശ്വാസികളെ ഉൾക്കൊള്ളിച്ചു മുന്നോട്ടുപോകാൻ പാർട്ടിക്ക് കഴിയണം. ഇക്കാര്യത്തിൽ ആത്മവിമർശനം അനിവാര്യമാണെന്നും എംഎ ബേബി പറഞ്ഞു. അരുവിക്കരയിൽ പരാജയപ്പെട്ടെങ്കിലും മുസ്ലിം ലീഗ് പോലുള്ള കക്ഷികളുമായി സഖ്യത്തിനില്ലെന്ന് അഭിമുഖത്തിൽ ബേബി പറഞ്ഞു. മതവിശ്വാസികളെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മറുപടിയായാണ് കെപിഎ മജീദ് രംഗത്തെത്തിയത്. അതിനിടെ അരുവിക്കരയിൽ നേരത്തെ ഇടതു മുന്നണിക്ക് കിട്ടിയ വോട്ടുകളും ബിജെപിയിലേയ്ക്ക് മാറിയെന്ന നിഗമനം ശരിയാണെന്ന് ബേബി ഇന്ന് അഭിപ്രായപ്പെട്ടു. പുതിയ വോട്ടർമാർ വോട്ടു ചെയ്യാത്തതും പഴയ വോട്ടുകൾ പോകുന്നതും പാർട്ടിക്കും ഭൂഷണമല്ലെന്നും എം എ ബേബി പറഞ്ഞു.

ഇത്ര അനുകൂല സാഹചര്യത്തിലും അരുവിക്കരയിൽ തോറ്റത് എന്തുകൊണ്ടെന്ന് പരിശോധിക്കും. സിപിഐ(എം) വികസനത്തിനെതിരാണെന്ന തെറ്റിദ്ധാരണയുണ്ടാക്കാൻ സഹായിക്കുന്ന രീതിയിൽ തെറ്റായ വിശദീകരണം പാർട്ടിയിൽ നിന്നുണ്ടായിട്ടുണ്ടെന്നും എം.എ ബേബി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP