Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.ജയരാജനെ കുറിച്ചുള്ള പാട്ടും മെഗാ തിരുവാതിരയിലെ പാട്ടും രണ്ട്; പി.ജെ.ആർമി ഗ്രൂപ്പിൽ പാട്ട് വന്നപ്പോൾ പി.ജയരാജൻ തള്ളിപ്പറഞ്ഞില്ല എന്നതാണ് പ്രശ്‌നം; വിശദീകരണവുമായി കോടിയേരി

പി.ജയരാജനെ കുറിച്ചുള്ള പാട്ടും മെഗാ തിരുവാതിരയിലെ പാട്ടും രണ്ട്; പി.ജെ.ആർമി ഗ്രൂപ്പിൽ പാട്ട് വന്നപ്പോൾ പി.ജയരാജൻ തള്ളിപ്പറഞ്ഞില്ല എന്നതാണ് പ്രശ്‌നം; വിശദീകരണവുമായി കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മെഗാതിരുവാതിര സംഘടിപ്പിച്ചത് തെറ്റെന്ന് സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.പി.ജയരാജനെക്കുറിച്ചുള്ള പാട്ടും മെഗാതിരുവാതിരയിലെ പാട്ടും തമ്മിൽ താരതമ്യം ചെയ്യേണ്ടെന്നും രണ്ടും വ്യത്യസ്തമാണെന്നും കോടിയേരി പറഞ്ഞു. പി.ജെ ആർമി എന്ന ഗ്രൂപ്പിനകത്ത് അങ്ങനെയൊരു പാട്ട് വന്നപ്പോൾ അത് അദ്ദേഹം തള്ളിപ്പറഞ്ഞില്ല എന്നതാണ് പ്രശ്നം.

പല വ്യക്തികളും പല ആളുകളെയും പുകഴ്‌ത്തുന്ന വിധത്തിലുള്ള പാട്ടുകൾ അവതരിപ്പിക്കാറുണ്ട്. അതൊന്നും പാർട്ടി കമ്മിറ്റി അംഗീകരിക്കുകയോ ജില്ലാ കമ്മിറ്റി അംഗീകരിക്കുകയോ ചെയ്തിട്ടല്ലെന്നും കോടിയേരി പറഞ്ഞു.

കോടിയേരി പറഞ്ഞത്

ആ സന്ദർഭത്തിൽ അങ്ങനെയൊരു പരിപാടി നടത്താൻ പാടില്ലായിരുന്നുവെന്ന് പാർട്ടി വ്യക്തമായി പറഞ്ഞതാണ്. പല വ്യക്തികളും പല ആളുകളെയും പുകഴ്‌ത്തുന്ന വിധത്തിലുള്ള പാട്ടുകൾ അവതരിപ്പിക്കാറുണ്ട്. പാർട്ടി കമ്മിറ്റി അംഗീകരിക്കുകയോ ജില്ലാ കമ്മിറ്റി അംഗീകരിക്കുകയോ ചെയ്തിട്ടല്ല അതൊന്നും പാടുന്നത്. തിരുവാതിരക്കളിയുടെ ഭാഗമായിട്ട് ഉണ്ടായിട്ടുള്ള പാട്ടാണ്. അത്തരം പരിപാടിക്കകത്ത് ഉണ്ടാകുന്ന പാട്ടുകളെല്ലാം പാർട്ടി സ്‌ക്രൂട്ടിനയിസ് ചെയ്തല്ല അവതരിപ്പിക്കുന്നത്.

പി.ജയരാജന്റെ പാട്ടും ഇതും തമ്മിൽ വ്യത്യാസമുണ്ട്. പി.ജെ ആർമി എന്ന ഗ്രൂപ്പിനകത്ത് അങ്ങനെയൊരു പാട്ട് വന്നപ്പോൾ അത് അദ്ദേഹം തള്ളിപ്പറഞ്ഞില്ല എന്നതാണ് പ്രശ്നം. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിനകത്ത് അതുമായി ബന്ധപ്പെട്ട് വന്ന പ്രശ്നങ്ങളെയാണ് പാർട്ടി ചൂണ്ടിക്കാട്ടിയത്. തെറ്റ് എന്ന് പറയുന്നത് തന്നെ പാർട്ടിയുടെ ഭാഗത്തുള്ള തിരുത്തൽ പ്രക്രിയയാണ്. ഗാനമേളയൊന്നും സമ്മേളനത്തിനകത്ത് കണ്ടിട്ടില്ല. ഞാൻ മൂന്ന് ദിവസം പങ്കെടുത്തതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP