Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മജീദിന്റെ ചാക്കില്‍ തുള; തകരുന്ന യുഡിഎഫിലേക്ക് ആരും പോവില്ല; മലബാര്‍ സിമന്റ്‌സില്‍ വിഎസിന്റെ അന്വേഷണ ആവശ്യം പാര്‍ട്ടി നിലപാട് തന്നെ: നിലപാടുകള്‍ വിശദീകരിച്ച് സിപിഎം സെക്രട്ടറി

മജീദിന്റെ ചാക്കില്‍ തുള; തകരുന്ന യുഡിഎഫിലേക്ക് ആരും പോവില്ല; മലബാര്‍ സിമന്റ്‌സില്‍ വിഎസിന്റെ അന്വേഷണ ആവശ്യം പാര്‍ട്ടി നിലപാട് തന്നെ: നിലപാടുകള്‍ വിശദീകരിച്ച് സിപിഎം സെക്രട്ടറി

തിരുവനന്തപുരം: ഓരോരുത്തരായി മുന്നണി വിടുന്നതോടെ തകര്‍ന്നുകൊണ്ടിരിക്കുന്ന യുഡിഎഫിലേക്ക് ആരെയെങ്കിലും കിട്ടുമോ എന്നുനോക്കി ചാക്കുമായി നടക്കുകയാണ് മുസ്ലീംലീഗെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രസ്താവനകള്‍ ഈ ഗതികേടാണ് വ്യക്തമാക്കുന്നത്.എന്നാല്‍ യുഡിഎഫിന്റെ തുളവീണ ചാക്കില്‍ ആരും കയറില്ലെന്ന കാര്യം മജീദ് മനസ്സിലാക്കണമെന്ന് കോടിയേരി ഓര്‍മ്മിപ്പിച്ചു.

സി.പി.ഐ ഇടതുമുന്നണി വിടുമെന്ന പോവുമെന്ന മജീദിന്റെ പ്രസ്താവന യു.ഡി.എഫ് തകര്‍ച്ച നേരിടുന്നു എന്നതിന്റെ ഉദാഹരണമാണെന്ന് കോടിയേരി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടാവുമെന്ന് മുന്നില്‍ കണ്ടാണ് എല്‍.ഡി.എഫിലെ കക്ഷികളെ പിടിക്കാന്‍ ചാക്കുമായി മജീദ് ഇറങ്ങിയിരിക്കുന്നത്. യു.ഡി.എഫില്‍ നിന്ന് ജെ.എസ്.എസ്, സി.എം.പി, ബാലകൃഷ്ണ പിള്ള എന്നീ കക്ഷികള്‍ വിട്ടുപോയി. അകത്തും പുറത്തുമല്ലാത്ത അവസ്ഥയിലാണ് പി.സി.ജോര്‍ജ്. അപ്പോഴാണ് മജീദ് ചാക്കുമായി ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ മജീദിന്റെ ചാക്ക് തുളയുള്ളതാണെന്നും അതില്‍ ഒരു എല്‍.ഡി.എഫിലെ ഒരു കക്ഷിയും കയറില്ലെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ സിമന്റ്‌സില്‍ യുഡിഎഫിന്റെ കഴിഞ്ഞ നാലുവര്‍ഷക്കാലത്ത് നടന്ന നൂറുകോടി രൂപയുടെ അഴിമതിയാണ് സിഎജി കണ്ടെത്തിയത്. ഇത് അന്വേഷിക്കണം. ഈ അഴിമതി സിബിഐ അന്വേഷിക്കണമെന്ന വി എസിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന പ്രചരണം ശരിയല്ലെന്ന് കോടിയേരി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. മലബാര്‍ സിമന്റ്‌സിലെ അഴിമതികളെപ്പറ്റിയുള്ള സിബിഐ അന്വേഷിക്കണമെന്ന തീരുമാനം അട്ടിമറിക്കപ്പെട്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രി തന്നെ പറയുന്നു. ആരാണ് അട്ടിമറിച്ചതെന്ന് അന്വേഷിക്കണംഅദ്ദേഹം പറഞ്ഞു.

മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷിച്ച നാല് കേസുകളില്‍ ഇടതുമുന്നണി നേരത്തെ തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നതാണ്. മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിന് തീരുമാനിച്ചിരുന്നു എന്ന് മുന്‍ ആഭ്യന്തര മന്ത്രിയും ഇപ്പോള്‍ കായിക മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനെ സി.പി.എം അനുകൂലിക്കുകയും ചെയ്തു. എന്നാല്‍ ആ തീരുമാനം പിന്നീട് അട്ടിമറിക്കപ്പെട്ടു. അതിന് പിന്നില്‍ ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 100 കോടിയുടെ അഴിമതിയുണ്ടെന്ന് സി.എ.ജി തന്നെ കണ്ടെത്തി. മലബാര്‍ സിമന്റ്‌സ് കേസ് കൂടാതെ വിജിലന്‍സ് അന്വേഷിക്കുന്ന ടൈറ്റാനിയം അഴിമതി, കെ.എം.എം.എല്‍ കേസുകകളും സി.ബി.ഐയ്ക്ക് വിടണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP