Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാസർകോട്ടെ ഇരട്ടക്കൊലപാതകത്തിൽ പാർട്ടി പങ്ക് പരോക്ഷമായി സമ്മതിച്ച് കോടിയേരി; കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ പാർട്ടിയാണ് സിപിഎം; അതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് കാസർകോട് ഉണ്ടായതെന്ന് പാർട്ടി സെക്രട്ടറി; കേസിൽ പാർട്ടിക്കാരുണ്ടെങ്കിൽ വച്ച് പൊറുപ്പിക്കില്ല; പ്രതികൾ ഏതു മാളത്തിൽ ചെന്നൊളിച്ചാലും പൊലീസ് അവരെ പിടികൂമെന്നു കോടിയേരി; കൊലപാതകത്തിലെ മുഖ്യ സൂത്രധാരൻ പീതാംബരനെ സിപിഎം പുറത്താക്കി

കാസർകോട്ടെ ഇരട്ടക്കൊലപാതകത്തിൽ പാർട്ടി പങ്ക് പരോക്ഷമായി സമ്മതിച്ച് കോടിയേരി; കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ പാർട്ടിയാണ് സിപിഎം; അതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് കാസർകോട് ഉണ്ടായതെന്ന് പാർട്ടി സെക്രട്ടറി; കേസിൽ പാർട്ടിക്കാരുണ്ടെങ്കിൽ വച്ച് പൊറുപ്പിക്കില്ല; പ്രതികൾ ഏതു മാളത്തിൽ ചെന്നൊളിച്ചാലും പൊലീസ് അവരെ പിടികൂമെന്നു കോടിയേരി; കൊലപാതകത്തിലെ മുഖ്യ സൂത്രധാരൻ പീതാംബരനെ സിപിഎം പുറത്താക്കി

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പെരിയ ഇരട്ടക്കൊലയിൽ പാർട്ടി പ്രവർത്തകരുടെ പങ്കുണ്ടെന്ന വാദം പരോക്ഷമായി സമ്മതിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ പാർട്ടിയാണ് സിപിഎം. അതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് കാസർകോട്ടുണ്ടായത്. അതുകൊണ്ടാണ് പാർട്ടി ഇരട്ടക്കൊലയെ തള്ളിപ്പറഞ്ഞതും നടപടി ഉറപ്പുനൽകിയതും.

സിപിഎം പ്രവർത്തകർ ഒരുവിധ അക്രമങ്ങളിലും ഏർപ്പെടരുത്. പെരിയ ഇരട്ടക്കൊലയ്ക്കുശേഷമുണ്ടായ സംഘർഷങ്ങളിൽ തിരിച്ചടിക്ക് മുതിരരുത്. ഇക്കാര്യം ഉറപ്പാക്കാൻ എല്ലാ പാർട്ടിഘടകങ്ങൾക്കും നിർദ്ദേശം നൽകി. സർക്കാർ നടത്തുന്ന സമാധാനശ്രമങ്ങൾക്ക് സിപിഎം പൂർണപിന്തുണ നൽകും. ഹർത്താലിന്റെ മറവിൽ കോൺഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടെന്നും കോടിയേരി കൊല്ലത്തു വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേസിൽ പെട്ട പാർട്ടി പ്രവർത്തകർക്ക് സംരക്ഷണം നൽകില്ലെന്നും കോടിയേരി നിലപാടെടുത്തു.

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഎം തയ്യാറാണെന്നും അതിന് വേണ്ടിയുള്ള സമീപനമാണ് പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതതെന്ന് പറഞ്ഞ കോടിയേരി ആക്രമ സംഭവങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലായവരെ പുറത്താക്കിയത്. പ്രതികൾ ഏതു മാളത്തിൽ ചെന്നൊളിച്ചാലും പൊലീസ് അവരെ പിടികൂടുമെന്നും കോടിയേരി പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ചർച്ച നടത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഹർത്താലിനെതിരെ നിലപാടെടുക്കാൻ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിക്കണം. പെരിയയിൽ ഇന്നലെ സിപിഎമ്മിന്റെ 25 ഓഫീസുകൾ തകർക്കപ്പെട്ടെന്നും ഇത് തിരിച്ചടിക്കണമെന്ന കെ സുധാകരന്റെ ആഹ്വാനപ്രകാരമാണെന്നും കോടിയേരി ആരോപിച്ചു.

അതിനിടെ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പെരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ സിപിഐ.എം പുറത്താക്കി. ഇയാളെ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് പീതാംബരനെ പുറത്താക്കിയത്. കൊലപാതകത്തിൽ പാർട്ടിക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംരക്ഷണം നൽകില്ലെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പെരിയയിലെ കൊലപാതകം പാർട്ടി അറിവോടെയല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പീതാംബരനെ പുറത്താക്കുമെന്ന് ഉദുമ എംഎ‍ൽഎ കെ. കുഞ്ഞിരാമനും പറഞ്ഞിരുന്നു.

ഇരട്ടക്കൊല ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീതാംബരനേയും സിപിഎം അനുഭാവികളായ മുരളി, സജീവൻ, ദാസൻ എന്നിവരടക്കം മറ്റ് ആറുപേരെയും രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്യുകയാണ്. ഇതിൽ ചിലരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊല നടത്തിയ സംഘത്തെക്കുറിച്ച് പൊലീസ് സൂചനകൾ ലഭിച്ചതായാണ് വിവരം. ഇവർക്ക് കൃപേഷിനേയും ശരത് ലാലിനേയും കാണിച്ചുകൊടുത്തതും സിപിഎം നേതാവാണെന്ന് പൊലീസിന് വിവരം ലഭിച്ചു. കാസർകോട് പാക്കം വെളുത്തോളിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ കാറിന്റെ ഉടമയാണ് കസ്റ്റഡിയിലുള്ള സജീവൻ. വൈകുന്നേരത്തോടെ കാര്യങ്ങളിൽ വ്യക്തതവരുമെന്ന് കാസർകോട് എസ്‌പി. ഡോക്ടർ എ.ശ്രീനിവാസ് പറഞ്ഞു.

സിപിഎം പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു. അതേസമയം, ഇന്ന് പെരിയയിലെത്താനിരുന്ന എൽഡിഎഫ് നേതാക്കളുടെ സന്ദർശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. കൊല്ലിയോട് ക്ഷേത്രത്തിലെത്തിൽ കണ്ണൂർ രജിസ്‌ട്രേഷൻ നമ്പറുള്ള രണ്ട് ജീപ്പുകൾ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീപ്പുകൾ കണ്ടെത്താൻ മംഗലാപുരം, കണ്ണൂർ റൂട്ടുകൾ സിസിടിവി ക്യാമറകൾ പരിശോധിച്ചു തുടങ്ങി. കൊലയാളി സംഘത്തിന് രക്ഷപെടാൻ കൃത്യമായ വഴിയടക്കമുള്ള നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. പെരിയ, കൊല്ലിയോട് മേഖലകളിലെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP