Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെന്നിത്തല ഐ ഫോൺ കൈപ്പറ്റിയത് പ്രോട്ടോക്കോൾ ലംഘനമല്ലേ? ജലീലിന്റെ കാര്യത്തിൽ പറഞ്ഞ ന്യായം സ്വന്തം കാര്യത്തിൽ ബാധകമല്ലേ? പ്രതിപക്ഷ നേതാവ് രാജിവെക്കാതെ തുടരുന്നതാണ് സിപിഎമ്മിന് നല്ലത്; കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് മനസ്സിലാക്കണമെന്നും കോടിയേരി; താൻ എന്തായാലും കാരാട്ട് റസാഖിന്റെ മിനി കൂപ്പറിൽ കേറി സഞ്ചരിച്ചിട്ടില്ലെന്നും മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുന്നതിന്റെ അസ്വസ്ഥതയിലാണ് കോടിയേരിയെന്നും ചെന്നിത്തല: വാക്‌പോര് ഇങ്ങനെ

ചെന്നിത്തല ഐ ഫോൺ കൈപ്പറ്റിയത് പ്രോട്ടോക്കോൾ ലംഘനമല്ലേ? ജലീലിന്റെ കാര്യത്തിൽ പറഞ്ഞ ന്യായം സ്വന്തം കാര്യത്തിൽ ബാധകമല്ലേ? പ്രതിപക്ഷ നേതാവ് രാജിവെക്കാതെ തുടരുന്നതാണ് സിപിഎമ്മിന് നല്ലത്; കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് മനസ്സിലാക്കണമെന്നും കോടിയേരി; താൻ എന്തായാലും കാരാട്ട് റസാഖിന്റെ മിനി കൂപ്പറിൽ കേറി സഞ്ചരിച്ചിട്ടില്ലെന്നും മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുന്നതിന്റെ അസ്വസ്ഥതയിലാണ് കോടിയേരിയെന്നും ചെന്നിത്തല: വാക്‌പോര് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ നിന്ന് ഖുറാനും ഈന്തപ്പഴവും കൈപ്പറ്റിയെന്നാരോപിച്ചു രാജി ആവശ്യം ഉന്നയിച്ച പ്രതിപക്ഷ നേതാവിന് കോൺസുലേറ്റിൽ നിന്നു പാരിതോഷികമായി ഐ ഫോൺ വാങ്ങിയതിനെപ്പറ്റി എന്തു പറയാനുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. 'ഇത് പ്രോട്ടോക്കോൾ ലഘനമല്ലേ ? ചെന്നിത്തല ഐഫോൺ കൈപറ്റി എന്ന് കൊടുത്ത ആൾ തന്നെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നു. ആ ചടങ്ങിൽ ചെന്നിത്തല സ്വപ്ന സുരേഷിനൊപ്പം വിശിഷ്ടാതിഥിയായി പങ്കെടുത്തു എന്നും വ്യക്തമായി കഴിഞ്ഞു.

ജലീലിന്റെ കാര്യത്തിൽ പറഞ്ഞ ന്യായം സ്വന്തം കാര്യത്തിൽ ബാധകമല്ലേ ?ഏതായാലും പ്രതിപക്ഷ നേതാവ് രാജിവെക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നില്ല. അദ്ദേഹം തുടരുന്നതാണ് ഞങ്ങൾക്ക് നല്ലത്.പക്ഷെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് അദ്ദേഹം മനസ്സിലാക്കണം.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ പറഞ്ഞു എന്നുപറഞ്ഞ് ഒരു രേഖയുടെയും പിൻബലമില്ലാതെ ആരോപണങ്ങൾ ഉന്നയിച്ചയാളാണല്ലോ പ്രതിപക്ഷ നേതാവ്. ഐ ഫോൺ ആരോപണം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിൽ ഉള്ളതാണ് .പുറത്തുപറഞ്ഞ കാര്യമല്ല ഇത്. കോടതിയിൽ കേസിൽ കക്ഷി ചേർന്ന് ചെന്നിത്തല സത്യം തെളിയിക്കട്ടെ''-കോടിയേരി പറഞ്ഞു.

അതേസമയം, താൻ പ്രോട്ടോക്കോൾ ലംഘിച്ചെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കോൺസുലേറ്റിന്റെ ചടങ്ങിൽ താൻ പങ്കെടുത്താൽ അതെങ്ങനെ പ്രോട്ടോക്കോൾ ലംഘനമാവും. എനിക്കൊപ്പം ബിജെപി നേതാവ് ഒ.രാജഗോപാലും സിപിഎം നേതാവ് എം.വിജയകുമാറും ഉണ്ടായിരുന്നു. അവരൊക്കെ പ്രോട്ടോക്കോൾ ലംഘിച്ചെന്നാണോ കോടിയേരി പറയുന്നത്.

താൻ എന്തായാലും കാരാട്ട് റസാഖിന്റെ മിനി കൂപ്പറിൽ കേറി സഞ്ചരിച്ചിട്ടില്ല. കൂപ്പറിൽ കേറിയവരെ ഒക്കെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. സ്വന്തം മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുവാൻ പോകുന്നതിന്റെ അസ്വസ്ഥതയിലാണ് കോടിയേരിയെന്നും അദ്ദേഹം പരിഹസിച്ചു.

ഐ.എം.ഇ.ഐ നമ്പർ പരിശോധിച്ച് തനിക്ക് നൽകിയെന്ന് പറയുന്ന വിവാദ ഐഫോൺ ആരാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് താൻ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ കോപ്പി ഞാൻ മാധ്യമങ്ങൾക്ക് നൽകും. യുഎഇ ദേശീയദിനത്തിന്റെ ഭാഗമായി യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ഞാൻ പങ്കെടുത്തത്. തുടർന്ന് കോൺസുലേറ്റ് സംഘടിപ്പിച്ച ഒരു മത്സരപരിപാടിയുടെ നറുക്കെടുപ്പിലും താൻ നടത്തി.ഇതല്ലാതെ താൻ ഒരു ഉപഹാരവും താൻ ആരുടെ കൈയിൽ നിന്നും വാങ്ങിയിട്ടില്ല ഉപയോഗിച്ചിട്ടുമില്ല.

നട്ടാൽ മുളയ്ക്കാത്ത നുണകൾ പ്രചരിപ്പിക്കുകയാണ്. ഈ സർക്കാരിനെതിരെ ഞാൻ പോരാടുന്നത് രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ്. ഇവരുടെ കൈയിൽ നിന്നും ഐഫോൺ വാങ്ങേണ്ട ഗതികേടൊന്നും എനിക്കില്ല. ഇതുകൊണ്ടൊന്നും എന്നെ തളർത്താം എന്നു കരുതേണ്ട സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി പ്രതിപക്ഷം മുന്നോട്ട് പോകും.

കൊടുത്താൽ കൊല്ലത്തല്ല തിരുവനന്തപുരത്തോ ബെംഗളൂരുവിലോ കിട്ടും അതു അടുത്ത ദിവസമറിയാം. ഇങ്ങനെയൊരാൾ സിപിഎം സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നതാണ് ഞങ്ങൾക്കും നല്ലത്. കള്ളക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലും കൂപ്പർ കേസിലും സ്വർണക്കടത്ത് കേസിലും ഉൾപ്പെടുന്ന ഒരു പാർട്ടി സെക്രട്ടറി പി.കൃഷ്ണപ്പിള്ളയുടേയും ഇഎംഎസിന്റേയും കസേരയിൽ ഇരിക്കുന്നതിന് നല്ല നമസ്‌കാരം - ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP