Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മമ്മൂട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ്? സിപിഎമ്മുകാർക്ക് തന്നെ രോഗം പടർത്തണം എന്ന ആഗ്രഹം പാർട്ടിക്കുണ്ടാകുമോ? സിപിഎം സമ്മേളന കോവിഡ് എന്ന വിമർശനം ഉയരുമ്പോൾ കോടിയേരി

മമ്മൂട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ്? സിപിഎമ്മുകാർക്ക് തന്നെ രോഗം പടർത്തണം എന്ന ആഗ്രഹം പാർട്ടിക്കുണ്ടാകുമോ? സിപിഎം സമ്മേളന കോവിഡ് എന്ന വിമർശനം ഉയരുമ്പോൾ കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുമ്പോൾ പാർട്ടി സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പ്രതിപക്ഷം അടക്കം സിപിഎം സമ്മേളന കോവിഡ് എന്ന വിധത്തിലാണ് വിമർശനം ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃകൃഷ്ണൻ രംഗത്തുവന്നു.

സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സർക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇതിലൊന്നും പാർട്ടി ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കോവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയിൽ നിന്നും ഒഴിവാക്കിയെന്ന് വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ വിശദീകരണം. സിപിഎമ്മുകാർക്ക് തന്നെ രോഗം പടർത്തണം എന്ന ആഗ്രഹം പാർട്ടിക്കുണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു.

എത്രയോ ആളുകൾക്ക് രോഗം വന്നു. അതൊക്കെ സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ? മമ്മൂട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ജില്ലാ സമ്മേളനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്. പങ്കെടുക്കാവുന്ന പ്രതിനിധികളുടെ എണ്ണം വെട്ടിച്ചുരുക്കിയിട്ടുണ്ട്. 400 പ്രതിനിധികൾ പങ്കെടുക്കേണ്ടിടത്ത് 180 പ്രതിനിധികളാക്കി ചുരുക്കിയെന്നും കോടിയേരി പറഞ്ഞു. സമ്മേളനം നടക്കുന്ന കാസർകോടും തൃശൂരും കോവിഡ് പ്രശ്‌ന ബാധിത കാറ്റഗറിയിലില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

നേരത്തെ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്ത് കോവിഡ് പോസിറ്റീവായ നൂറ് കണക്കിന് സിപിഎം നേതാക്കളുണ്ടെന്നും. പലരും ക്വാറന്റീനിൽ പോലും പോകാതെ രോഗവാഹകരായി മാറുന്നുവെന്നുമാണ് വി.ഡി സതീശൻ ആരോപിച്ചത്. സിപിഎം ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്തിയില്ല. മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് എ.കെ.ജി സെന്ററിൽ നിന്നാണെന്നും സതീശൻ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP