Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രിമാർ കുറച്ചുകൂടി സജീവമാകണം; ഓഫീസുകളിൽ മാത്രം ഇരുന്നാൽ പോരാ, സംസ്ഥാനത്തുടനീളം സജീവമാകണം; ആഭ്യന്തര വകുപ്പിനെതിരെയും വിമർശനമുയർന്നു; മന്ത്രിമാർക്കെതിരെ വിമർശനം ശരിവെച്ച് കോടിയേരി; ഗവർണറെ ഉപയോഗിച്ചും സർക്കാറിനെതിരെ കൈവിട്ട കളിക്ക് നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

മന്ത്രിമാർ കുറച്ചുകൂടി സജീവമാകണം; ഓഫീസുകളിൽ മാത്രം ഇരുന്നാൽ പോരാ, സംസ്ഥാനത്തുടനീളം സജീവമാകണം; ആഭ്യന്തര വകുപ്പിനെതിരെയും വിമർശനമുയർന്നു; മന്ത്രിമാർക്കെതിരെ വിമർശനം ശരിവെച്ച് കോടിയേരി; ഗവർണറെ ഉപയോഗിച്ചും സർക്കാറിനെതിരെ കൈവിട്ട കളിക്ക് നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിൽ മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ വിമർശനം ഉണ്ടായെന്ന് സ്ഥിരീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഭ്യന്തര വകുപ്പിനെതിരെയും വിമർശനമുണ്ടായെന്നും കോടിയേരി പറഞ്ഞു. നേരത്തെ അത്തരം വിമർശനങ്ങൾ ഉണ്ടായില്ലെന്ന് വാർത്തകൾ വന്നിരുന്നു. ഇതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിമർശനങ്ങൾ ശരിവെച്ചു കൊണ്ടു രംഗത്തുവന്നത്.

'മന്ത്രിമാരുടെ പ്രവർത്തനത്തിൽ പോരായ്മ പാർട്ടി തന്നെയാണ് ചർച്ച ചെയ്യേണ്ടത്. അത് ഞ്ങ്ങൾ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മൊത്തം പ്രവർത്തനങ്ങളാണ് ഇത്തവണ ചർച്ച ചെയ്തത്. മന്ത്രിമാർ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്' - കോടയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കം ആയതിനാൽ ഓഫീസുകൾ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഓൺലൈൻ സംവിധാനം വന്നതോട് കൂടി ചില പരിപാടികൾ അതിലൂടെ ക്രമീരിക്കുന്നതിന് സൗകര്യമെടുക്കുന്നുണ്ട്. അതിനെല്ലാം ഒരു മാറ്റം ബന്ധപ്പെട്ടവർ വരുത്തണമെന്ന നിർദ്ദേശം പാർട്ടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരെ മാറ്റേണ്ട സ്ഥിതിയൊന്നുമില്ല. ആഭ്യന്തര വകുപ്പിനെ കുറിച്ചും വിമർശനങ്ങളുണ്ടായിട്ടുണ്ട്. അതിന് നേട്ടങ്ങളുമുണ്ട്. പൊലീസ് വകുപ്പിനെ കുറിച്ച് എല്ലാകാലത്തും വിമർശനങ്ങളുണ്ടായിട്ടുണ്ട്. അതേസമയം രാജ്യത്തെ ക്രമസമാധാനനില ഏറ്റവും ഭദ്രമായി നിൽക്കുന്നത് കേരളത്തിലാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. 'ലോകായുക്ത നിലപാടിൽ സിപിഐക്കുള്ള എതിർപ്പ് സംബന്ധിച്ച് തങ്ങൾ നേരത്തെ തന്നെ ചർച്ച ചെയ്തതാണ്. ഇക്കാര്യത്തിൽ അവരുമായി തെറ്റിന്റെ പ്രശ്നമില്ല. ചർച്ച ചെയ്തിട്ടേ മുന്നോട്ട്പോകൂ.

ഓർഡിനൻസ് ഒപ്പിടാത്ത ഗവണർറുടെ നടപടി അസാധരാണമായ സാഹചര്യമാണ്. ദുരൂഹമാണ് ഗവർണറുടെ നിലപാട്. ഇക്കാര്യത്തിൽ ഞങ്ങൾ ആരോടും പോരിനൊന്നുമില്ല. ഇത്രയും കാലം അദ്ദേഹം എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു. ഞങ്ങൾ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഇത്രയും കടുത്ത നിലപാടിലേക്ക് ഗവർണർ വന്നത് ഇപ്പോഴാണ്. ഓർഡിനൻസ് നിരസിച്ചതിന്റെ കാരണം വ്യക്തമാക്കുന്നില്ല' കോടിയേരി പറഞ്ഞു.

എൽ.ഡി.എഫ് സർക്കാറിനെ അട്ടിമറിക്കാൻ പല നാളുകളായി ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കരള സർക്കാറിനെ സംരക്ഷിക്കണമെന്ന് കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഗവർണറെ ഉപയോഗിച്ചും സർക്കാറിനെതിരെ നീക്കം നടക്കുന്നു. ഗവർണർ ഇടപെടേണ്ട രീതിയിൽ അല്ല നിലവിൽ പ്രവർത്തിക്കുന്നത്. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ബോധപൂർവമായ കൈവിട്ട കളിയാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഗവർണറെ ഉപയോഗിച്ച് സർക്കാറിനെ താഴെയിറക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സമീപനം സാധാരണ നിലയിൽ കേരളത്തിന് പരിചയമില്ലാത്തതാണെന്നും കോടിയേരി പറഞ്ഞു.

കേരളത്തിന് അനുവദിച്ച റവന്യു ഗ്രാന്റിൽ കുറവുണ്ട്. വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് തടയുകയാണ്. ഇവിടെ വികസനം വേണ്ടെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്ര നിലപാടിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം സംഘടിപ്പിക്കും. മാധ്യമങ്ങളും സർക്കാറിന്റെ നേട്ടങ്ങളെ തമസ്‌കരിക്കുന്നു. സർക്കാറിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്നും കോടിയേരി പറഞ്ഞു. കിഫ്ബിയെ ഉൾപ്പെടെ തകർക്കാൻ ശ്രമിക്കുകയാണ്. തോമസ് ഐസക്കിന് എതിരായ ഇ.ഡി നോട്ടീസ് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാണ്. കിഫ്ബിയുടെ പ്രവർത്തനം തകർക്കുകയാണ് ലക്ഷ്യം. എല്ലായിടത്തും ഇ.ഡി കടന്നുകയറി ഇടപെടുന്നുവെന്നും കോടിയേരി പറഞ്ഞു.

നേരത്തെ സിപിഐഎം സംസ്ഥാനസമിതിയിൽ ചില മന്ത്രിമാർക്കും വകുപ്പുകൾക്കുമെതിരെ വിമർശനമുണ്ടായെന്ന വാദം തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തുവന്നിരുന്നു. യോഗത്തിൽ മന്ത്രിമാർക്കെതിരെ വിമർശനമുണ്ടായിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ ഇടതു സർക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ് സംസ്ഥാന സമിതിയിൽ നടന്നതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ മന്ത്രിമാർക്കെതിരെ വിമർശനമെന്ന പേരിൽ വരുന്നത് തെറ്റായ വിവരങ്ങളാണ്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതുകൊണ്ട് ആർക്കെങ്കിലും സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടേയെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. എന്നാൽ, വിർശനങ്ങൽ ഉണ്ടായെന്ന് ശരിവെക്കുന്നായിരുന്നു കോടിയേരിയുടെ വാക്കുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP