Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിനോയ്ക്കെതിരായ പീഡനകേസ് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്ത് കോടിയേരി; പ്രായപൂർത്തിയായ മകനാണ് ബിനോയി; വ്യക്തിക്ക് എതിരായ കേസ് വ്യക്തി തന്നെ നേരിടും; നിയമം നിയമത്തിന്റെ വഴിക്ക് പോകും, കേസിൽ താൻ ഇടപെട്ടിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം; രാജിവെക്കേണ്ട കാര്യമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന നേതൃത്വവും; മകൻ പിടിച്ച പുലിവാലിന്റെ പേരിൽ പിതാവ് കോടിയേരി രാജിവെക്കേണ്ടി വരില്ല

ബിനോയ്ക്കെതിരായ പീഡനകേസ് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്ത് കോടിയേരി; പ്രായപൂർത്തിയായ മകനാണ് ബിനോയി; വ്യക്തിക്ക് എതിരായ കേസ് വ്യക്തി തന്നെ നേരിടും; നിയമം നിയമത്തിന്റെ വഴിക്ക് പോകും, കേസിൽ താൻ ഇടപെട്ടിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം; രാജിവെക്കേണ്ട കാര്യമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന നേതൃത്വവും; മകൻ പിടിച്ച പുലിവാലിന്റെ പേരിൽ പിതാവ് കോടിയേരി രാജിവെക്കേണ്ടി വരില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മകൻ ബിനോയ് കോടിയേരിക്ക് എതിരായി ഉയർന്ന ലൈംഗികപീഡന ആരോപണത്തിന്റെ പേരിൽ പ്രതിരോധത്തിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് പാർട്ടി. മകനെതിരെ ഉയർന്ന പീഡന ആരോപണത്തിന്റെ പേരിൽ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. ബിനോയിക്കെതിരായ ആരോപണങ്ങളുടെ പേരിൽ പ്രതിരോധത്തിലായ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം റിപ്പോർട്ട് ചെയ്തു.

സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ സന്നദ്ധനാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ നേരത്തെ അറിയിച്ചെങ്കിലും ഈ ആവശ്യത്തോടെ അനുകൂലമായല്ല പിണറായി പ്രതികരിച്‌തെന്നാണ് അറിയുന്നത്. അതിനിടെ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന ആരോപണവും കേസും നിലവിൽ ബിനോയ് ഒളിവിൽ പോയ സാഹചര്യവും അടക്കം വിവാദം വിശദമായി പാർട്ടിയോഗത്തിൽ റിപ്പോർട്ട് ചെയ്തതായാണ് വിവരം. ആരോപണങ്ങളെല്ലാം വ്യക്തമാക്കിയ ശേഷം ആരോപണം വ്യക്തിപരമാണെന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്.

ബിനോയ് വിഷയത്തിൽ ഇടപെട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി. കേസ് ബിനോയ് വ്യക്തിപരമായി നേരിടട്ടെ. ഒരു തലത്തിലും പാർട്ടിയെന്ന നിലയിലോ താനോ കേസിൽ ഇടപെട്ടിട്ടില്ല. ബിനോയിക്ക് ഒരു സഹായവും നൽകിയുമില്ല. മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണുമെന്നും കോടിയേരി അറിയിച്ചിട്ടുണ്ട്. അതിനിടെ കോടിയേരി ബാലകൃഷ്ണൻ രാജിവയ്ക്കില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വവും വ്യക്തമാക്കി. രാജി സന്നദ്ധത അറിയിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സിപിഎം കേന്ദ്ര നേതൃത്വം വിശദീകരിച്ചു. കേസ് ബിനോയി കോടിയേരി തന്നെ നേരിടും. കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും സിപിഎം കേന്ദ്ര നേതൃത്വം നിലപാടെടുത്തു.

തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് കോടിയേരി പതിനാല് ദിവസത്തെ ചികിത്സക്ക് ശേഷമാണ് കോടിയേരി ഇന്ന് എകെജി സെന്ററിൽ യോഗത്തിന് എത്തിയത്. ഭാര്യ വിനോദിനി ബാലകൃഷ്ണനും കോടിയേരിക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. ബിനോയ്‌ക്കെതിരായ ലൈംഗിക പീഡനാരോപണം മലയാള മാധ്യമങ്ങളിൽ അടക്കം വലിയ വാർത്തയായത് ഇക്കഴിഞ്ഞ പതിനെട്ട് മുതലാണ്. ആരോപണം കേസ് ആയി മാറിയതും തുടർന്ന് ബിനോയ് ഒളിവിൽ പോകുന്ന സാഹചര്യവും എല്ലാം അതിന് ശേഷമാണ്.

മൂന്ന് ദിവസത്തെ ചികിത്സ പുനക്രമീകരിച്ചാണ് കോടിയേരി മൂന്ന് ദിവസത്തെ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ കോടിയേരി എകെജി സെന്ററിലെത്തിയത്. പകൽ പാർട്ടിയോഗത്തിൽ പങ്കെടുത്ത ശേഷം ബാക്കിയുള്ള സമയത്തേക്ക് ചികിത്സ പുനക്രമീകരിച്ചതായാണ് വിവരം. വിവാദം വന്ന നാൾ മുതൽ കോടിയേരിയുടെ പ്രതികരണത്തിന് മാധ്യമങ്ങൾ ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇടയ്ക്ക് മന്ത്രി കെടി ജലീൽ കോടിയേരിയെ ആശുപത്രിയിലെത്തി കാണുകയും ചെയ്തിരുന്നു. വിവാദം കനത്ത് ഇത്രനാളും മാധ്യമങ്ങളോട് അകലം പാലിച്ച കോടിയേരി ഭാര്യ വിനോദിനി ബാലകൃഷ്ണനും ഇളയമകൻ ബിനീഷ് കോടിയേരിക്കും ഒപ്പമാണ് ആശുപത്രിയിൽ നിന്ന് ഇറങ്ങി കോടിയേരി എകെജി സെന്ററിലേക്ക് എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP