Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചില മേയർമാരുടെ ധാരണ നാട്ടിൽ നടക്കുന്ന എല്ലാ പരിപാടിക്കും പോകണമെന്നാണ്; ആരെങ്കിലും ഒന്ന് വിളിച്ചാൽ അപ്പോ അങ്ങോട്ട് പോകാമോ? പണ്ട് ഒരു സഖാവ് കൊല്ലത്ത് മാലയിടാൻ പോയിരുന്നു; കോഴിക്കോട് മേയർ തെറ്റ് അംഗീകരിച്ചതിനാൽ മറ്റു നടപടികളുടെ ആവശ്യമില്ല; ബീനാ ഫിലിപ്പിന്റെ വിഷയത്തിൽ കോടിയേരിയുടെ പ്രതികരണം ഇങ്ങനെ

ചില മേയർമാരുടെ ധാരണ നാട്ടിൽ നടക്കുന്ന എല്ലാ പരിപാടിക്കും പോകണമെന്നാണ്; ആരെങ്കിലും ഒന്ന് വിളിച്ചാൽ അപ്പോ അങ്ങോട്ട് പോകാമോ? പണ്ട് ഒരു സഖാവ് കൊല്ലത്ത് മാലയിടാൻ പോയിരുന്നു; കോഴിക്കോട് മേയർ തെറ്റ് അംഗീകരിച്ചതിനാൽ മറ്റു നടപടികളുടെ ആവശ്യമില്ല; ബീനാ ഫിലിപ്പിന്റെ വിഷയത്തിൽ കോടിയേരിയുടെ പ്രതികരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട് മേയർ ബീനാ ഫിലിപ്പിനെ വിമർശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത വിഷയത്തിലാണ് വിമർശനം. ചില മേയർമാരുടെ ധാരണ നാട്ടിൽ നടക്കുന്ന എല്ലാ പരിപാടികളിലും താൻ പങ്കെടുക്കണമെന്നാണ്. അതിന്റെ ഭാഗമായിട്ട് സംഭവിക്കുന്നതാണ് ഇതെന്നും കോടിയേരി പറഞ്ഞു.

ആരെങ്കിലും ഒന്ന് വിളിച്ചാൽ അപ്പോ അങ്ങോട്ട് പോകാമോ...പണ്ട് ഒരു സഖാവ് കൊല്ലത്ത് മാലയിടാൻ പോയിരുന്നു. ഞങ്ങൾ പിറ്റേ ദിവസം തന്നെ നടപടിയെടുത്തു. ചെയർമാൻസ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല. അദ്ദേഹം ഇതിനേക്കാൾ വലിയ നേതാവായിരുന്നു. നല്ല ക്ലാസെടുക്കുന്ന ആളുമായിരുന്നു. അതുകൊണ്ട് കോഴിക്കോട് മേയറെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല' കോടിയേരി പറഞ്ഞു.

കോഴിക്കോട് മേയർ ബാലഗോകുലം പരിപാടിക്ക് പങ്കെടുത്തത് തെറ്റാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. മേയറും അത് അംഗീകരിച്ചു. അവർ തെറ്റ് തെറ്റ് അംഗീകരിച്ചതിനാൽ മറ്റു നടപടികളുടെ ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അതേസമയം മേയർ ഡോ. ബീന ഫിലിപ്പിനെ തള്ളിപ്പറഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റും രംഗത്തുവന്നു.

മേയറെ തൽസ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ്യവുമായി നേതൃത്വം രംഗത്തുവന്നു കഴിഞ്ഞു. ആർ.എസ്.എസ് പോഷകസംഘടനയായ ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയിൽ പങ്കെടുത്ത നടപടിയെ മേയർ ന്യായീകരിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വിഷയത്തിൽ പാർട്ടി പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ് ബീന ഫിലിപ്പ് രംഗത്തുവന്നെങ്കിലും ഇത് വൈകിയെന്ന നിലപാടിലാണ് പാർട്ടി.

സംഘ്പരിവാർ സംഘടനയുടെ ചടങ്ങിൽ പങ്കെടുക്കുകയും പിന്നീട് ന്യായീകരിക്കുകയും ചെയ്ത ബീന ഫിലിപ്പിന്റെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് യോഗം വിലയിരുത്തി. എളമരം കരീം എംപിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് മേയർക്കെതിരെ കടുത്ത നടപടിക്ക് ശിപാർശ ചെയ്തത്. കോട്ടൂളി വാർഡിൽനിന്നുള്ള കൗൺസിലറും നിലവിൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സനുമായ ഡോ. എസ്. ജയശ്രീയെ മേയറാക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം. ഗവ. കോളജിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ച ജയശ്രീയെ മേയറാക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP