Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ല; വിമർശനവുമായി കോടിയേരി; വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന മറുപടിയുമായി കെ സുധാകരനും

കേരളത്തിലെ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ല; വിമർശനവുമായി കോടിയേരി; വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന മറുപടിയുമായി കെ സുധാകരനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് , മതന്യൂനപക്ഷത്ത ഒഴിവാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമർശനം. ന്യൂനപക്ഷത്തു നിന്നുള്ള നേതാവ് മർമ പ്രധാന സ്ഥാനത്തു വേണ്ടെന്നാണ് കോൺഗ്രസിന്റെ തീരുമാനമെന്നും അദ്ദേഹം വിമർശിച്ചു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ന്യൂനപക്ഷത്തു നിന്നല്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആകുമ്പോൾ മുല്ലപ്പള്ളിയായിരുന്നു പ്രസിഡന്റ്. രാഹുൽ ഗാന്ധിയുടെ നിലപാടിന്റെ ഭാഗമായാണോ തീരുമാനമെന്നും കോടിയേരി ചോദിച്ചു.

നിയന്ത്രണങ്ങൾ പാലിക്കാനാണ് പൊതു സമ്മേളനം ഒഴിവാക്കിയത്. ഹാൾ സമ്മേളനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ 300 പേരെ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സമ്മേളനം നടത്തിയതെന്നും കോടിയേരി ന്യായീകരിച്ചു. രാജ്യത്ത് പുതുചരിത്രമാണ് കർഷക സമരം. കർഷകരുടെ മുദ്രാവാക്യം അംഗീകരിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചു. ഒടുവിൽ മോദി മുട്ടുകുത്തിയില്ലേ. വർഗസമരമാണ്,രാജ്യത്ത് വർഗ സമരം നടത്തണം. രാജ്യമാകെ സർക്കാറിനെതിരെ പ്രതിഷേധം ഉയരുന്നു. വർഗീയ ഭരണത്തിന് അന്ത്യം കുറിക്കുന്നത് ജനങ്ങളുടെ പോരാട്ടത്തിലൂടെയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ വിമർശനത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തുവന്നു. വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന് സൂധാകരൻ ആവശ്യപ്പെട്ടു. യുഡിഎഫ് ജയിച്ചാൽ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാൻ എൽഡിഎഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്‌നമായ വർഗ്ഗീയത തിരഞ്ഞെടുപ്പു കാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാർട്ടിയാണ് സിപിഎം എന്നും സുധാകരർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ശരിക്കും സിപിഎമ്മിന് എത്ര നിലപാടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

കെ സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണം. UDF ജയിച്ചാൽ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാൻ LDF ന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്‌നമായ വർഗ്ഗീയത തിരഞ്ഞെടുപ്പുകാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാർട്ടിയാണ് സി പി എം . അതേ സി പി എമ്മിന്റെ നേതാവ് കോടിയേരി ഇപ്പോൾ പറയുന്നു കോൺഗ്രസ് മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന്! ശരിക്കും നിങ്ങൾക്ക് എത്ര നിലപാടുണ്ട്?

സിപിഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറിൽ പേറുന്ന പാർട്ടിയല്ല കോൺഗ്രസ് . ഈ രാജ്യത്ത് ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

യജമാനൻ അമേരിക്കയ്ക്ക് പോയതിന്റെ ആശ്വാസത്തിൽ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല. RSSനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർക്കെതിരെ കേസുകൾ എടുത്ത് മുന്നോട്ട് പോകുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവ ആയ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സിപിഎം കോൺഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമർശിക്കുന്നത്.

അധികാരം നിലനിർത്താനായി സമൂഹത്തിൽ വർഗ്ഗീയ വിഷം തുപ്പുന്ന ജീർണ്ണിച്ച രാഷ്ട്രീയ ശൈലിയിൽ നിന്നും കോടിയേരിയും സിപിഎമ്മും ഉടനടി പിന്മാറണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP