Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണിയേയും ഇപിയേയും പോലെ സിപിഐ മന്ത്രിമാർ മണ്ടത്തരം പറയാറില്ല; റവന്യൂ മന്ത്രിക്ക് മാർക്കിടാനുള്ള ജോലി മണിയെ ആരും ഏൽപിച്ചിട്ടുമില്ല; സിപിഐ മന്ത്രിമാരെ വിമർശിച്ച എംഎം മണിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കെകെ ശിവരാമൻ

മണിയേയും ഇപിയേയും പോലെ സിപിഐ മന്ത്രിമാർ മണ്ടത്തരം പറയാറില്ല; റവന്യൂ മന്ത്രിക്ക് മാർക്കിടാനുള്ള ജോലി മണിയെ ആരും ഏൽപിച്ചിട്ടുമില്ല; സിപിഐ മന്ത്രിമാരെ വിമർശിച്ച എംഎം മണിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കെകെ ശിവരാമൻ

ഇടുക്കി: എംഎം മണിക്ക് കുശുമ്പാണെന്നും മണ്ടത്തരത്തിന് ലോകറെക്കോഡിട്ടവരാണ് മണിയും ഇപി ജയരാജനുമെന്നും എന്തായാലും സിപിഐ മന്ത്രിമാർ അത്തരത്തിലുള്ളവരെല്ലെന്നും തുറന്നടിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി. 

സിപിഐയുടെ മന്ത്രിമാരെ വിമർശിച്ച എംഎംമണിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ.
മണിക്ക് മന്ത്രിയാകാൻ പറ്റാത്തതിലുള്ള കുശുമ്പാണ്. മണ്ടത്തരത്തിന് ലോക റെക്കോഡിട്ട ഇപി ജയരാജനും എംഎം മണിയുമാണ് സിപിഎമ്മിന്റെ യഥാർത്ഥ പ്രതിസന്ധി - ശിവരാമൻ പറഞ്ഞു.

റവന്യൂ മന്ത്രിക്ക് മാർക്കിടാനുള്ള ജോലി മണിയെ ഏൽപ്പിച്ചിട്ടുണ്ടോയെന്ന് സിപിഐഎം വ്യക്തമാക്കണം. കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭയിലെ ഓരോ മന്ത്രിമാരെക്കുറിച്ചും അഭിപ്രായം പറയേണ്ടത്.

എംഎം മണിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടോയെന്ന് സിപിഐഎം വ്യക്തമാക്കണമെന്നും ശിവരാമൻ പറഞ്ഞു. മണ്ടത്തരം പറയുന്നതിൽ ലോക റെക്കോർഡിട്ട എംഎം മണിയേയും ഇപി ജയരാജനെയും പോലെ സിപിഐ മന്ത്രിമാർ മണ്ടത്തരങ്ങൾ പറയാറുമില്ല - ശിവരാമൻ തുറന്നടിച്ചു.

എംഎം മണി സിപിഐഎം സെക്രട്ടറിയേറ്റ് അംഗമാണ്. എന്നാൽ ആ നിലവാരത്തിൽ ഉയരാൻ എംഎം മണിക്ക് കഴിയുന്നുണ്ടോ എന്ന് സിപിഐഎം പാർട്ടി തന്നെ വ്യക്തമാക്കണം. സിപിഐ മന്ത്രിമാർ രണ്ടും ശരിയല്ല എന്ന എംഎം മണിയുടെ പ്രസ്താവന ന്യായീകരിക്കാൻ കഴിയുന്നതുമല്ല എന്നും ശിവരാമൻ പറഞ്ഞു.

ജില്ലയുടെ കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെ മണ്ടത്തരങ്ങൾ കാണിക്കുന്ന മന്ത്രിമാർ സർക്കാറിന് കുഴപ്പമാണ് എന്ന് എം.എം മണി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശിവരാമൻ. നെടുങ്കണ്ടത്ത് കർഷക സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു മണി സിപിഐ മന്ത്രിമാർക്കെതിരെ വിമർശനമുന്നയിച്ചത്.

റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെയും കൃഷിമന്ത്രി വി എസ് സുനിൽകുമാറിനെയുമാണ് വകുപ്പുകളുടെ പേരെടുത്ത് പറഞ്ഞ് മണി വിമർശിച്ചത്. സംസ്ഥാനത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലാത്ത ചിലരാണ് നമ്മളെ ഭരിക്കുന്നതെന്നും അതിന്റെ പ്രശ്‌നങ്ങൾ സർക്കാറിനുണ്ടെന്നും മണി പറഞ്ഞു. കാസർകോട്ടെ കാര്യങ്ങൾ അറിയാവുന്ന മന്ത്രി ഇടുക്കിയുടെ കാര്യങ്ങളിൽ വിവരക്കേടു പറയുകയാണെന്നും മണി കുറ്റപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP