Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

സ്ഥാനാർത്ഥി പട്ടിക വളരെ നേരത്തെ പുറത്തിറക്കി 19ൽ 19ഉം ജയിക്കാൻ ട്വന്റി 20; കിഴക്കമ്പലത്തെ ഭരണം കൈവിടാതിരിക്കാൻ കരുതലോടെ കിറ്റക്‌സ് ഗ്രൂപ്പ്; വിമതസ്വരങ്ങൾ സാധ്യതകൾ ഇല്ലാതാക്കുന്നില്ലെന്ന് ഉറപ്പിക്കാൻ കരുതലോടെ ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്; സംവരണ വാർഡുകൾ അറിഞ്ഞ ശേഷം അന്തിമ സ്ഥാനാർത്ഥികളെ നിശ്ചയിക്കും; കിഴക്കമ്പലം നിലനിർത്താനുറച്ച് ട്വന്റി ട്വന്റി

സ്ഥാനാർത്ഥി പട്ടിക വളരെ നേരത്തെ പുറത്തിറക്കി 19ൽ 19ഉം ജയിക്കാൻ ട്വന്റി 20; കിഴക്കമ്പലത്തെ ഭരണം കൈവിടാതിരിക്കാൻ കരുതലോടെ കിറ്റക്‌സ് ഗ്രൂപ്പ്; വിമതസ്വരങ്ങൾ സാധ്യതകൾ ഇല്ലാതാക്കുന്നില്ലെന്ന് ഉറപ്പിക്കാൻ കരുതലോടെ ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്; സംവരണ വാർഡുകൾ അറിഞ്ഞ ശേഷം അന്തിമ സ്ഥാനാർത്ഥികളെ നിശ്ചയിക്കും; കിഴക്കമ്പലം നിലനിർത്താനുറച്ച് ട്വന്റി ട്വന്റി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കിഴക്കമ്പലം പിടിക്കാൻ വീണ്ടും ട്വന്റി ട്വന്റി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാനാണ് ഈ കൂട്ടായ്മയുടെ ശ്രമം. ഇതിനായുള്ള മുന്നൊരുക്കവും തുടങ്ങി. വോട്ടെടുപ്പ് നടക്കാൻ രണ്ടു മാസത്തിലധികം ഉണ്ടെന്നിരിക്കെ സംസ്ഥാനത്ത് ആദ്യമായി സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ച് കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മയായ ട്വന്റി 20 പ്രചരണത്തിൽ സജീവമായി. ട്വന്റി ട്വന്റിയിൽ നിരവധി വിമത പ്രശ്‌നങ്ങളുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ഇടപെടൽ.

കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരിഗണിക്കുന്ന സ്ഥാനാർത്ഥി ലിസ്റ്റാണ് പുറത്തിറക്കിയത്. ആകെയുള്ള 19 വാർഡുകളിൽ നിലവിലെ ഭരണസമിതിയംഗങ്ങളായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരടക്കം മൂന്നു പേരാണ് വീണ്ടും സ്ഥാനാർത്ഥി പട്ടികയിലുള്ളത്. ഓരോ വാർഡിലെയും വിവിധ കമ്മിറ്റിയംഗങ്ങൾ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു. അതതു വാർഡുകളിലെ മറ്റുള്ളവരുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷം സ്ഥാനാർത്ഥികളെ 20-നു പ്രഖ്യാപിക്കും. സംവരണ വാർഡുകൾ പ്രഖ്യാപിച്ച ശേഷമായിരിക്കും അവിടങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം.

നേരത്തെ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ് രാജിവെച്ചിരുന്നു. ട്വന്റി 20യിലെ ഭിന്നതയെ തുടർന്നാണ് രാജി. കെ വി ജേക്കബ്ബിനെതിരെ ട്വന്റി20 യിലെ അംഗങ്ങൾ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു രാജി. പത്തൊമ്പതംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 17 പേരും ട്വന്റി ട്വന്റി അംഗങ്ങളാണ്. ഇതിൽ 14 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി മൂന്നിന് അവിശ്വാസം പ്രമേയം ചർച്ചക്കെടുക്കും. അന്ന് അതിൽ പങ്കെടുക്കാൻ സംരക്ഷണം വേണമെന്നായിരുന്നു ഹർജി. ഇതേതുടർന്ന് അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അംഗങ്ങൾ ആവശ്യപ്പെട്ടാൽ പ്രത്യേകം സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് സി.എസ് ഡയസ് നിർദ്ദേശിച്ചു. ജീവനു ഭീഷണിയുണ്ടെന്ന ട്വന്റി- 20 അംഗങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് ഹൈക്കോടതി നിർദ്ദേശം. എന്നാൽ, അവിശ്വാസ പ്രമേയ ചർച്ചകൾക്ക് കാത്തുനിൽക്കാതെ പ്രസിഡന്റ് രാജിവെക്കുകയായിരുന്നു.

കോൺഗ്രസാണ് വർഷങ്ങളായി പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കിറ്റക്‌സ് കമ്പനിയുടെ പിൻബലത്തോടെ ട്വന്റി ട്വന്റി സംഘടന മത്സരത്തിനിറങ്ങിയതും പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതും. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരണം വൻ ഭൂരിപക്ഷത്തിൽ ട്വന്റി ട്വന്റി എന്ന കോർപ്പറേറ്റ് കൂട്ടായ്മ പിടിച്ചത്. വസ്ത്ര നിർമ്മാതാക്കളായ കിറ്റക്സ് കമ്പനി സ്പോൺസർ ചെയ്യുന്ന സംഘടനയാണ് ട്വന്റി-20. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിലേറിയ ഏക അരാഷ്ടീയ സംഘടനയാണ് ട്വന്റി-20 .

19 അംഗ പഞ്ചായത്തിൽ 17 അംഗങ്ങളെ വിജയിപ്പിച്ച ട്വന്റി-20 മൃഗീയ ഭൂരിപക്ഷം നേടിയാണ് അധികാരത്തിൽ എത്തിയത്. വാർഷിക പദ്ധതി നിർവഹണം സമയബന്ധിതമായി നടപ്പാക്കുന്നതിലും ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നതിലും പഞ്ചായത്ത് പ്രസിഡന്റ് പരാജയപ്പെട്ടുവെന്നാരോപിച്ചാണ് കെ വി ജേക്കബിനെതിരായ നീക്കങ്ങൾ തുടങ്ങിയത്. ഇതിനിടെ ട്വന്റി20 ചീഫ് കോർഡിനേറ്ററും, കിറ്റെക്‌സ് ഉടമയുമായ സാബു ജേക്കബും, പഞ്ചായത്ത് ഭരണ സമിതിയും തമ്മിൽ പ്രശ്‌നമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

അതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് ഒരു വിഭാഗം നോട്ടീസ് നൽകിയത് ഭരണ സമിതിക്കെതിരെ(പഞ്ചായത്ത് പ്രസിഡന്റ് അടക്കം) ഒരു വിഭാഗം ട്വന്റി20 പ്രവർത്തകർ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്നനങ്ങളുടെ ആരംഭം. ഇതിനെതിരെ രംഗത്തു വന്ന പഞ്ചായത്ത് പ്രസിഡന്റ് സാബുവിനെതിരെ പരസ്യമായി തിരിച്ചും ആരോപണങ്ങൾ ഉന്നയിച്ചു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പഴയതും പുതിയതുമായ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും ഇരുകൂട്ടരും തമ്മിൽ വാക്ക് പോര് നടന്നു. ഇതേ തുടർന്ന് പ്രകോപിതനായ സാബു ജേക്കബ് പ്രസിഡന്റിന്റെയും, മെമ്പർമാരുടെയും രാജി ആവശ്യപ്പെട്ടു. കിഴക്കമ്പലത്ത് ഒഴിച്ച് കേരളത്തിൽ എവിടെ മത്സരിച്ചാലും ട്വന്റി20 അനായാസം ജയിക്കുമെന്നും, പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളൊന്നും പഞ്ചായത്തിൽ നടന്നിട്ടില്ലെന്നും സാബു ജേക്കബ് പൊതു യോഗത്തിൽ സ്വയം വിമർശനവും നടത്തി.

ഇതിനെതിരെ രംഗത്തു വന്ന പഞ്ചായത്ത് പ്രസിഡന്റ്, സാബുവിനെതിരെ പരസ്യമായി തിരിച്ചും ആരോപണങ്ങൾ ഉന്നയിച്ചു. പ്രളയത്തിന്റെ പേരിൽ പിരിച്ച 1 കോടി 32 ലക്ഷം രൂപ എവിടെ പോയി എന്ന ചോദ്യവും പഴയ പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ചു. ഇതേിന് ശേഷം പ്രസിഡന്റ് രാജിവെക്കാൻ സന്നദ്ധനാകുകയായിരുന്നു. പിന്നീട് പുതിയ പ്രസിഡന്റ് വന്നു. സിപിഎം നേതാവായിരുന്നു മുമ്പ് ജേക്കബ്. അതുകൊണ്ട് തന്നെ കിഴക്കമ്പലത്ത് പിടിമുറുക്കാൻ ജേക്കബിനെ മുൻനിർത്തി സിപിഎമ്മും കോൺഗ്രസുമെല്ലാം ശ്രമം നടത്തുന്നുണ്ട്. ഇത് വെല്ലുവിളിയാകുമെന്ന് ട്വന്റി ട്വന്റിയും വിലയിരുത്തുന്നു. അതുകൊണ്ടാണ് വളരെ നേരത്തെ സ്ഥാനാർത്ഥികളെ നിർത്തി പഞ്ചായത്തിൽ ജയം ഉറപ്പിക്കാനുള്ള കിറ്റക്‌സ് ഗ്രൂപ്പിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP