Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202108Monday

കിഫ്ബി-സിഎജി വിവാദം: ധനമന്ത്രി തോമസ് ഐസക്കിന് ക്ലീൻ ചിറ്റ്; മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്ന് വിലയിരുത്തി പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റി; പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിലനിൽക്കില്ല

കിഫ്ബി-സിഎജി വിവാദം: ധനമന്ത്രി തോമസ് ഐസക്കിന് ക്ലീൻ ചിറ്റ്; മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്ന് വിലയിരുത്തി പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റി; പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിലനിൽക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബി-സിഎജി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിന് ക്ലീൻ ചിറ്റ്. മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്നാണ് പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയുടെ വിലയിരുത്തൽ. അതിനാൽ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിലനിൽക്കില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

പാർലമെന്റ് പ്രിവിലേജസ് കമ്മിറ്റി ചെയർമാനായിരിക്കെ പി.ജെ കുര്യൻ നടത്തിയ റൂളിങ് എ. പ്രദീപ് കുമാർ അധ്യക്ഷനായ നിയമസഭാ പ്രിവിലേജ് കമ്മിറ്റി മുഖവിലയ്‌ക്കെടുക്കുകയും അവകാശ ലംഘനമുണ്ടായിട്ടില്ലെന്ന നിഗമനത്തിലേക്കു നീങ്ങുകയും ചെയ്‌തെന്നാണ് അറിയുന്നത്. വിഷയം സഭ ചർച്ച ചെയ്തു മന്ത്രി അവകാശലംഘനം നടത്തിയിട്ടുണ്ടോ എന്ന് തീരുമാനിക്കട്ടെ എന്നൊരു നിർദ്ദേശവും എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിലുണ്ടാകുമെന്നും സൂചനയുണ്ട്.

മൂന്നു പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനം. കമ്മിറ്റി റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP