Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം ആര് ഭരിക്കും?: എൽഡിഎഫിന് ആധിപത്യമെന്ന് ട്വന്റിഫോറിന്റെ പോൾ ട്രാക്കർ സർവേ; ഇടതിനെ പിന്തുണച്ച് 42.38 ശതമാനം പേർ; 68 മുതൽ 78 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യത; 40.72 ശതമാനം പേരുടെ പിന്തുണ യുഡിഎഫിന്; ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റ് ലഭിക്കുമെന്നും സർവേ

കേരളം ആര് ഭരിക്കും?: എൽഡിഎഫിന് ആധിപത്യമെന്ന് ട്വന്റിഫോറിന്റെ പോൾ ട്രാക്കർ സർവേ; ഇടതിനെ പിന്തുണച്ച് 42.38 ശതമാനം പേർ; 68 മുതൽ 78 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യത; 40.72 ശതമാനം പേരുടെ പിന്തുണ യുഡിഎഫിന്; ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റ് ലഭിക്കുമെന്നും സർവേ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ആധിപത്യമെന്ന വിലയിരുത്തലുമായി ട്വന്റിഫോറിന്റെ പോൾ ട്രാക്കർ സർവേ ഫലം. സർവേയിൽ പങ്കെടുത്ത 42.38 ശതമാനം പേർ എൽഡിഎഫ് ഭരണം നിലനിർത്തുമെന്നാണ് അഭിപ്രായപ്പെട്ടത്. എൽഡിഎഫിന് 68 മുതൽ 78 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു.

സർവേയുടെ ഭാഗമായ 40.72 ശതമാനം പേർ യുഡിഎഫിന് 62 മുതൽ 72 സീറ്റുകൾ വരെ ലഭിക്കാമെന്ന് പറയുന്നു. 16.9 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടത് ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റുകൾ ലഭിക്കുമെന്നാണ്.

എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് സർവേ ഫലം വിലയിരുത്തുന്നത്. 30 ശതമാനം പേരാണ് അടുത്ത മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് പ്രവചിച്ചത്. 22 ശതമാനം പേർ പ്രവചിച്ചത് ഉമ്മൻ ചാണ്ടി എന്നാണ്. 18 ശതമാനം പേർ പ്രവചിച്ചത് രമേശ് ചെന്നിത്തല എന്നാണ്. 11 ശതമാനം പേർ കെ കെ ശൈലജയെ പിന്തുണച്ചു. പത്ത് ശതമാനം പേർ മെട്രോമാൻ ഈ ശ്രീധരനെന്നും ഒൻപത് ശതമാനം പേർ കെ.സുരേന്ദ്രനെന്നും അഭിപ്രായം രേഖപ്പെടുത്തി.

പിണറായി വിജയൻ സർക്കാരിന്റെ ഭരണം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടവർ 18 ശതമാനമാണ്. മികച്ചത് എന്ന അഭിപ്രായം രേഖപ്പെടുത്തിയത് 28 ശതമാനമാണ്. 25 ശതമാനം പേർ ശരാശരി എന്ന് അഭിപ്രായപ്പെട്ടപ്പോൾ ഭരണം മോശമാണെന്ന് 20 ശതമാനം പേരും വളരെ മോശമാണെന്ന് 9 ശതമാനം പേരും അഭിപ്രായപ്പെട്ടു.

കേരളത്തിൽ വികസനം ചർച്ചയായാൽ എൽഡിഎഫിനാകും നേട്ടമെന്നാണ് സർവേ ഫലത്തിൽ പറയുന്നത്. ഈ ചോദ്യത്തിന് 46 ശതമാനം പേരാണ് എൽഡിഎറിനെ പിന്തുണച്ചത്. 40 ശതമാനം പേർ യുഡിഎഫിനേയും, 14 ശതമാനം പേർ ബിജെപിയേയും പിന്തുണച്ചു.

തെരഞ്ഞെടുപ്പിൽ വോട്ടിംഗിനെ സ്വാധിനിക്കുന്ന മുഖ്യവിഷയങ്ങളിൽ 28 ശതമാനം ആളുകൾ പ്രതികരിച്ചത് കിറ്റ് പെൻഷൻ വിഷയം വോട്ടിംഗിനെ സ്വാധീനിക്കുമെന്നാണ്. തൊഴിൽ നിയമന സമരങ്ങൾ മുഖ്യ വിഷയമാകുമെന്ന് 25 ശതമാനവും കൊവിഡും ആരോഗ്യമേഖലയും പ്രധാന വിഷയമാകുമെന്ന് 16 ശതമാനവും പ്രതികരിച്ചു. സ്വർണക്കടത്ത്, ലൈഫ് വിവാദം-14 ശതമാനം, പ്രളയകാല പ്രവർത്തനം-9 ശതമാനം, പാലാരിവട്ടം, സ്വർണത്തട്ടിപ്പ്-5 ശതമാനം, സോളാർ കേസ്-3 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രതികരണങ്ങൾ.

സർവേയിൽ, ഇ ശ്രീധരന്റെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച 44 ശതമാനം ആളുകളും ശ്രീധരന്റെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നായിരുന്നു പ്രതികരിച്ചത്. നാൽപത് ശതമാനം പേർ ഗുണം ചെയ്യില്ലെന്ന് പ്രതികരിച്ചപ്പോൾ പതിനാറ് ശതമാനം ആളുകൾ കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല.

ജോസ്. കെ. മാണിയുടെ വരവ് എൽഡിഎഫിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് 44 ശതമാനം ഗുണം ചെയ്യില്ലെന്നും 40 ശതമാനം ഗുണം ചെയ്യുമെന്നും പ്രതികരിച്ചു.

മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് യുഡിഎഫിന്റെ സാധ്യത വർധിപ്പിക്കുമോ എന്ന ചോദ്യത്തിന് 45 ശതമാനം യുഡിഎഫിന്റെ സാധ്യത വർധിപ്പിക്കുമെന്ന് പ്രതികരിച്ചു. 37 ശതമാനം സാധ്യത വർധിപ്പിക്കില്ലെന്നും അഭിപ്രായപ്പെട്ടു.

രാജ്യ വ്യാപകമായി പ്രതിഷേധം അലയടിക്കാനിടയായ പൗരത്വ നിയമം നടപ്പാക്കില്ലെന്ന സർക്കാർ നിലപാട് ഇടത് മുന്നണിക്ക് നേട്ടമുണ്ടാക്കുമെന്ന് 46 ശതമാനം പേർ പ്രതികരിച്ചു. മുപ്പത്തിയാറ് ശതമാനം പേർ ഇടത് മുന്നണിക്ക് നേട്ടമുണ്ടാകില്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ പതിനെട്ട് ശതമാനം പേർ ഇതേക്കുറിച്ച് അറിയില്ലെന്നും പ്രതികരിച്ചു.

ഉമ്മൻ ചാണ്ടി നേതൃനിരയിൽ സജീവമായത് യുഡിഎഫിന് ഗുണകരമാകുമോ എന്നതിൽ 67 ശതമാനം പേർ ഗുണകരമാകുമെന്നും 25 ശതമാനം ഗുണകരമാകില്ലെന്നും പ്രതികരിച്ചു. പന്ത്രണ്ട് ശതമാനം പേർ അറിയില്ലെന്ന മറുപടിയും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP