Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിഭജന സമയത്ത് ഗാന്ധിജിയും നെഹ്‌റുവും നൽകിയ വാഗ്ദാനമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ പാലിച്ചത്; ഗാന്ധിജി പറഞ്ഞത് പാക്കിസ്ഥാനിൽ ജീവിക്കുന്ന ഹിന്ദുക്കൾക്കും സിക്കുകാർക്കും ഇങ്ങോട്ട് മടങ്ങാനുള്ള അവകാശമുണ്ടെന്നാണ്; പ്രതിപക്ഷ പ്രക്ഷോഭം സിഎഎക്കോ പൗരത്വ രജിസ്റ്ററിനോ എതിരല്ല..അതിന് ഗുപ്തമായ കാരണങ്ങളുണ്ട്; കോൺഗ്രസിന് എതിരെ പരോക്ഷ വിമർശനവുമായി ഗവർണർ; മംഗളൂരുവിൽ മലയാളികൾ അക്രമം നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ എഎൻഐയോട്

വിഭജന സമയത്ത് ഗാന്ധിജിയും നെഹ്‌റുവും നൽകിയ വാഗ്ദാനമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ പാലിച്ചത്; ഗാന്ധിജി പറഞ്ഞത് പാക്കിസ്ഥാനിൽ ജീവിക്കുന്ന ഹിന്ദുക്കൾക്കും സിക്കുകാർക്കും ഇങ്ങോട്ട് മടങ്ങാനുള്ള അവകാശമുണ്ടെന്നാണ്; പ്രതിപക്ഷ പ്രക്ഷോഭം സിഎഎക്കോ പൗരത്വ രജിസ്റ്ററിനോ എതിരല്ല..അതിന് ഗുപ്തമായ കാരണങ്ങളുണ്ട്; കോൺഗ്രസിന് എതിരെ പരോക്ഷ വിമർശനവുമായി ഗവർണർ; മംഗളൂരുവിൽ മലയാളികൾ അക്രമം നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ എഎൻഐയോട്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ വിഭജനത്തിന് ശേഷം ഗാന്ധിജിയും നെഹ്‌റുവും നൽകിയ വാഗ്ദാനമാണ് ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിലൂടെ മോദി സർക്കാർ പാലിക്കുന്നത്. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.

'1947 ൽ നമ്മുടെ നേതാക്കൾ നൽകിയ വാഗ്ദാനമാണ് ഇപ്പോൾ ഈ പൗരത്വ ഭേദഗതി നിയമത്തിലൂടെ നടപ്പാവുന്നത്. മതാടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രത്തിലേക്ക് പോയവർക്ക് പൗരത്വം വാഗ്ദാനം ചെയ്യാൻ അവർ ഇരുവർക്കും ആകുമായിരുന്നില്ല. എന്നാൽ, പാക്കിസ്ഥാനിൽ ന്യൂനപക്ഷമായവർക്ക് അവർ പൗരത്വം വാഗ്ദാനം നൽകുകയുണ്ടായി.'

1947 ജൂലൈ 7 ന് മഹാത്മ ഗാന്ധി പറഞ്ഞത് പാക്കിസ്ഥാനിൽ ജീവിക്കുന്ന ഹിന്ദുക്കൾക്കും സിക്കുകാർക്കും അവിടെ കഴിയാൻ താൽപര്യമില്ലെങ്കിൽ, ഇങ്ങോട്ട് മടങ്ങാനുള്ള അവകാശമുണ്ടെന്നാണ്. അവർക്ക് പൗരത്വവും, തൊഴിലും, സൗകര്യപ്രദമായ ജീവിതവും ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നാണ്. പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ആളുകൾ തീവ്രസ്വഭാവമുള്ളവരാണ്. ഹിന്ദുക്കൾ അവിടെ താമസിക്കണമെന്ന് ആഗ്രഹിച്ചാൽ പോലും അവർക്ക് അതിന് കഴിയില്ല. അവർക്ക് അവിടം വിട്ടുപോരേണ്ടി വരും. മൗലാന ആസാദിന്റെ വാക്കുകൾ പരാമർശിച്ചുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിഭജന സമയത്ത് ഇവിടം വിട്ടുപോകുകയും, പിന്നീട് ഇവിടേക്ക് വരാൻ ആഗ്രഹിക്കുകയും ചെയ്ത് ന്യൂനപക്ഷങ്ങളെ കുറിച്ച് നെഹ്‌റുവും സംസാരിച്ചിട്ടുണ്ട്. ഈ ആളുകൾ ഒരിക്കലും വിഭജനം ആവശ്യപ്പെട്ടവരല്ല..അവർ വിഭജനത്തിന്റെ ഇരകളാണ്.

പ്രതിപക്ഷം ഇപ്പോൾ നടത്തുന്ന പ്രക്ഷോഭം പൗരത്വ ഭേദഗതി നിയമത്തിനോ പൗരത്വ രജിസ്റ്റിനോ എതിരെയല്ല. അതിന് ചില ഗുപ്തമായ കാരണങ്ങളുണ്ട്. അത് ഇപ്പോൾ എനിക്ക് പറയാനാവില്ല, ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 1985 ൽ ദേശീയ പൗരത്വ രജിസ്റ്റർ അസമിൽ നടപ്പാക്കുമ്പോൾ താൻ കേന്ദ്രമന്ത്രിസഭാംഗമായിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു. അത് ദേശീയ തലത്തിൽ നടപ്പാക്കാൻ 2003 ലാണ് തീരുമാനിച്ചത്. ക്ലോസ് 14 നും റൂൾ 4 ഉം ചേർത്തു.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള കാരണവും ഗവർണർ വിശദീകരിച്ചു. ഹമീദ് കർസായിയോ അഷ്രഫ് ഗനിയോ മുസ്ലിം ഇതര സമുദായങ്ങളെ ദ്രോഹിച്ചിട്ടില്ല. എന്നാൽ, പാക്കിസ്ഥാൻ സ്ഥാപിച്ച താലിബാൻ ഭരണകൂടം അവരെ പീഡിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവിടെ നിന്നുള്ള ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തിയത്. പാക്കിസ്ഥാൻ ഇസ്ലാമിക രാജ്യമായാണ് രൂപംകൊണ്ടത്. അതുകൊണ്ട് അവിടെ മുസ്ലീങ്ങൾ മതപരമായി പീഡനം നേരിടുന്നുണ്ടോയെന്നും ഗവർണർ ചോദിച്ചു പാക്കിസ്ഥാനിൽ പീഡനം നേരിടുന്ന അഹമ്മദീയ വിഭാഗത്തെ സിഎഎയിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് അവർ ധീരന്മാരാണെന്നും എല്ലാ യൂറോപ്യൻ രാജ്യങ്ങളും വിശേഷിച്ച് ബ്രിട്ടൻ അവരെ സ്വീകരിക്കാൻ തയ്യാറാണെന്നുമായിരുന്നു മറുപടി. അഹമ്മദീയരുടെ ആസ്ഥാനം ഇംഗ്ലണ്ടാണ്. നമ്മൾ അവർക്ക് വാഗ്ദാനങ്ങൾ ഒന്നും നൽകിയിട്ടില്ല. ഈ നിയമം വിഭജന സമയത്ത് വാഗ്ദാനങ്ങൾ നൽകിയവർക്ക് വേണ്ടിയാണ്.

മറ്റുരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന മതവിഭാഗങ്ങളോട് അനുതാപമുണ്ടെങ്കിലും, പരിമിത വിഭവങ്ങൾ മൂലം എല്ലാവർക്കും പൗരത്വം നൽകാൻ ഇന്ത്യക്ക് കഴിയില്ല. ന്യായമായി ചിന്തിച്ചാൽ യെമനികൾക്കും സിറിയക്കാർക്കും പൗരത്വം നൽകേണ്ടവരാണെന്ന് തോന്നാം. എന്നാൽ, എല്ലാവരെയും ഉൾക്കൊള്ളാനുള്ള വിഭവങ്ങൾ നമ്മൾക്കില്ല. മംഗളൂരുവിൽ അക്രമം നടത്തിയതിൽ മലയാളികളും ഉണ്ടെന്ന ആരോപണം ഗവർണർ നിഷേധിച്ചു. ഈ വിഷയത്തിൽ അന്വേഷണം ആവാം. മലയാളികൾ കരിങ്കൊടികൾ കാണിച്ചേക്കാം. സാധാരണഗതിയിൽ അവർ അക്രമങ്ങളിൽ ഏർപ്പെടാറില്ല, ഗവർണർ മലയാളികളുടെ തുണയ്‌ക്കെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP