Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

തിരുവല്ല സീറ്റിനായി ജോസഫ് ഗ്രൂപ്പിൽ തമ്മിലടി; സീറ്റ് വിക്ടർ ടി. തോമസിന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗത്തിന്റെ പത്രസമ്മേളനം; ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ മുൻകാല അനുഭവം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

തിരുവല്ല സീറ്റിനായി ജോസഫ് ഗ്രൂപ്പിൽ തമ്മിലടി; സീറ്റ് വിക്ടർ ടി. തോമസിന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗത്തിന്റെ പത്രസമ്മേളനം; ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ മുൻകാല അനുഭവം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: യുഡിഎഫിൽ തിരുവല്ല സീറ്റിനായി ജോസഫ് ഗ്രൂപ്പിൽ തമ്മിലടി തുടങ്ങി. പാർട്ടി ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസിന് സീറ്റ് നൽകണമെന്ന് കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മറ്റി അംഗങ്ങളായ തമ്പി കുന്നുകണ്ടത്തിൽ, ജോർജ് മാത്യു, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വിആർ രാജേഷ്, ജില്ലാ പ്രസിഡന്റ് ബിനു കുരുവിള എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സീറ്റിനായി അവകാശവാദമുന്നയിച്ച് ജോസഫ് എം പുതുശേരി, കുഞ്ഞുകോശി പോൾ എന്നിവർ രംഗത്തു വന്നതോടെയാണ് ഒരു പടി കൂടി കടന്ന് വിക്ടറിന് വേണ്ടി പത്രസമ്മേളനം നടത്തിയിരിക്കുന്നത്. സീറ്റ് സംബന്ധിച്ച് ജില്ലാ കമ്മറ്റിയോ പാർട്ടി ഉന്നതാധികാര സമിതിയോ ഇതു വരെ ചർച്ച ചെയ്യാൻ തയാറായിട്ടില്ല. പല തവണ ഈ ആവശ്യം ഉന്നയിച്ച് പാർട്ട് ചെയർമാനെ സമീപിച്ചിരുന്നു.

ഒരു ചർച്ചയുമില്ലാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കരുത്. പ്രവർത്തകരുടെ വികാരം മനസിലാക്കാതെ ഏക പക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ മുൻകാലങ്ങളിലുണ്ടായ അതേ അവസ്ഥ ആവർത്തിക്കപ്പെടുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. തിരുവല്ലയ്ക്ക് വേണ്ടി ജോസഫ് എം പുതുശേരിയും വിക്ടർ ടി തോമസും തമ്മിലുള്ള അടി പ്രസിദ്ധമാണ്. 2006 ലാണ് വിക്ടർ ആദ്യമായി തിരുവല്ലയിൽ മത്സരിച്ചത്.

അന്ന് സിറ്റിങ് എംഎൽഎ എലിസബത്ത് മാമൻ മത്തായിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സാം ഈ പ്പൻ റിബൽ ആയി മത്സരിച്ചു. വിക്ടർ തോൽക്കുകയും മണ്ഡലം മാത്യു ടി തോമസ് പിടിച്ചെടുക്കുകയും ചെയ്തു. 2011ൽ മണ്ഡല പുനർ നിർണയം വന്നപ്പോൾ പുതുശേരി എംഎൽഎയായിരുന്ന കല്ലൂപ്പാറ തിരുവല്ലയിൽ ലയിപ്പിച്ചു. ഇതോടെ തിരുവല്ലയ്ക്ക് പുതുശേരി അവകാശവാദമുന്നയിച്ചു. വിക്ടറിനാണ് സീറ്റ് കിട്ടിയത്. വിഭാഗീയത വിലങ്ങ് തടിയായപ്പോൾ വിക്ടർ വീണ്ടും തോറ്റു. രണ്ടു തവണ തോറ്റ വിക്ടറിനെ മാറ്റി 2016 ൽ പുതുശേരിക്ക് സീറ്റ് കൊടുത്തു. വിക്ടർ പക്ഷം വാരി, പുതുശേരി തോറ്റു.

ഇക്കുറി പാർട്ടി പിളർന്നപ്പോൾ ആദ്യം തന്നെ വിക്ടർ ജോസഫ് ഗ്രൂപ്പിലേക്ക് പോയി. കുറച്ച് താമസിച്ചാണെങ്കിലും ജോസഫ് എം. പുതുശേരിയും ഇവിടേക്ക് വന്നു. രണ്ടു പേരും തിരുവല്ല സീറ്റാണ് ലക്ഷ്യം വച്ചിരുന്നത്. രണ്ടു പേരും തമ്മിൽ അടിക്കുമെന്ന് അറിയാവുന്നതിനാൽ ജോസഫ് തന്റെ വിശ്വസ്തൻ കുഞ്ഞുകോശി പോളിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിലാണ്. ഇതു കാരണമാണ് ആരു മത്സരിക്കും എന്ന് പ്രഖ്യാപിക്കാത്തതും.

ഒടുവിൽ വിക്ടറിന് സീറ്റ് കിട്ടില്ലെന്ന തോന്നലിലാണ് ഇപ്പോൾ പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. തിരുവല്ലയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ വിക്ടർ ടി തോമസ് മത്സരിക്കണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളുടെയും പ്രവർത്തകരുടെയും പൊതുവികാരമെന്ന് നേതാക്കൾ പറഞ്ഞു. വിക്ടറിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് മാറ്റി വച്ച് ഒരുമയോടെ നിന്നാൽ നഷ്ടപ്പെട്ട മണ്ഡലം വീണ്ടെടുക്കാം. ഇതിന്റെ പ്രതിഫലനം ജില്ലയിലെ മറ്റു യുഡിഎഫ് സ്ഥാനാർത്ഥികൾക്കും ഗുണകരമാകും. തിരുവല്ല സീറ്റ് കോൺഗ്രസ് എടുക്കുന്നതിൽ വിരോധമില്ല. പകരം, റാന്നിയോ ആറന്മുളയോ ഞങ്ങൾക്ക് കിട്ടണം. മണ്ഡലം ഏതുമാകട്ടെ അവിടെ വിക്ടർ ആയിരിക്കണം സ്ഥാനാർത്ഥി എന്നും നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP