Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോസ് കെ. മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് യുഡിഎഫ്; സ്ഥാനം രാജിവെക്കില്ലെന്നും അത്തരം ഒത്തുതീർപ്പുകൾക്ക് ഇല്ലെന്നും പറഞ്ഞ് ജോസ് കെ മാണിയും; 'വാക്കുമാറ്റത്തിന്റെ നീണ്ട ചരിത്രമാണ് ഇവർക്കുള്ളത്'; മുന്നണി നിർദ്ദേശം തള്ളിയ ജോസ് കെ. മാണിക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് പി ജെ ജോസഫും; യുഡിഎഫിൽ കീറാമുട്ടിയായി കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം

ജോസ് കെ. മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് യുഡിഎഫ്; സ്ഥാനം രാജിവെക്കില്ലെന്നും അത്തരം ഒത്തുതീർപ്പുകൾക്ക് ഇല്ലെന്നും പറഞ്ഞ് ജോസ് കെ മാണിയും; 'വാക്കുമാറ്റത്തിന്റെ നീണ്ട ചരിത്രമാണ് ഇവർക്കുള്ളത്'; മുന്നണി നിർദ്ദേശം തള്ളിയ ജോസ് കെ. മാണിക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് പി ജെ ജോസഫും; യുഡിഎഫിൽ കീറാമുട്ടിയായി കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് യു.ഡി.എഫ്. ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനൽകണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ജോസ് വിഭാഗത്തോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ യു.ഡി.എഫ് ആവശ്യപ്പെട്ടത്. മുന്നണി കൺവീനർ ബെന്നി ബെഹനാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

എട്ട് മാസം ജോസ് വിഭാഗത്തിനും ആറ് മാസം പി.ജെ ജോസഫ് വിഭാഗത്തിനുമായിട്ടായിരുന്നു യു.ഡി.എഫ് ധാരണ. ഇരുവിഭാഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന മറ്റ് നിർദ്ദേശങ്ങൾ പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കൺവീനർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം കൃത്യമായ കരാർ പ്രകാരമാണ് തൃതല പഞ്ചായത്ത് സ്ഥാനങ്ങൾ വഹിക്കുന്നതെന്ന് ജോസ് കെ. മാണി വിഭാഗം അവകാശപ്പെട്ടു. തങ്ങളുടെ പ്രതിനിധി രാജിവയ്ക്കാൻ തയ്യാറല്ലെന്നും രാജിവച്ചുകൊണ്ടുള്ള ഒത്തുതീർപ്പിനില്ലെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.

രാജിവെച്ചുകൊണ്ടുള്ള ഒത്തുതീർപ്പില്ല. കെ.എം. മാണിയുടെ കാലത്തുണ്ടാക്കിയ കരാർ തിരുത്തുക എന്നത് യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീതിനിഷേധമാണ്. പഴയ കരാർ തുടരണം. ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിലും പാലായിലും മുൻധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. എന്നാൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തരമൊരു കരാർ ഇല്ലെന്നും ജോസ് കെ. മാണി ആവർത്തിച്ചു. ഇരുവിഭാഗങ്ങളുമായി നടത്തിയ ചർച്ചകളിൽ ഉയർന്നു വന്ന മറ്റു നിർദ്ദേശങ്ങൾ പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണ് യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ ജോസ് കെ. മാണി വിഭാഗത്തെ അറിയിച്ചത്. എന്നാൽ നീതിയില്ലാത്ത ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജോസ് വിഭാഗം.

നിർണായക തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ പി.ജെ. ജോസഫ് യുഡിഎഫിൽ കലഹം സൃഷ്ടിക്കുന്നുവെന്നും ജോസ് കെ. മാണി ആരോപിച്ചു. രാജിവെക്കില്ലെന്ന് ജോസ് വിഭാഗം വ്യക്തമാക്കിയതോടെ പി.ജെ. ജോസഫ് വിഭാഗം ശനിയാഴ്ച വൈകീട്ട് തൊടുപുഴയിൽ ഹൈപവർ കമ്മിറ്റി യോഗം ചേർന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെക്കില്ലെന്നറിയിച്ച ജോസ്. കെ മാണിക്കെതിരെ നടപടിയെടുക്കണമെന്ന് പി. ജെ ജോസഫ് ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പി. ജെ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്നണി തീരുമാനം അംഗീകരിക്കാൻ എല്ലാ കക്ഷികൾക്കും ഉത്തരവാദിത്തമുണ്ടെന്നും ജോസ് കെ. മാണി എല്ലാ ധാരണകളും ലംഘിക്കുന്നുവെന്നും പി. ജെ ജോസഫ് പറഞ്ഞു.

വാക്കുമാറ്റത്തിന്റെ നീണ്ട ചരിത്രമാണ് ജോസ് കെ. മാണിക്കുള്ളതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ജോസ് കെ. മാണിയുടെ തീരുമാനം വന്നതിനെ തുടർന്ന് ജോസഫ് വിഭാഗം തൊടുപുഴയിൽ ഹൈപവർ കമ്മിറ്റി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ജോസ്. കെ. മാണി വിഭാഗം പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച നിലപാടിലാണ് ജോസ് കെ. മാണി. രാജിവെച്ചുള്ള ഒത്തു തീർപ്പിന് തയ്യാറാല്ലെന്നും കെ.എം മാണിയുടെ കാലത്തുണ്ടാക്കിയ കരാർ തിരുത്തുന്നത് യു.ഡി.എഫിന്റെ ഭാഗത്തുനിന്നുള്ള നീതി നിഷേധമാണെന്നും ജോസ് കെ മാണി പറഞ്ഞു.

നിലവിൽ മുൻ ധാരണ പ്രകാരം ചങ്ങനാശേരിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും പാലായിലും സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. എന്നാൽ കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തരമൊരു കരാർ ഇല്ലെന്നാണ് ജോസ് കെ മാണി പറഞ്ഞത്. ഇരുവിഭാഗങ്ങളിലുമായി നടത്തിയ ചർച്ചകളിൽ ഉയർന്നു വന്ന നിർദേശങ്ങൾ ചർച്ചചെയ്ത് പിന്നീട് തീരുമാനിക്കുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP