Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പി ജെ ജോസഫ് കേരളാ കോൺഗ്രസ് ചെയർമാനല്ല..! തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതിയുമായി ജോസ് കെ മാണി വിഭാഗം; കത്ത് കോടതി ഉത്തരവിന്റെ ലംഘനമെന്നും പരാതിയിൽ; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത് ഗുരുതര അച്ചടക്ക ലംഘനമെന്ന് തുറന്നടിച്ച് റോഷി അഗസ്റ്റിൻ; ജോസഫിനെ പോലൊരാൾ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ലെന്നും റോഷി; കത്തു നൽകിയത് സ്വാഭാവിക നടപടി മാത്രമെന്ന് ജോസഫ് അനുകൂലികളും; കേരളാ കോൺഗ്രസിൽ തർക്കം രൂക്ഷം

പി ജെ ജോസഫ് കേരളാ കോൺഗ്രസ് ചെയർമാനല്ല..! തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതിയുമായി ജോസ് കെ മാണി വിഭാഗം; കത്ത് കോടതി ഉത്തരവിന്റെ ലംഘനമെന്നും പരാതിയിൽ; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത് ഗുരുതര അച്ചടക്ക ലംഘനമെന്ന് തുറന്നടിച്ച് റോഷി അഗസ്റ്റിൻ; ജോസഫിനെ പോലൊരാൾ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ലെന്നും റോഷി; കത്തു നൽകിയത് സ്വാഭാവിക നടപടി മാത്രമെന്ന് ജോസഫ് അനുകൂലികളും; കേരളാ കോൺഗ്രസിൽ തർക്കം രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ചെയർമാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തതായി കാണിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് കത്തു നൽകിയ ജോസഫ് വിഭാഗവുമായി തുറന്ന പോരിന് ജോസ് കെ മാണി വിഭാഗം. പി ജെ ജോസഫിനെതിരെ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി . ജോസഫാണ് ചെയർമാൻ എന്ന കത്ത് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. കത്ത് കോടതി ഉത്തരവിന്റെ ലംഘനമെന്നും പരാതിയിൽ വിശദമാക്കുന്നു. ബൈലോ പ്രകാരമേ ചെയർമാനെ തെരെഞ്ഞെടുക്കാവൂ എന്നാണ് ഉത്തരവ്. കൊല്ലം ജില്ല ജനറൽ സെക്രട്ടറി മനോജാണ് പരാതിക്കാരൻ. മനോജ് ആയിരുന്നു കോടതിയെയും സമീപിച്ചത്.

നേരത്തെ കേരള കോൺഗ്രസിലെ അധികാര വടംവലിക്കിടെ പാർട്ടി പിടിക്കാനുള്ള പി ജെ ജോസഫിന്റെ നീക്കങ്ങൾക്കെതിരെ ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ രംഗത്തെത്തിയിരുന്നു. പി ജെ ജോസഫിനെ പാർട്ടി ചെയർമാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിനെതിരെയാണ് റോഷി അഗസ്റ്റിൻ ആഞ്ഞടിച്ചത്. പി.ജെ ജോസഫിനെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും ഇന്ന് നടന്നിട്ടുണ്ടെങ്കിൽ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും റോഷി അഗസ്റ്റിൻ എംഎൽഎ പ്രതികരിച്ചു.

പി.ജെ ജോസഫ് അങ്ങനെ ചെയ്യുമെന്ന് താൻ കരുതുന്നില്ല. പ്രായോഗികമായി അങ്ങനെ ചെയ്യാൻ കഴിയുകയുമില്ല. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ വരുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യമാണ്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതര അച്ചടക്ക ലംഘനവും ഭരണഘടനാ ലംഘനവുമാണെന്നും റോഷി അഗസ്റ്റിൻ വാർത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി. പി.ജെ ജോസഫിനാണ് പാർട്ടി ചെയർമാന്റെ ചുമതലയെന്ന് കാട്ടി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു.

സംസ്ഥാന കമ്മറ്റി വിളിച്ചു ചേർത്ത് അധികാരം പിടിക്കാനുള്ള ജോസ് കെ മാണി പക്ഷത്തിന്റെ നീക്കത്തിനിടെയാണ് ജോസഫിനു വേണ്ടി ജോയ് എബ്രഹാം കത്ത് നൽകിയത്. കഴിഞ്ഞ ദിവസം നിയമസഭയ്ക്കുള്ളിൽ നടത്തിയ നീക്കങ്ങളിലൂടെ മുന്നിട്ടു നിൽക്കുന്ന ജോസഫ് വിഭാഗം പാർട്ടിയിലും പിടിമുറുക്കുന്നതിന്റെ സൂചനകളാണ് പുതിയ നീക്കം. കെ.എം മാണിയുടെ വിയോഗത്തെ തുടർന്ന് ചെയർമാൻ ചുമതല പി.ജെ ജോസഫിന് കൈമാറിയെന്ന് വ്യക്തമാക്കുന്ന കത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാമാണ് കത്ത് നൽകിയതെന്ന് കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ് പറഞ്ഞു.

പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷമുണ്ടെന്നാണ് ജോസഫിന്റെ അവകാശവാദം. താൽക്കാലിക ചെയർമാനെതിരായ നീക്കങ്ങളുണ്ടായാൽ നടപടിയെടുക്കാനുള്ള അധികാരവും ഉണ്ടെന്ന് ജോസഫ് അനുകൂലികൾ വ്യക്തമാക്കുന്നു. എന്നാൽ ജോയ് എബ്രഹാമിന്റെ കത്തിനെ കുറിച്ച് പി.ജെ ജോസഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചെയർമാന്റെ താത്കാലിക ചുമതല ജോസഫിനാണെന്നു കാണിച്ച് നേരത്തെ തന്നെ ജോയ് എബ്രഹാം പാർട്ടി ഘടകങ്ങൾക്ക് സർക്കുലർ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി ചെയർമാൻ പി ജെ ജോസഫാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പു കമ്മീഷനും കത്തു നൽകുന്നത്. ഇതൊരു സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.

എന്നാൽ വിഷയത്തെ കുറിച്ച് പരസ്യപ്രതികരണത്തിന് ജോസഫോ മറ്റു നേതാക്കളോ തയ്യാറായിട്ടുമില്ല. എന്നാൽ കത്ത് നൽകിയത് രാഷ്ട്രീയതീരുമാനമാണ് എന്ന വിലയിരുത്തലിലാണ് ജോസ് കെ മാണി വിഭാഗം. ചെയർമാൻ സ്ഥാനത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് ഔദ്യോഗികസ്വഭാവമുള്ളതാണെന്നാണ് ഇവർ കരുതുന്നത്. കാരണം ഇനി പാർട്ടിയിൽ ഒരു പിളർപ്പുണ്ടായാൽ ജോസഫിനൊപ്പം നിൽക്കുന്നവരാകും ഔദ്യോഗിക വിഭാഗം എന്ന് അറിയപ്പെടുക. ജോസ് കെ മാണിക്ക് ഒപ്പമുള്ളവർ വിമതവിഭാഗമായി പുറത്തുപോകേണ്ട സാഹചര്യം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് കത്തിനെതിരെ മാണിപക്ഷത്തെ എം എൽ എമാരായ റോഷി അഗസ്റ്റിനും എൻ ജയരാജും രംഗത്തെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP