Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ കോൺഗ്രസ് പാർട്ടി പിടിക്കാൻ അതിബുദ്ധിയുമായി പി ജെ ജോസഫ് വിഭാഗം; പി ജെ ജോസഫിനെ പാർട്ടി ചെയർമാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി അപ്രതീക്ഷിത നീക്കം; മൂന്ന് എംഎൽഎമാർ തങ്ങൾക്കൊപ്പമെന്നും അവകാശവാദം; സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാതെ സ്വയം പ്രഖ്യാപിത ചെയർമാനായ ജോസഫ് ഏതറ്റം വരെ പോകുമെന്ന് കാത്ത് ജോസ് കെ മാണിയും; കെ എം മാണിയുടെ വിയോഗത്തിന് പിന്നാലെ കേരളാ കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ

കേരളാ കോൺഗ്രസ് പാർട്ടി പിടിക്കാൻ അതിബുദ്ധിയുമായി പി ജെ ജോസഫ് വിഭാഗം; പി ജെ ജോസഫിനെ പാർട്ടി ചെയർമാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി അപ്രതീക്ഷിത നീക്കം; മൂന്ന് എംഎൽഎമാർ തങ്ങൾക്കൊപ്പമെന്നും അവകാശവാദം; സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാതെ സ്വയം പ്രഖ്യാപിത ചെയർമാനായ ജോസഫ് ഏതറ്റം വരെ പോകുമെന്ന് കാത്ത് ജോസ് കെ മാണിയും; കെ എം മാണിയുടെ വിയോഗത്തിന് പിന്നാലെ കേരളാ കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ കോൺഗ്രസിലെ അധികാരത്തർക്ക് പൊട്ടിത്തെറിയുടെ വക്കിലേക്ക് നീങ്ങുന്നു. പാർട്ടി പിടിക്കാൻ വേണ്ടി സ്വയം പ്രഖ്യാപിത ചെയർമാനായി മാറിയ പി ജെ ജോസഫ് വിഭാഗം ജോസ് കെ മാണി വിഭാഗത്തെ ഒതുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഊർജ്ജിതമായി നടത്തുന്നത്. അതിനിടെ ജോസ് കെ മാണിയും കൂട്ടരും അറിയാതെ തെരഞ്ഞെടുപ്പു കമ്മീഷൻ വഴിയുള്ള കരുനീക്കവുമാണ് ഇപ്പോൾ ജോസഫ് വിഭാഗം നടത്തിയത്. പി ജെ ജോസഫിനെ പാർട്ടി ചെയർമാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. തെരഞ്ഞെടുപ്പു കമ്മീഷൻ ഈ കത്ത് അംഗീകരിച്ചാൽ അത് ജോസ് കെ മാണിക്ക് വെല്ലുവിളി ഉയർത്തുന്നതാകും.

ജോസഫിനെ ചെയർമാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചാൽ ജോസ് കെ മാണി വിഭാഗം പാർട്ടി പിളർത്തിയാലും നിയമപരമായി വിമതപക്ഷമായേ കണക്കാക്കാനാകൂ. ഇതാണ് വെല്ലുവിളി ഉയർത്തുന്ന ഘടകം. പാർട്ടിയിലെ ചെയർമാൻ സ്ഥാനവും നിയമസഭയിലെ കക്ഷിനേതാവ് സ്ഥാനവുമാണ് ജോസഫ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള കരുക്കളാണ് ജോസഫ് ശക്തമായി നീക്കുന്നത്. കെ എം മാണി മരിച്ചതോടെ വർക്കിങ് ചെയർമാൻ പി ജെ ജോസഫ് പാർട്ടി ഭരണഘടന അനുസരിച്ച് ചെയർമാനായെന്ന് കാണിച്ച് പാർട്ടി ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരിക്കുന്നത്. അതേസമയം ജോസഫിനെ പാർട്ടി ചെയർമാനായി അംഗീകരിക്കില്ലെന്നതാണ് ജോസ്‌കെ മാണിയുടെ നിലപാട്.

സെക്രട്ടറിയായ ജോയ് എബ്രഹാമിനെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനായതാണ് പാർട്ടി പിടിച്ചെടുക്കാൻ ജോസഫിനെ സഹായിച്ചത്. സിഎഫ് തോമസും മോൻസ് ജോസഫുമടക്കം മൂന്ന് എംഎൽഎമാരുടെ പിന്തുണയും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന് ജോസഫ് ആവർത്തിക്കുന്നത്. കോൺഗ്രസിലും ലീഗിലുമൊന്നും സംസ്ഥാന കമ്മിറ്റി വോട്ടിനിട്ടല്ല ചെയർമാനെ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് പക്ഷം ചൂണ്ടിക്കാട്ടുന്നു.

ജോസഫിന്റെ നടപടികളിൽ കടുത്ത അമർഷത്തിലാണ് ജോസ് കെ മാണി. എന്നാൽ, ജോസഫ് ഏതറ്റം വരെ പോകുമെന്ന് അറിയാനാണ് പ്രബലമായ ഈ വിഭാഗം കാത്തിരിക്കുന്നത്. വിഭാഗീതയത തുടരുകയാണെങ്കിൽ അവർക്ക് പാർട്ടി വിട്ടുപോകാം എന്ന നിലപാട് ജോസഫ് പക്ഷം സ്വീകരിച്ചതായാണ് സൂചന. ചെയർമാനും ജനറൽ സെക്രട്ടറിയും മറുപക്ഷത്ത് നിൽക്കുന്നതിനാൽ പാർട്ടി വിടുന്നവർക്ക് കേരള കോൺഗ്രസ് എം അംഗത്വവും പാർട്ടി സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും.

കഴിഞ്ഞ ദിവസം നിയമസഭയിൽ മുൻനിര സീറ്റിനെ ചൊല്ലി ജോസഫ്-മാണി വിഭാഗങ്ങൾ പോരടിച്ചത് യുഡിഎഫിലും പ്രശ്‌നങ്ങൾക്ക് ഇടയാക്കിയിരുന്നു. മാണിയുടെ കസേര വേണമെന്ന് ജോസഫും, കൊടുക്കരുതെന്ന് മറുവിഭാഗവും സ്പീക്കർക്ക് കത്ത് നൽകിയപ്പോൾ നാണംകെട്ടത് കേരള കോൺ്ഗ്രസ് കൂടിയായിരുന്നു. കസേര തൽക്കാലം ജോസഫിന് നൽകി സ്പീക്കർ പരിഹാരവും കണ്ടു. എന്നാൽ,കേരള കോൺഗ്രസിലെ തമ്മിലടി ഇവിടെ കൊണ്ട് അവസാനിക്കുകയല്ല, കൂടുതൽ വഷളാകുകയാണ്.

ചെയർമാനെയും പാർലമെന്ററി പാർട്ടി ലീഡറെയും തിരഞ്ഞെടുക്കാൻ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്ന് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനു മാണി വിഭാഗം കത്തു നൽകിയിട്ടുണ്ട്. അതേസമയം, സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാതെ, പാർലമെന്ററി പാർട്ടി, ഹൈപവർ കമ്മിറ്റി യോഗങ്ങൾ കൊച്ചിയിൽ ചേരാൻ ജോസഫ് വിഭാഗവും ഒരുക്കം തുടങ്ങി. ഇതോടെ രണ്ടില രണ്ടാകുമെന്ന ആശങ്കയും സജീവമാണ്. മാണി വിഭാഗത്തിനു ഭൂരിപക്ഷം ഉള്ളതുകൊണ്ട് സംസ്ഥാന കമ്മിറ്റി വിളിക്കാതെ പാർലമെന്ററി പാർട്ടി, ഹൈപവർ കമ്മിറ്റി യോഗങ്ങൾ വിളിക്കാതെ രക്ഷപ്പെടാൻ ജോസഫ് നോക്കുന്നത്. സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള നീക്കം ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു ഇന്നലെ ജോസഫിന്റെ പ്രതികരണം.

പാർലമെന്ററി പാർട്ടി ലീഡറെ ജൂൺ ഒൻപതിനകം കണ്ടെത്തണമെന്ന നിയമസഭാ സ്പീക്കറുടെ റൂളിങ്ങുണ്ട്. 435 അംഗ സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷം പേരും കത്തിൽ ഒപ്പിട്ടുവെന്നു മാണി വിഭാഗം നേതാക്കൾ അറിയിച്ചു. കത്ത് കിട്ടിയിട്ടും സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കാൻ ജോസഫ് തയാറായില്ലെങ്കിൽ ജോസ് കെ. മാണി നേരിട്ടു കമ്മിറ്റി വിളിച്ചു ചേർക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP