Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കാര്യത്തിൽ തർക്കം മുറുകുന്നു; ജോസഫ് വിഭാഗവുമായി യാതൊരു അനുരഞ്ജനത്തിനും ഇല്ലെന്ന് ജോസ് കെ മാണി; ജോസഫ് വിഭാഗത്തിന് പദവി നൽകിയിൽ മാറുകണ്ടം ചാടി എൽഡിഎഫിൽ പോയേക്കുമെന്ന് മുന്നറിയിപ്പു; ആത്മഹത്യാപരമായ തീരുമാനം കൈക്കൊള്ളില്ലെന്ന ഉറച്ച നിലപാടിൽ ജോസ് കെ മാണി; അനുരഞ്ജന ദൗത്യം ഏറ്റെടുത്തു പി കെ കുഞ്ഞാലിക്കുട്ടി; വിട്ടു വീഴ്‌ച്ചക്കില്ലെന്ന നിലപാടിൽ ഇരുകൂട്ടരും നിലകൊണ്ടതോടെ മുന്നണിയിലും പ്രതിസന്ധി

കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കാര്യത്തിൽ തർക്കം മുറുകുന്നു; ജോസഫ് വിഭാഗവുമായി യാതൊരു അനുരഞ്ജനത്തിനും ഇല്ലെന്ന് ജോസ് കെ മാണി; ജോസഫ് വിഭാഗത്തിന് പദവി നൽകിയിൽ മാറുകണ്ടം ചാടി എൽഡിഎഫിൽ പോയേക്കുമെന്ന് മുന്നറിയിപ്പു; ആത്മഹത്യാപരമായ തീരുമാനം കൈക്കൊള്ളില്ലെന്ന ഉറച്ച നിലപാടിൽ ജോസ് കെ മാണി; അനുരഞ്ജന ദൗത്യം ഏറ്റെടുത്തു പി കെ കുഞ്ഞാലിക്കുട്ടി; വിട്ടു വീഴ്‌ച്ചക്കില്ലെന്ന നിലപാടിൽ ഇരുകൂട്ടരും നിലകൊണ്ടതോടെ മുന്നണിയിലും പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം പങ്കുവെക്കുന്നതുമാായി ബന്ധപ്പെട്ട തർക്കം യുഡിഎഫിനെ ഉലയ്ക്കുന്നു. പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തർക്കം തീർക്കാൻ വേണ്ടി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങിയെങ്കിലും പ്രത്യേകിച്ചും ഫലമുണ്ടായിട്ടില്ല. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയെ യുഡിഎഫാണ് ദൗത്യം നിയോഗിച്ചത്. യുഡിഎഫിന്റെ അഭ്യർത്ഥന പ്രകാരമാണിത്. പി.ജെ.ജോസഫും ജോസ് കെ.മാണിയുമായി കുഞ്ഞാലിക്കുട്ടി ആദ്യവട്ട ചർച്ച നടത്തി. ഇരുകൂട്ടരും അയയുന്ന സൂചനയില്ല. പി ജെ ജോസഫ് യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് പോകാനുള്ള കോപ്പു കൂട്ടുകയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് സ്ഥാനം നൽകുന്നത് ആത്മഹത്യാ പരമാണെന്നാണ് ജോസ് കെ മാണിയുടെ നിലപാട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ അവസാന ടേം ഇരുവിഭാഗങ്ങളും പങ്കുവയ്ക്കാൻ യുഡിഎഫ് സംസ്ഥാന നേതൃത്വം മുൻകൈ എടുത്തു ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും അതു പാലിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണു ജോസഫ്. ധാരണ പാലിക്കുന്നുവെന്നു യുഡിഎഫ് ഉറപ്പു വരുത്തണമെന്ന ആവശ്യമാണു കുഞ്ഞാലിക്കുട്ടിക്കു മുന്നിൽ ജോസഫ് വച്ചത്. യുഡിഎഫ് നേതൃത്വം ചർച്ച നടത്തിയെന്നതു ശരിയാണെന്നും പക്ഷേ രേഖാമൂലം കരാർ ഉണ്ടാക്കിയിട്ടില്ലെന്നും ജോസ് കെ.മാണി ചൂണ്ടിക്കാട്ടി. ധാരണം പാലിക്കാത്ത പക്ഷ ജോസഫിന് ഇടതു മുന്നണിയുമായി അടുക്കാനുള്ള അവസരം കൂടിയാകും. ഇടതു പക്ഷം യുഡിഎഫിലെ കാര്യങ്ങൾ സൂക്ഷ്മതയോടെ മുന്നിൽ കണ്ട് നീങ്ങുന്ന സാഹചര്യമാണ് ഉള്ളത്.

ജോസഫ് ആവശ്യം ഉന്നയിച്ചിട്ടുണ്ടാകാം. പക്ഷേ ഉഭയസമ്മത ധാരണയായിട്ടില്ല. കേരള കോൺഗ്രസ് നോമിനിയായി നിന്നു ജയിച്ച ശേഷം മറുകണ്ടം ചാടി ജോസഫ് വിഭാഗത്തിനൊപ്പം ചേർന്ന ഒരാൾക്കായി ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കണമെന്ന ആവശ്യത്തിൽ ന്യായമില്ലെന്നും കുഞ്ഞാലിക്കുട്ടിയെ ജോസ് അറിയിച്ചു. യുഡിഎഫിൽ തന്നെ തുടരുമെന്നു പറയുമ്പോഴും പ്രശ്‌നം പറഞ്ഞുതീർക്കാനുള്ള ഇരുകൂട്ടരുടെയും വിമുഖത പല വ്യാഖ്യാനങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.

അതസമയംകോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ടു ചില ധാരണകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെടുന്നുണ്ട്. അതു യുഡിഎഫ് നേതൃത്വം തന്നെ എടുത്തിട്ടുള്ളതാണ്. ആ ധാരണ പാലിക്കപ്പെടണം. അതിനുള്ള ചർച്ചകൾ നടക്കുകയാണ്. പി.ജെ.ജോസഫിന്റെ ആവശ്യം ആ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ്. എന്നാൽ ചെന്നിത്തലയുടെ നിലപാട് കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം തള്ളി. കെ.എം.മാണി ചെയർമാനായിരുന്ന കാലയളവിൽ എഴുതിയ ധാരണ മാത്രമേയുള്ളൂ. അതാണു പാലിക്കുന്നത്. മറ്റു കരാറുകളോ ധാരണകളോ ഇല്ലഎൻ.ജയരാജ് എംഎൽഎ പ്രതികരിച്ചു.

മുന്നണി മാറ്റത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നു കേരള കോൺഗ്രസ്(ജോസഫ്)വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തിൽ കരാർ ഉണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് സ്വാഗതാർഹം. കരാർ പാലിക്കാത്ത മുന്നണിയിൽ നിൽക്കില്ല, കരാർ പാലിക്കുന്നതു വരെ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്നും ജോസഫ് പറഞ്ഞു.

യുഡിഎഫിലെ ചില ഘടകക്ഷികൾ എൽ.ഡി.എഫിൽ എത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരള കോൺഗ്രസിലെ തർക്കം മൂക്കും. അവർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് പരിശോധിച്ചാകും പാർട്ടി തീരുമാനമെടുക്കുകയെന്നും കോടിയേരി പറഞ്ഞു. ആരുടെ മുന്നിലും എൽഡിഎഫ് വാതിലടച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർഭരണത്തിനുള്ള സാധ്യത കേരളത്തിലുണ്ടെന്നും കോടിയേരി അവകാശപ്പെട്ടു. ഭൂരിപക്ഷത്തോട് കൂടി എൽഡിഎഫിന് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയാണ് പാർട്ടി പ്രവർത്തകർക്കുള്ളത്. ബിജെപി- കോൺഗ്രസ് അച്ചുതണ്ടിനെ തകർക്കാൻ എൽഡിഎഫിനാകുമെന്നും കോടിയേരി പറഞ്ഞു.

എൽഡിഎഫ് സർക്കാർ ഇന്ന് ഭരണത്തിൽ നാലുവർഷം പൂർത്തിയാക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും പ്രഖ്യാപനങ്ങളുമില്ലാതെയാണ് സർക്കാർ അവസാന പന്ത്രണ്ട് മാസങ്ങളിലേക്ക് കടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP