Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സി.പി.എം ബാന്ധവത്തിന്റെ പേരിലെ എതിർപ്പുകൾ ഇല്ലാതാക്കാൻ ചേർന്ന കേരളാ കോൺഗ്രസ് യോഗം അര മണിക്കൂറിനകം അവസാനിച്ചു; സി.എഫ്. തോമസിന്റെ സാന്നിധ്യത്തിൽ ചർച്ച പൂർത്തിയാക്കാൻ തീരുമാനം; ഭിന്നതയില്ലെന്നും നടന്നത് പ്രാഥമിക ചർച്ച മാത്രമെന്നു കെ.എം. മാണി

സി.പി.എം ബാന്ധവത്തിന്റെ പേരിലെ എതിർപ്പുകൾ ഇല്ലാതാക്കാൻ ചേർന്ന കേരളാ കോൺഗ്രസ് യോഗം അര മണിക്കൂറിനകം അവസാനിച്ചു; സി.എഫ്. തോമസിന്റെ സാന്നിധ്യത്തിൽ ചർച്ച പൂർത്തിയാക്കാൻ തീരുമാനം; ഭിന്നതയില്ലെന്നും നടന്നത് പ്രാഥമിക ചർച്ച മാത്രമെന്നു കെ.എം. മാണി

തിരുവനന്തപുരം: കോട്ടയത്തെ സി.പി.എം ബാന്ധവത്തിന്റെ പേരിൽ പാർട്ടിയിലുടലെടുത്ത ഭിന്നതകൾ പരിഹരിക്കാനായി ചേർന്ന കേരളാ കോൺഗ്രസ് എം പാർലമെന്ററി പാർട്ടിയോഗം അര മണിക്കൂറിനകം സമാപിച്ചു. പാർട്ടിയിൽ ഭിന്നതകളില്ലെന്നും നടന്നത് പ്രാഥമിക ചർച്ചമാത്രമാണെന്നും യോഗശേഷം പാർട്ടി ചെയർമാൻ കെ.എം. മാണി പ്രതികരിച്ചു. ആനുകാലിക വിഷയങ്ങളിൽ പ്രാഥമിക ചർച്ച നടത്തി. വിശദമായ ചർച്ച പിന്നീട് നടക്കുമെന്നും മാണി അറിയിച്ചു. പാർട്ടിയിൽ ഭിന്നതയുണ്ടോ എന്നു ചോദിച്ചപ്പോൾ അങ്ങനെയുണ്ടെങ്കിൽ എല്ലാവരും ഒരുമിച്ച് വന്നു നിൽക്കുമോ എന്നായിരുന്നു മാണിയുടെ മറുപടി.

തിരുവനന്തപുരം എംഎൽഎ കോട്ടേഴ്‌സിലെ മാണിയുടെ മുറിയിൽ ചേർന്ന യോഗത്തിൽ
പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് തോമസ് പങ്കെടുത്തില്ല. അനാരോഗ്യം മൂലം അദ്ദേഹം പങ്കെടുത്തില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അദ്ദേഹത്തിന്റെ
സാന്നിധ്യത്തിൽ ചർച്ച പൂർത്തിയാക്കാനാണ് തീരുമാനം. പനി മൂലം അദ്ദേഹം ഇന്നത്തെ യോഗത്തിൽ നിന്നു വിട്ടുനിന്നിരുന്നു. കേവലം അരമണിക്കൂർ മാത്രമാണ് യോഗം നീണ്ടത്. ഇന്നു ചേർന്ന യോഗത്തിലും ഭിന്നതകളിൽ അഭിപ്രായ സമന്വയമുണ്ടായില്ലെന്നാണ് സൂചന. ധാരണയിലെത്താതെ പാർലമെന്ററി പാർട്ടി യോഗം അവസാനിക്കുകയായിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റ പിന്തുണ സ്വീകരിച്ചതിനെതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. സി.പി.എം പിന്തുണ സ്വീകരിച്ചതിനെതിരെ ജോസഫ് വിഭാഗം കലാപക്കൊടി ഉയർത്തിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണ സ്വീകരിച്ചത് പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും എംഎൽഎമാരായ പി.ജെ. ജോസഫും മോൻസ് ജോസഫും കഴിഞ്ഞദിവസം പരസ്യമായി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച കോട്ടയത്ത് യോഗം വിളിച്ചെങ്കിലും ഇരുവരും പങ്കെടുത്തില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് വീണ്ടും യോഗം ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP