Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

പി ജെ ജോസഫിനോട് ഒപ്പമുള്ളവർക്ക് ഒരു രജിസ്‌ട്രേഡ് പാർട്ടി പോലും ഇല്ല; മൽസരിക്കേണ്ടി വരിക സ്വതന്ത്രരായിട്ട്; വിപ്പ് ബാധകമല്ലാത്തതിനാൽ കാലുമാറ്റം ഭയക്കണം; ചിഹ്നമില്ലാതെ ജോസഫ് വിഭാഗം കൂടിയതോടെ യുഡിഎഫും വെട്ടിൽ

പി ജെ ജോസഫിനോട് ഒപ്പമുള്ളവർക്ക് ഒരു രജിസ്‌ട്രേഡ് പാർട്ടി പോലും ഇല്ല; മൽസരിക്കേണ്ടി വരിക സ്വതന്ത്രരായിട്ട്; വിപ്പ് ബാധകമല്ലാത്തതിനാൽ കാലുമാറ്റം ഭയക്കണം; ചിഹ്നമില്ലാതെ ജോസഫ് വിഭാഗം കൂടിയതോടെ യുഡിഎഫും വെട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് എം പാർട്ടിയും രണ്ടില ചിഹ്നവുമായും ഉണ്ടായ തർക്കത്തിനൊടുവിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷനും കേരള ഹൈക്കോടതിയുടെയും ഉത്തരവുകൾ ജോസ് കെ.മാണിക്കു അനുകൂലമായതോടെയാണ് ജോസഫ് ഗ്രൂപ്പും യു.ഡി.എഫും വെട്ടിൽ. ചിഹ്നമില്ലാതെ, സ്വന്തമായി പാർട്ടിയില്ലാതെയായാണ് നിലവിൽ ജോസ്ഫ് വിഭാഗം മൽസരിക്കുന്നത്. പി ജെ ജോസഫിനോട് ഒപ്പമുള്ളവർക്ക് ഒരു രജിസ്‌ട്രേഡ് പാർട്ടി പോലും ഇല്ല എന്നതാണ് നിലവിലെ രാഷ്ട്രീയ യാഥാർത്ഥ്യം. ഇലക്ഷൻ കമ്മീഷന്റെ നിയമപ്രകാരം ഒരു രജിസ്‌ട്രേഡ് പാർട്ടി പോലും അല്ലാത്തവർ സ്വതന്ത്ര സ്ഥാനാർത്ഥികളായിട്ടാവും ഇലക്ഷനെ നേരിടേണ്ടി വരിക. ചെണ്ട എന്ന ചിഹ്നം അനുവദിച്ചിട്ടുണ്ടെങ്കിലും, ജോസ് കെ മാണി വിഭാഗം എതിർപ്പ് ഉന്നയിച്ചാൽ കേരള കോൺഗ്രസ് എന്ന പാർട്ടിക്കു അംഗീകാരം ഇല്ലാത്ത സ്ഥിതി വരും.

ഈ സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പി ജെ ജോസഫ് നോടൊപ്പം നിന്നു മത്സരിക്കുന്നവർ സ്വതന്ത്ര സ്ഥാനാർത്ഥികളായിട്ടാവും നിയമപരമായി കണക്കാക്കപ്പെടുക. ആയതിനാൽ പ്രസ്തുത സ്ഥാനാർത്ഥികളിൽ ആരെങ്കിലും വിജയിച്ചു വന്നാൽത്തന്നെ അവർക്ക് യാതൊരുവിധ വിപ്പും ബാധകമല്ലാത്തതുമാണ്.ഈ കൂട്ടായ്മയിൽ നിന്നും ആരെങ്കിലും വിജയിച്ചു വന്നാൽ അവർക്ക് ഭാഗ്യാന്വേഷികൾ ആയി തന്നെ മറ്റു പാർട്ടികളിലേക്ക് ചേക്കേറുവാൻ സാധിക്കും. ഇതാണ് ഏറ്റവും വലിയ ആശങ്ക ഉയർന്നിരിക്കുക.

ത്രിതല പഞ്ചായത്ത് ഇലക്ഷന് ശേഷം പ്രസ്തുത വ്യക്തികൾ മറ്റു പാർട്ടികളിലേക്ക് ചുവടു മാറി കേറുന്നതും കാണുവാൻ കഴിയും. ഇത്തരക്കാർ യൂഡിഎഫ് വിട്ട് എൽഡി എഫിലേക്കും ബിജെപിയിലേക്കും മാറി ഭാഗ്യാന്വേഷണം നടത്തുവാനും സാധ്യതയുണ്ടെന്ന് ആശങ്കയുണ്ട്.അതിനാൽ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ വലിയ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്. വിജയിച്ചു വന്ന ശേഷം കാലുമാറുമെന്ന തോന്നൽ നിലനിൽക്കുന്നതിനാൽ യൂ ഡി എഫിൽ നിന്നു തന്നെ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനുള്ള നീക്കവും ഉണ്ടെന്നാണ് അറിയുന്നതും. എന്നാൽ ഇതെല്ലാം കുപ്രചാരണങ്ങൾ മാത്രമാണെന്നും തങ്ങൾക്ക് ചെണ്ട ചിഹ്നം അനുവദിച്ച് കിട്ടിയിട്ടുണ്ടെന്നും, പാർട്ടിയിലെ ആരും മറുകണ്ടം ചാടില്ലെന്നുമാണ് ജോസഫ് വിഭാഗം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP