Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വൈപ്പിനിൽ എസ്.ശർമയ്ക്ക് സീറ്റില്ല; കെ.എൻ. ഉണ്ണികൃഷ്ണൻ സ്ഥാനാർത്ഥിയായേക്കും; തൃപ്പൂണിത്തുറയിൽ എം സ്വരാജ്, കൊച്ചിയിൽ കെ.ജെ. മാക്‌സി; തൃക്കാക്കരയിൽ പൊതു സ്വതന്ത്രൻ പരിഗണനയിൽ

വൈപ്പിനിൽ എസ്.ശർമയ്ക്ക് സീറ്റില്ല; കെ.എൻ. ഉണ്ണികൃഷ്ണൻ സ്ഥാനാർത്ഥിയായേക്കും; തൃപ്പൂണിത്തുറയിൽ എം സ്വരാജ്, കൊച്ചിയിൽ കെ.ജെ. മാക്‌സി;  തൃക്കാക്കരയിൽ പൊതു സ്വതന്ത്രൻ പരിഗണനയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിറ്റിങ് എംഎൽഎ എസ്.ശർമയ്ക്ക് വൈപ്പിനിൽ സീറ്റ് നൽകേണ്ടതില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ്. വീണ്ടും മത്സരിക്കാൻ ഇളവ് നൽകേണ്ടതില്ലെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം നിലപാടെടുത്തത്. പകരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.എൻ. ഉണ്ണികൃഷ്ണനെ സ്ഥാനാർത്ഥിയാക്കുന്നതിനാണു നിർദ്ദേശം.

ആറു തവണ നിയമസഭാംഗമാകുകയും രണ്ടു തവണ മന്ത്രിയാകുകയും തുടർച്ചയായി രണ്ടു ടേം പൂർത്തിയാക്കുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും ശർമയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണു തീരുമാനം. വൈപ്പിനിൽ ഇതിനകം സജീവമായിരുന്നെങ്കിലും പാർട്ടി തീരുമാനം അനുസരിക്കുമെന്നായിരുന്നു നേരത്തേ ശർമയുടെ നിലപാട്.

തൃപ്പൂണിത്തുറയിൽ സിറ്റിങ് എംഎൽഎ സ്വരാജിനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. കൊച്ചിയിൽ കെ.ജെ. മാക്‌സി തന്നെ മത്സരിക്കും. കളമശേരിയിൽ കെ.ചന്ദ്രൻ പിള്ളയെയും എറണാകുളത്ത് ഷാജി ജോർജിനെയു സ്ഥാനാർത്ഥികളാക്കാനാണ് തീരുമാനം എന്നാണ് അറിയുന്നത്.

കോതമംഗലത്ത് ആന്റണി ജോണിനെയും പെരുമ്പാവൂരിൽ സി.എൻ.മോഹനനെയും സ്ഥാനാർത്ഥികളാക്കുന്നതിനാണ് ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചിരിക്കുന്നത്. തൃക്കാക്കരയിൽ പൊതു സ്വതന്ത്രനായി ഡോ. ജെ.ജേക്കബിനെ സ്ഥാനാർത്ഥിയാക്കുന്നത് പരിഗണനയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP