Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലാരിവട്ടം പാലം ഉൾപ്പടെ നിരവധി അഴിമതികൾ തുറന്ന് കാണിച്ചു; തെളിവ് സഹിതം പരാതി നൽകിയപ്പോൾ യുഡിഎഫ് മുന്നണിക്ക് പുറത്തായി; എല്ലാം ഇബ്രാഹിം കുട്ടിയുടെ അറിവോടെയെന്ന് ആരോപണവുമായി കെബി ഗണേശ് കുമാർ; യുഡിഎഫ് കാലത്ത് പൊതുമരാമത്തിൽ സർവ്വത്ര അഴിമതിയെന്നും ഇടത് എംഎൽഎ; ഒരു പരാതിയും കിട്ടിയില്ലെന്നും സിമന്റും കമ്പിയും മിക്‌സ് ചെയ്യുന്നത് മന്ത്രിയല്ലെന്നും ഇബ്രാഹിം കുഞ്ഞ്; പാലാരിവട്ടം പാലത്തിൽ രാഷ്ട്രീയ യുദ്ധം തുടരുന്നു

പാലാരിവട്ടം പാലം ഉൾപ്പടെ നിരവധി അഴിമതികൾ തുറന്ന് കാണിച്ചു; തെളിവ് സഹിതം പരാതി നൽകിയപ്പോൾ യുഡിഎഫ് മുന്നണിക്ക് പുറത്തായി; എല്ലാം ഇബ്രാഹിം കുട്ടിയുടെ അറിവോടെയെന്ന് ആരോപണവുമായി കെബി ഗണേശ് കുമാർ; യുഡിഎഫ് കാലത്ത് പൊതുമരാമത്തിൽ സർവ്വത്ര അഴിമതിയെന്നും ഇടത് എംഎൽഎ; ഒരു പരാതിയും കിട്ടിയില്ലെന്നും സിമന്റും കമ്പിയും മിക്‌സ് ചെയ്യുന്നത് മന്ത്രിയല്ലെന്നും ഇബ്രാഹിം കുഞ്ഞ്; പാലാരിവട്ടം പാലത്തിൽ രാഷ്ട്രീയ യുദ്ധം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തുടരെയുള്ള അഴിമതി ആരോപണങ്ങളാണ് ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. അധികാരത്തിൽ എൽഡിഎഫ് വന്നു ഇപ്പോൾ മൂന്ന് കൊല്ലവും കഴിഞ്ഞു. പാലാരിവട്ടം മേൽപ്പാലം അഴിമതി നടന്നപ്പോൾ അതും യുഡിഎഫിന്റെ ക്രെഡിറ്റിൽ. പാലം പണിയിൽ വൻ അഴിമതിയെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെ വീണ്ടും നാണക്കേടാവുകയും ചെയ്തു പഴയ യുഡിഎഫ് സർക്കാരിന്. ഇപ്പോഴിത വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. ഇ. ശ്രീധരനെ പരിഹസിച്ചാണ് ഇബ്രാഹിം കുഞ്ഞ് രംഗത്ത് വന്നത്.

പാലാരിവട്ടം പാലം അഴിമതിയിൽ പ്രതികരണവുമായി കെബി ഗണേശ്‌കുമാറും രംഗത്ത് എത്തി. എറണാകുളം പാലാരിവട്ടം അടക്കമുള്ള അഴിമതികളെക്കുറിച്ച് പരാതിപ്പെട്ടതിനാലാണ് യുഡിഎഫിൽ നിന്നും പുറത്തായതെന്ന് വെളിപ്പെടുത്തലാണ് കെ.ബി.ഗണേശ് കുമാർ എംഎൽഎ നടത്തിയത്. അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്ത് അഴിമതി നടക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.ഇത്തരം അഴിമതികളെക്കുറിച്ച് വളരെ വിശദമായി പഠിക്കുകയും റിപ്പോർട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് നൽകുകയും ചെയ്തു. എന്നാൽ തെളിവു സഹിതം പരാതി നൽകിയ തനിക്ക് അപമാനിതനായി പുറത്ത് പോകുകയായിരുന്നുവെന്നും ഗണേശ് പറഞ്ഞു.

പാലാരിവട്ടം മേൽപ്പാലത്തിന് മാത്രമല്ല യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന മറ്റു പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം നിർമ്മിച്ച കമ്പനിയുടെ വയനാട്ടിലേക്ക് അടക്കമുള്ള എല്ലാ പദ്ധതികളും പരിശോധിക്കണമെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.അഴിമതി നടത്തുന്നതിന് ഉദ്യോഗസ്ഥരും കരാറുകാരും അടങ്ങുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.എന്നാൽ അത്തരത്തിൽ ഒരു പരാതി ഗണേശ് കുമാർ നൽകിയിട്ടില്ലെന്നും മന്ത്രിക്ക് നിർമ്മാണാനുമതി നൽകുന്ന ചുമതല മാത്രമാണെന്നും മുൻ പൊതിമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

അഴിമതിയിൽ ഉദ്യോഗസ്ഥരെ പഴിചാരിയും ഇ. ശ്രീധരനെ പരിഹസിച്ചും മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം. മേൽപ്പാല നിർമ്മാണത്തിന്റെ ഭരണാനുമതി മാത്രമാണു മന്ത്രിയെന്ന നിലയിൽ നൽകാനാവൂ എന്നും സിമന്റിന്റെയും കമ്പിയുടെയും അളവ് പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.മേൽപ്പാലത്തിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അത് ഇന്ത്യൻ പൗരന്റെ കടമയാണെന്നും മന്ത്രി വ്യക്തമാക്കി.

റോഡുപണി നടക്കുമ്പോഴും പാലം പണി നടക്കുമ്പോഴും സിമന്റ് എത്രയിട്ടെന്നും കമ്പി എത്രയിട്ടെന്നും മന്ത്രിക്കു നോക്കാനാകുമോ ? അതൊക്കെ ഉദ്യോഗസ്ഥരല്ലേ ചെയ്യേണ്ടത്. അതിനു ചുമതലപ്പെടുത്തിയ ആളുകളുണ്ട്. അവർ നോക്കിയില്ലെങ്കിൽ കുറ്റക്കാർ അവരാണ്. ഇതു മന്ത്രിയുടെ പണിയല്ലെന്ന് സാമാന്യബോധം ഉപയോഗിച്ചു ചിന്തിച്ചാൽ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.പാലം മാറ്റിപ്പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. 'ശ്രീധരൻ പലതും പറയും. അതൊന്നും നടക്കുന്ന കാര്യമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP