Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്വ ഫണ്ട് തട്ടിപ്പ് കേസ് : യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ രാജിവച്ചു; പദവി ഒഴിഞ്ഞത് പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് വിലയിരുത്തി ലീഗ് രാജി ആവശ്യപ്പെട്ടതോടെ; ഫണ്ട് സ്വന്തം പോക്കറ്റിലേക്ക് മാറ്റിയെന്ന ആരോപണം വന്നത് സുബൈറിനും പി.കെ.ഫിറോസിനും എതിരെ

കത്വ ഫണ്ട് തട്ടിപ്പ് കേസ് : യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ രാജിവച്ചു; പദവി ഒഴിഞ്ഞത് പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് വിലയിരുത്തി ലീഗ് രാജി ആവശ്യപ്പെട്ടതോടെ; ഫണ്ട് സ്വന്തം പോക്കറ്റിലേക്ക് മാറ്റിയെന്ന ആരോപണം വന്നത് സുബൈറിനും പി.കെ.ഫിറോസിനും എതിരെ

ജംഷാദ് മലപ്പുറം

കോഴിക്കോട് : കത്വ ഫണ്ട് തട്ടിപ്പുകേസിന് പിന്നാലെ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈർ രാജിവെച്ചു. രാജി കത്ത് ദേശീയ അധ്യക്ഷൻ ഖാദർ മെയ്തീന് സമർപ്പിച്ചു. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജി. പാർട്ടി അച്ചടക്കം ലംഘിച്ചതിനെ തുടർന്നാണ് രാജി ആവശ്യപ്പെട്ടത്. കത്വ, ഉന്നാവോ ഇരകളുടെ കുടുംബത്തെ സഹായിക്കാൻ യൂത്ത് ലീഗ് സമാഹരിച്ച പണം സികെ സുബൈറും, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസും സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റിയെന്ന ആരോപണവുമായി യൂസഫ് പടനിലം രംഗത്തെത്തിയിരുന്നു.

യൂസഫ് പടനിലത്തിന്റെ പരാതിയിൽ കുന്നമംഗലം പൊലീസ് ഇരുവർക്കുമെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി വകമാറ്റിയെന്നാണ് പരാതി. ഒരു കോടിയോളം രൂപ പിരിച്ചെടുത്ത് വകമാറ്റി ചിലവഴിച്ചു, 15 ലക്ഷം രൂപ ഫിറോസ് മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വഞ്ചിച്ചു എന്നാണ് കേസ്. സുബൈറിനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തത്.കത്വ, ഉന്നാവോ കേസുകളിലെ ഇരകൾക്കായി പിരിച്ചെടുത്ത പണം ഇതുവരെയും കൈമാറിയില്ലെന്ന ആരോപണമാണ് ഫെബ്രുവരി ആദ്യവാരം യൂസഫ് പടനിലം ഉന്നയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP