Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി ദേവർകോവിലിനോ മുഹമ്മദ് സുലൈമാനോ റിഹാബ് ഫൗണ്ടേഷനുമായി ഒരു ബന്ധമില്ല; സഹകരിച്ചിരുന്നത് മുൻകാലങ്ങളിൽ; കെ സുരേന്ദ്രനെ കൊണ്ട് അതു പറയിപ്പിച്ചതാരാണെന്ന് ഞങ്ങൾക്കറിയാം; റിഹാബ് ഫൗണ്ടേഷനുമായുള്ള ഐഎൻഎൽ ബന്ധം നിഷേധിച്ച് കാസിം ഇരിക്കൂർ

മന്ത്രി ദേവർകോവിലിനോ മുഹമ്മദ് സുലൈമാനോ റിഹാബ് ഫൗണ്ടേഷനുമായി ഒരു ബന്ധമില്ല; സഹകരിച്ചിരുന്നത് മുൻകാലങ്ങളിൽ; കെ സുരേന്ദ്രനെ കൊണ്ട് അതു പറയിപ്പിച്ചതാരാണെന്ന് ഞങ്ങൾക്കറിയാം; റിഹാബ് ഫൗണ്ടേഷനുമായുള്ള ഐഎൻഎൽ ബന്ധം നിഷേധിച്ച് കാസിം ഇരിക്കൂർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ഐ.എൻ.എൽ നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ചു ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. സുരേന്ദ്രൻ പറഞ്ഞത് രാഷ്ട്രീയമായ വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

റിഹാബ് ഫൗണ്ടേഷനെ കുറിച്ച് കൂടുതലറിയില്ലെന്നും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണെന്നാണ് അറിവെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്റെ തുടക്കകാലത്ത് പാർട്ടിയുമായി ബന്ധപ്പെട്ട ചിലർ സഹകരിച്ചിട്ടുണ്ട്. പിന്നീട് ബന്ധമൊന്നുമില്ലെന്നും കാസിം പറഞ്ഞു. സുരേന്ദ്രനെ കൊണ്ട് ഇത് പറയിച്ചത് ആരാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ക്ഷുദ്ര ശക്തികളാണ് ഇതിന് പിറകിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ദേവർകോവിലിനോ മുഹമ്മദ് സുലൈമാനോ റിഹാബ് ഫൗണ്ടേഷനുമായി ഒരു ബന്ധവുമില്ലെന്നും അങ്ങിനെയൊരു സംഘടനയുള്ള കാര്യം ദേവർകോവിലിന് അറിയുമോ എന്നറിയില്ലെന്നും കാസിം ഇരിക്കൂർ പറഞ്ഞു. ഐ.എൻ.എല്ലിന് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി യാതൊരു ബന്ധവുമില്ല. ഐ.എൻ.എല്ലിന്റെ ഒരു നേതാവിനും പ്രവർത്തകനും റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമില്ലെന്ന് തനിക്ക് ഉത്തമവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു എൻ.ജി.ഒ. എന്നനിലയിൽ നല്ല ഒരു ഉദ്യമമായാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ആരംഭിച്ചത്. എന്നാൽ അതിന്റെ പ്രവർത്തനം മറ്റുചിലരുടെ കൈകളിലായപ്പോൾ മുഹമ്മദ് സുലൈമാൻ അടക്കമുള്ള പലരും വിട്ടുനിന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ റിഹാബ് ഇന്ത്യ ഫൗണ്ടേഷനിൽ പ്രവർത്തിച്ചിട്ടില്ല. ഒരുതരത്തിലും അദ്ദേഹം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ ഭാഗമായിട്ടില്ലെന്നും കാസിം ഇരിക്കൂർ പ്രതികരിച്ചു.

നേരത്തെ കന്ദ്രസർക്കാർ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഐ.എൻ.എൽ നേതാവായ പ്രൊഫ. മുഹമ്മദ് സുലൈമാൻ, മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്തിരുന്നത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എൻ.എല്ലിന് വ്യക്തമായ ബന്ധമുണ്ട്. ഒരു നിരോധിത സംഘടനയുടെ തലപ്പത്തിരുന്നയാൾക്ക് എങ്ങനെ മന്ത്രിസഭയിൽ തുടരാനാകും. അതിനാൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും ഐ.എൻ.എല്ലിനെ ഇടതുമുന്നണിയിൽനിന്ന് ഒഴിവാക്കണമെന്നും ബിജെപി. ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി. ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP