Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

കല്ല്യോട്ട് ഇരട്ടക്കൊലയും സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും ഉദുമയിൽ ഗുണം ചെയ്യും; കാസർകോഡ് ജില്ലയിൽ മൂന്ന് സീറ്റുകൾ യുഡിഎഫിന് ഉറപ്പ് നൽകി ഡിസിസി റിപ്പോർട്ട് കെപിസിസിക്ക്; ഉണ്ണിത്താനെതിരെ കുത്തിത്തിരുപ്പുമായി ഈ വഴി വരരുതെന്നും തങ്ങൾ ഒന്നാണെന്നും കാസർകോട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ

കല്ല്യോട്ട് ഇരട്ടക്കൊലയും സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും ഉദുമയിൽ ഗുണം ചെയ്യും; കാസർകോഡ് ജില്ലയിൽ മൂന്ന് സീറ്റുകൾ യുഡിഎഫിന് ഉറപ്പ് നൽകി ഡിസിസി റിപ്പോർട്ട് കെപിസിസിക്ക്;  ഉണ്ണിത്താനെതിരെ കുത്തിത്തിരുപ്പുമായി ഈ വഴി വരരുതെന്നും തങ്ങൾ ഒന്നാണെന്നും കാസർകോട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ

ബുർഹാൻ തളങ്കര

കാസർകോട്: ജില്ലയിൽ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങൾ നിലനിർത്തുന്നതിന് പുറമെ ഉദുമ സീറ്റിലും യു.ഡി.എഫ്. വിജയിക്കുമെന്ന് ഡിസിസി. കെപിസിസി.ക്ക് റിപ്പോർട്ട് നൽകിയത് ഇങ്ങനെയെന്നും മറിച്ചുള്ള ചില പ്രചാരണങ്ങൾ ശരിയല്ലെന്നും ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നിൽ. ഉദുമയിൽ 1500 നും 3500നും ഇടയിൽ വോട്ടുകൾക്ക് യു.ഡി.എഫ്. വിജയിക്കുമെന്നാണ് വിലയിരുത്തൽ.

ജില്ലയിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യങ്ങളും, കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തിൽ ഇടതുമുന്നണിയോട് ജനങ്ങൾക്കുള്ള വിരോധവും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ പ്രഭാവവും സീറ്റ് പിടിച്ചെടുക്കുന്നതിന് കാരണമാവും. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ കനത്ത മത്സരമാണ് യു.ഡി.എഫ്. കാഴ്ചവെച്ചത്. ഇവിടെ ഫലം പ്രവചനാതീതമാണന്നാണ് കോൺഗ്രസ് നേത്രത്വത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ മറിച്ച് ചില പ്രചാരണങ്ങൾ ചില ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. അത് ശരിയല്ലെന്ന് -ഹക്കീം ദുബായിൽ നിന്ന് അറിയിച്ചു. അതേസമയം മഞ്ചേശ്വരത്ത് കോൺഗ്രസ് വോട്ടുകൾ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന് മറിച്ച് നൽകി ഉദുമയിൽ ബാലകൃഷ്ണൻ പെരിയയ്ക്ക് ബിജെപി വോട്ടുകൾ ലഭിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഇടപെട്ടു എന്നാണ് ഇപ്പോൾ ജില്ലയിൽ മുഴക്ക പ്രചരിക്കുന്ന വാർത്ത.

ഉണ്ണിത്താന്റെ കൂടി നോമിനിയായ ബാലകൃഷ്ണൻ പെരിയയെ ഉദുമയിൽ ഏതു വിധേനയും ജയിപ്പിച്ചെടുക്കണമെന്ന നിർബന്ധത്തിന്റെ ഭാഗമാ യാണ് മഞ്ചേശ്വരത്തും, ഉദുമയിലും പരസ്പരം വോട്ട് മറിക്കാനുള്ള ധാരണയുണ്ടാക്കിയെന്നുമാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഉണ്ണിത്താനെ ബിജെപി സഹായിച്ചിരുന്നുവെന്നും ഇതിന്റെ പ്രത്യുപകാരമെന്ന നിലയിലാണ് ഇത്തവണ നിയമസഭാ തെരഞ്ഞടുപ്പിൽ കെ. സുരേന്ദ്രനെ സഹായിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അണിയറയിൽ പ്രവർത്തിച്ചതെന്നുമാണ് ഉണ്ണിത്താന്റെ എതിർചേരി ഉയർത്തുന്ന ആരോപണം.

മഞ്ചേശ്വരത്ത് കോൺഗ്രസ് പ്രാദേശിക നേത്രത്വം തിരഞ്ഞെടുപ്പ് വേളയിൽ സീകരിച്ച നിസ്സംഗത നിലപാട് ഇപ്പോൾ പ്രചാരണത്തിന് എരിവ് പകരുകയാണ്. കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ച് നൽകിയിട്ടുണ്ടെങ്കിൽ യുഡിഎഫ് സ്ഥാനാർത്ഥി ഏ. കെ. എം. അഷ്‌റഫിന്റെ വിജയ സാധ്യത മങ്ങും. എന്നാൽ ഇത്തരം പ്രചാരണങ്ങളെ ആരും മുഖവിലക്ക് എടുക്കരുതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP