Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

ഇനി ലീഗും ബിജെപിയും ചേർന്ന് കാസർകോട് നഗരസഭ ഭരിക്കും; ലീഗിന്റെ ഒക്കചങ്ങായി ബിജെപി; സ്വതന്ത്രരുടെ വോട്ട് മുസ്ലിംലീഗിന് വേണ്ടെന്ന് ധാർഷ്ട്യം; കാസർകോട് നഗരസഭയിൽ ബിജെപിക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി

ഇനി ലീഗും ബിജെപിയും ചേർന്ന് കാസർകോട് നഗരസഭ ഭരിക്കും; ലീഗിന്റെ ഒക്കചങ്ങായി ബിജെപി; സ്വതന്ത്രരുടെ വോട്ട് മുസ്ലിംലീഗിന് വേണ്ടെന്ന് ധാർഷ്ട്യം; കാസർകോട് നഗരസഭയിൽ ബിജെപിക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി

ബുർഹാൻ തളങ്കര

കാസർകോട്: കാസർകോട് നഗരസഭയിൽ സിപിഎമ്മിനോടും സ്വതന്ത്ര അംഗങ്ങളോടുമുള്ള ലീഗിന്റെ തൊട്ടുകൂടായ്മ നയത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി ബിജെപി പ്രതിനിധിക്ക് അവസരം. ഇനി ലീഗും ബിജെപിയും ചേർന്നാണ് കാസർകോട് ഭരിക്കുക . മൂന്ന് വീതം അംഗങ്ങൾ ബിജെപിയിലും ലീഗിലുമുണ്ടായപ്പോൾ സ്വതന്ത്രരുടെ തീരുമാനമായിരുന്നു നിർണായകമായി മാറേണ്ടത്. എന്നാൽ സ്വതന്ത്രരുടെ വോട്ട് വേണ്ടെന്ന കടുത്ത നിലപാടിലായിരുന്നു ലീഗ് നേതൃത്വം. ലീഗ് ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ സഹായിക്കാൻ തയ്യാറാണെന്ന് നിരവധി തവണ സ്വതന്ത്രൻ റാഷിദ് പൂരണം മുതിർന്ന പാർട്ടി ഭാരവാഹികളെ അറിയിച്ചപ്പോൾ അതിനേക്കാൾ നല്ലത് ബിജെപി വരുന്നതാണന്ന നിലപാടാണ് നേതാക്കൾ കൈക്കൊണ്ടത് .

അവസാന ശ്രമം എന്ന നിലയിൽ നഗരസഭാ ചെയർമാനുമായി തന്നെ സംസാരിക്കുകയും ബിജെപി വരുന്നത് ഒഴിവാക്കാൻ തങ്ങൾ സഹായിക്കാമെന്ന് അറിയിച്ചിട്ടും സഹായം തിരസ്കരിക്കുകയായിരുന്നു. നേരത്തെ കാസർകോട് നഗരസഭ ഭരണത്തിൽ ലീഗും ബിജെപിയും ഭായ് ഭായ് മാരാണെന്ന് ആക്ഷേപം ഉയർന്നു വന്നിരുന്നു. ഇപ്പോൾ ഭരണം പങ്കുവെക്കുന്ന ചങ്ങായിമാരായി മാറുന്ന കാഴ്‌ച്ചയാണ് കാണാൻ സാധിക്കുന്നത്.

വിദ്യാഭ്യാസ അധ്യക്ഷയായി തിരഞ്ഞെടുത്ത രജനി കെ 36 വാർഡിൽ കോൺഗ്രസിലെ നാരായണനെ തോൽപിച്ചാണ് മുൻസിപ്പൽ അംഗമായത്. മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ച നിലപാട് കാരണമാണ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങിയതും ബിജെപിക്ക് അവസരം വന്ന് ചേർന്നതും. വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് മുസ്ലിം ലീഗിന് ജയിക്കാനാവശ്യമായ അംഗങ്ങളില്ലാതാവുകയും ലീഗും ബി ജെ.പിയും തുല്യ നിലയിലുള്ള സാഹചര്യത്തിൽ ബിജെപിക്ക് നറുക്ക് വീഴാതിരിക്കാൻ പിന്തുണ തേടിയാൽ സ്വതന്ത്രർ ലീഗിനെ സഹായിക്കാമെന്ന സന്നദ്ധത പാർട്ടി സ്വീകരിക്കാത്ത ഇരിക്കുന്നതിന് പിന്നിലും മറ്റൊരു അജണ്ട ഉണ്ടായിരുന്നു.

മമ്മു ചാല സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് അധ്യക്ഷനായി വരുന്നതിൽ ചില നേതാക്കൾക്ക് വിയോജിപ്പുണ്ടായിരുന്നു. അതു കൊണ്ടു തന്നയാണ് ബിജെപി യെ ഓർത്ത്‌ സ്വതന്ത്രർ വേവലാതിപ്പെടേണ്ടതില്ല എന്ന മറുപടി മുസ്ലിം ലീഗ് നേതാക്കളിൽ പിന്തുണ നൽകാം എന്നറിയിച്ചവർക്ക് ഉണ്ടായത്. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് ചെയർമാനായി പാർട്ടി മുന്നോട്ട് വെച്ചയാൾ പരാജയപ്പെട്ടു കിട്ടാൻ ലീഗിനുള്ളിൽ തന്നെ ഒരു വിഭാഗം നടത്തുന്ന ഗ്രൂപ്പിസത്തിന്റെ തന്ത്രമാണെനുളത് ഇതോടെ വ്യക്തമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ലീഗ് പറഞ്ഞ് നടന്ന ബിജെപി വിരുദ്ധതയിലെ ആത്മാർത്തത വെറും കാപട്യമായിരുന്നുവെന്ന് തെളിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP