Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടീച്ചറമ്മ തന്നെ താരം; മാണി സാറിന്റെ കാരുണ്യ പദ്ധതി നിർത്തിയെന്ന് തോമസ് ഐസക്ക് തീർത്തുപറഞ്ഞപ്പോൾ പരാതിയുമായി മുഖ്യമന്ത്രിയുടെ മുമ്പിൽ; പിണറായി ഇടപെട്ടതോടെ ഐസക്കുമായി കൂടിയാലോചിച്ച് തീരുമാനം: പദ്ധതിയിൽ അംഗങ്ങളായ ആരുടെയും ചികിത്സ മുടങ്ങില്ല; അടുത്ത വർഷം മാർച്ച് 31 വരെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് സൗജന്യ ചികിത്സ; ചികിത്സ മുടങ്ങില്ലെന്ന് ഉറപ്പുമായി ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ടീച്ചറമ്മ തന്നെ താരം; മാണി സാറിന്റെ കാരുണ്യ പദ്ധതി നിർത്തിയെന്ന് തോമസ് ഐസക്ക് തീർത്തുപറഞ്ഞപ്പോൾ പരാതിയുമായി മുഖ്യമന്ത്രിയുടെ മുമ്പിൽ; പിണറായി ഇടപെട്ടതോടെ ഐസക്കുമായി കൂടിയാലോചിച്ച് തീരുമാനം: പദ്ധതിയിൽ അംഗങ്ങളായ ആരുടെയും ചികിത്സ മുടങ്ങില്ല; അടുത്ത വർഷം മാർച്ച് 31 വരെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് സൗജന്യ ചികിത്സ; ചികിത്സ മുടങ്ങില്ലെന്ന് ഉറപ്പുമായി ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിർധനരായ രോഗികളുടെ സൗജന്യചികിത്സക്ക് തടസ്സമുണ്ടാകാതിരിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. കാരുണ്യ ബനവലന്റ് പദ്ധതിയിൽ അർഹതയുള്ള രോഗികൾക്ക് സൗജന്യ ചികിത്സ 2020 മാർച്ച് 31 വരെ നീട്ടിയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിലവിൽ കാരുണ്യ പദ്ധതിയിൽ ചികിത്സയ്ക്ക് അർഹതയുണ്ടായിരുന്ന ആരുടേയും ചികിത്സാ മുടങ്ങില്ലെന്ന് ഉറപ്പ് വരുത്താനാണ് പുതിയ ഉത്തരവെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കാരുണ്യ ചികിത്സാ ധനസഹായത്തിന് അർഹതയുള്ളവർക്കും എന്നാൽ ആർ.എസ്.ബി.വൈ./കെ.എ.എസ്‌പി. കാർഡില്ലാത്തവർക്കും കെ.എ.എസ്‌പി. എംപാനൽഡ് ആശുപത്രികളിൽ കെ.എ.എസ്‌പി. പാക്കേജിലും നിരക്കിലും ചികിത്സ ലഭ്യമാക്കുന്നതാണ്. സ്റ്റേറ്റ് ഹെൽത്ത് അഥോറിറ്റി മുഖാന്തരമാണ് കെ.എ.എസ്‌പി. എംപാനൽഡ് ആശുപത്രികൾക്ക് ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജൂൺ 30-നാണ് കാരുണ്യ ചികിത്സാ പദ്ധതി നിർത്തിലാക്കിയത്. ഇതോടെ നിരവധി രോഗികൾ ചികിത്സാസഹായം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് കാരുണ്യ ബനവലന്റ് പദ്ധതിയിലുള്ളവർക്ക് ചികിത്സാസഹായം നീട്ടാൻ സർക്കാർ തീരുമാനമെടുത്തത്.

കാരുണ്യ പദ്ധതിയും നിലവിലുള്ള എല്ലാ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെയും സംയോജിപ്പിച്ചുകൊണ്ട് 2019 ഏപ്രിൽ ഒന്നുമുതലാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്‌പി.) കേരളത്തിൽ നടപ്പിലാക്കിലാക്കിയിരുന്നത്. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വർഷന്തോറും ഇതിലൂടെ ലഭിക്കുന്നത്. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി തുടരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവിറങ്ങിയത്.

ഏതു രോഗത്തിനും ചികിത്സയ്ക്കു 3000 മുതൽ 5000 രൂപവരെ ഉടനടി ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു കാരുണ്യ സമാശ്വാസ പദ്ധതി. ഒ.പി ടിക്കറ്റും ഡോക്ടറുടെ കുറിപ്പടിയും റേഷൻ കാർഡിന്റെ പകർപ്പും ഉൾെപ്പടെ ലോട്ടറി ഓഫീസുകളിൽ അപേക്ഷ നൽകിയാൽ ഉടനടി സഹായധനം കിട്ടുമായിരുന്നു. മൂന്നു ലക്ഷംവരെ വരുമാനമുള്ളവർക്കായിരുന്നു ഇത്.

കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ ചേർത്ത് ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ ഇൻഷ്വറൻസ് പദ്ധതി ഏപ്രിൽ മുതൽ നടപ്പിലാക്കിയിരുന്നു. ഇതേത്തുടർന്ന് കാരുണ്യ ചികിത്സ പദ്ധതി ജൂൺ 30-ന് അവസാനിപ്പിച്ചു. ഇതുമൂലം കാരുണ്യ പദ്ധതിയിൽപ്പെട്ടവർക്ക് ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ടു.

കേരളവും കേന്ദ്രവും കൈകോർക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആരംഭിച്ചതിനെ തുടർന്നാണ് കാരുണ്യ പൂർണമായി നിർത്തിയത്. ഇതോടെ കാരുണ്യയുടെ തണലിൽ ആർസിസിയും ശ്രീചിത്രയിലും അടക്കം ചികിത്സ തേടിയിരുന്ന രോഗികൾ പൂർണമായി ദുരിതത്തിലായി. കാരുണ്യ നിർത്തുകയും ചെയ്തു, പുതിയ പദ്ധതി നടപ്പിലായതുമില്ല, ഇതാണ് ഇപ്പോഴത്തെ സാഹചര്യം. ഇതോടെ കേരളമാകമാനം ഡയാലിസിസ് അടക്കമുള്ള രോഗങ്ങളിൽ ചികിത്സ തേടിയിരുന്ന ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. ആരും പുതിയ പദ്ധതിയിൽ അംഗത്വം എടുത്തില്ല. കാരുണ്യ നിർത്തലാക്കുകയും ചെയ്തു. ഇതോടെയാണ് പാവപ്പെട്ട രോഗികൾ ത്രിശങ്കു സ്വർഗ്ഗത്തിലായത്.

കേന്ദ്ര സർക്കാരിന്റെ പദ്ധതി കൂടി വരുന്നതുകൊണ്ട് ഒരേ സമയം രണ്ടു ഇൻഷുറൻസ് പദ്ധതികൾ വേണ്ടെന്ന് പറഞ്ഞാണ് കാരുണ്യ പദ്ധതി നിർത്തലാക്കിയത്. അതേസമയം ഇൻഷുറൻസ് പദ്ധതി നിലവിൽ കൊണ്ടുവരാതെ ജനങ്ങളെ ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്തത്. നിലവിൽ പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കുമായി ഏർപ്പെടുത്തിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് ആകെ പാളിയ അവസ്ഥയാണ്. സമാനമായ അവസ്ഥായകും കാരുണ്യക്ക് പകരം വരുന്ന പദ്ധതിക്കെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനമാകെ പാവപ്പെട്ട രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുകയും സംസ്ഥാന സർക്കാരിനെതിരായി വലിയ പ്രതിഷേധങ്ങൾ രൂപപ്പെടുകയും ചെയ്തതോടെയാണ് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഇടപടൽ.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

നിലവിൽ കാരുണ്യ ബനവലന്റ് സ്‌കീമിൽ ചികിത്സയ്ക്ക് അർഹതയുണ്ടായിരുന്ന ആരുടേയും ചികിത്സാ മുടങ്ങില്ലെന്ന് ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

കാരുണ്യയിൽ അർഹതയുള്ള രോഗികൾക്ക് സൗജന്യ ചികിത്സ 2020 മാർച്ച് 31 വരെ നീട്ടിയാണ് ഉത്തരവിറക്കിയത്. പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കെ.എ.എസ്‌പി.) അംഗങ്ങളായ എല്ലാവർക്കും കെ.എ.എസ്‌പി. എംപാനൽഡ് ആശുപത്രികളിൽ നിന്നും ചികിത്സ ലഭ്യമാക്കി വരുന്നു. കാരുണ്യ ചികിത്സാ ധനസഹായത്തിന് അർഹതയുള്ളവർക്കും എന്നാൽ ആർ.എസ്.ബി.വൈ./കെ.എ.എസ്‌പി. കാർഡില്ലാത്തവർക്കും കെ.എ.എസ്‌പി. എംപാനൽഡ് ആശുപത്രികളിൽ കെ.എ.എസ്‌പി. പാക്കേജിലും നിരക്കിലും ചികിത്സ ലഭ്യമാക്കുന്നതാണ്. സ്റ്റേറ്റ് ഹെൽത്ത് അഥോറിറ്റി മുഖാന്തിരമാണ് കെ.എ.എസ്‌പി. എംപാനൽഡ് ആശുപത്രികൾക്ക് ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് നൽകുന്നത്.

കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുള്ള എല്ലാ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളേയും സംയോജിപ്പിച്ചുകൊണ്ട് 2019 ഏപ്രിൽ ഒന്നുമുതലാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്‌പി.) കേരളത്തിൽ നടപ്പിലാക്കിലാക്കിയിരുന്നത്. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വർഷന്തോറും ഇതിലൂടെ ലഭിക്കുന്നത്. കാരുണ്യ സ്‌കീം ജൂൺ 30 വരെ നീട്ടിയിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജൂലൈ ഒന്നു മുതൽ കാരുണ്യ സ്‌കീമിലുള്ളവർക്ക് ചികിത്സ ഉറപ്പുവരുത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ധനകാര്യമന്ത്രി ഡോ. തോമസ് ഐസകും ഞാനും ചർച്ച ചെയ്താണ് ചികിത്സാ സഹായം നീട്ടാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചത്.

കാരുണ്യയിൽ ഒരു കുടുംബത്തിന് ജീവിതത്തിൽ ആകെ 2 ലക്ഷം രൂപയാണ് ചികിത്സാ ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് 3 ലക്ഷം രൂപയും ലഭിക്കും. എന്നാൽ പുതിയ കെ.എ.എസ്‌പി. പദ്ധതിയിലൂടെ ഓരോ വർഷവും 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP