Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണവും പദവിയും മോഹിപ്പിച്ച് വിമത എംഎൽഎമാരെ പാട്ടിലാക്കാൻ ട്രബിൾ ഷൂട്ടർ ഡി.കെ.ശിവകുമാർ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ടെങ്കിലും ജെഡിഎസ് എംഎൽഎമാരെ പിന്നോട്ട് വലിക്കുന്നത് പാർട്ടിയിലെ ഗൗഡ കുടുംബാധിപത്യം; ഗൗഡയുടെ പെൺമക്കൾ തന്നെ പരസ്യമായി അപമാനിച്ചെന്ന് നാരായണഗൗഡ; ഗൗഡയെ കാണാൻ ചെന്നപ്പോൾ ഡൈനിങ് ടേബിളിൽ എതിരാളികൾക്ക് സീറ്റ് കിട്ടിയപ്പോൾ തന്നെ മൂലയ്ക്ക് നിർത്തി; ഇടക്കാല തിരഞ്ഞെടുപ്പിന് അനുവദിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചതോടെ കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നു

പണവും പദവിയും മോഹിപ്പിച്ച് വിമത എംഎൽഎമാരെ പാട്ടിലാക്കാൻ ട്രബിൾ ഷൂട്ടർ ഡി.കെ.ശിവകുമാർ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ടെങ്കിലും ജെഡിഎസ് എംഎൽഎമാരെ പിന്നോട്ട് വലിക്കുന്നത് പാർട്ടിയിലെ ഗൗഡ കുടുംബാധിപത്യം; ഗൗഡയുടെ പെൺമക്കൾ തന്നെ പരസ്യമായി അപമാനിച്ചെന്ന് നാരായണഗൗഡ; ഗൗഡയെ കാണാൻ ചെന്നപ്പോൾ ഡൈനിങ് ടേബിളിൽ എതിരാളികൾക്ക് സീറ്റ് കിട്ടിയപ്പോൾ തന്നെ മൂലയ്ക്ക് നിർത്തി; ഇടക്കാല തിരഞ്ഞെടുപ്പിന് അനുവദിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചതോടെ കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

 ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മിടുക്കനായ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ ജനതാദൾ എസ് മുതിർന്ന നേതാവ് എച്ച്.ഡി.ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ മുഖ്യമന്ത്രി കുമാരസ്വാമി ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിലേക്ക് തിരിച്ചു. ജഡിഎസ് എംഎൽഎമാരെ കാണുന്ന കുമാരസ്വാമിയുടെ മുഖ്യലക്ഷ്യം അനുനയം തന്നെ.ഉപമുഖ്യമന്ത്രി ജി.പരമേശ്വര, ആഭ്യന്തര മന്ത്രി എം.ബി.പാട്ടീൽ, മുൻ മുഖ്യമന്ത്രി സിദ്ധരാമ്മയ്യ, എച്ച്.കെ.പാട്ടീൽ, കെ.സി.വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നീ മുതിർന്ന കോൺഗ്രസ് നേതാക്കളും 11 എംഎൽമാരുടെ രാജിയെ തുടർന്ന് ഉരുത്തിരിഞ്ഞ സാഹചര്യത്തിൽ അടിയന്തര കൂടിയാലോചനകളിലാണ്.

എംഎ‍ൽഎമാരെക്കാണ്ട് രാജി പിൻവലിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. മുതിർന്ന കോൺഗ്രസ് നേതാക്കൾ മുംബയിലേക്ക് പോകും. രാജിവച്ച 10ഭരണപക്ഷ എംഎ‍ൽഎമാർ മുംബയിലാണ് ഉള്ളത്. നാല് എ.എൽ.എമാരുടെ രാജിയെങ്കിലും പിൻവലിപ്പിക്കാനാണ് ശ്രമം. അതേസമയം മുഖ്യമന്ത്രി കുമാരസ്വാമിയുടെ തീരുമാനം നിർണായകമാണ്. രാജിവയ്ക്കുന്ന എംഎ‍ൽഎമാർക്ക് ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം നൽകിയെന്ന സൂചന കോൺഗ്രസിന് ലഭിക്കുന്നുണ്ടഅതേസമയം, സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പിന് അനുവദിക്കില്ലെന്ന് ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ പറഞ്ഞു. 105എംഎ‍ൽഎമാരുടെ പിന്തുണയുണ്ട്. ഭാവികാര്യങ്ങൾ ജൂലായ് 12ന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ രാജിവച്ച എംഎ‍ൽഎമാർ ഇത് തള്ളിയിരുന്നു. കൂടാതെ എംഎ‍ൽഎമാരുടെ രാജിക്ക് കാരണം ബിജെപിയല്ലെന്ന് ബി.എസ് നേരത്തെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.സ്പീക്കറുടെ ഓഫീസിലെത്തി കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ. എമാർ കഴിഞ്ഞദിവസം രാജി സമപ്പിച്ചിരുന്നു. 224 അംഗങ്ങളുള്ള കർണ്ണാടക നിയമസഭയിൽ 15എംഎ‍ൽഎമാർ രാജിവച്ചാൽ കുമാരസ്വാമി സർക്കാരിന് പിടിച്ച് നിൽക്കാൻ സാധിക്കില്ല.

രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന കോൺഗ്രസ് ആരോപണത്തെ സാധൂകരിക്കും വിധം, 10 വിമത എംഎൽഎമാർ താമസിക്കുന്ന മുംബൈയിലെ സോഫിടെൽ ഹോട്ടലിന് മുന്നിൽ ബിജെപി വൈസ പ്രസിഡന്റും, എംഎൽസിയുമായ പ്രസാദ് ലാദിനെ കണ്ടത് സംശയങ്ങൾക്കിടയാക്കി. താൻ ബിജെപിയുടെ അംഗത്വപ്രചാരണവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നാണ് പ്രസാദ് ലാദ് പ്രതികരിച്ചത്.

കലാപം ഗൗഡ കുടുംബാധിപത്യത്തിനെതിരെ

അതിനിടെ, കെആർ പേട്ടിൽ നിന്നുള്ള ജെഡിഎസ് എംഎൽഎയായ നാരായണ ഗൗഡ തന്നെ ദേവഗൗഡ കുടുംബത്തിലെ വനിതാ അംഗങ്ങൾ അപമാനിച്ചതായി ആരോപിച്ചു. ഗൗഡയോ മറ്റാരെങ്കിലുമോ തന്റെ സഹായത്തിനെത്തിയില്ലെന്നും അദ്ദേഹം മുംബൈയിലെ ആഡംബര ഹോട്ടൽ വാസത്തിനിടെ പറഞ്ഞു. തന്റെ പെൺമക്കളോട് സംസാരിച്ചിരിക്കെ തന്നെ കാണാൻ ഗൗഡ വിസ്സമിച്ചു. ഒരിക്കൽ ഗൗഡയുടെ വീട്ടിൽ പോയപ്പോൾ തന്റെ മണ്ഡലത്തിലെ എതിരാളികൾക്ക് ഡൈനിങ് ടേബിളിൽ കസേര കിട്ടിയപ്പോൾ, തനിക്ക് മുറിയുടെ മൂലയിൽ നിൽക്കേണ്ടി വന്നു. എന്താണിത് തെളിയിക്കുന്നത്, എംഎൽഎ ചോദിച്ചു. പ്രതാപ ഗൗഡയും നാരായൺ ഗൗഡയും ഇപ്പോൾ മുംബൈയിലേക്ക് പോയവരാണ്. ഇവരടക്കം പത്ത് എംഎൽഎമാരാണ് മുംബൈയിൽ ഉള്ളത്. ഇവർ താമസിക്കുന്ന ഹോട്ടലിൽ 12 മണിക്ക് എംഎൽഎമാരുടെ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. വ്യാഴാഴ്ച വരെ ഹോട്ടലിൽ എംഎൽഎമാർക്ക് മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് കർണാടക നിയമസഭയുടെ സമ്മേളനം ആരംഭിക്കുന്നത്. രാജിവച്ച മറ്റു മൂന്ന് എംഎൽഎമാർ ബെംഗളൂരുവിൽ തുടരുകയാണ്

അതേസമയം, ജെഡിഎസിലെ പ്രശ്‌നങ്ങൾ തീർപ്പാകുമെന്നും എംഎൽഎമാർ മടങ്ങി വരുമെന്നുമാണ് ഡി.കെ.ശിവകുമാർ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. കോൺഗ്രസിന്റെ പാർട്ടി
നേതാക്കളെയുംവിളിച്ചുകൂട്ടുന്നുണ്ട്. പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടുമെന്നും ഡികെ പറഞ്ഞു.

എന്നാൽ ഇപ്പോൾ കർണാടകയിൽ നടക്കുന്നത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെ നാടകമാണെന്നും കുമാരസ്വാമിയെ പുറത്താക്കുന്നതിനുള്ള ഗെയിം പ്ലാനാണ് നടക്കുന്നതെന്നും ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു. എംഎൽഎമാരിൽ ചിലർ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജി പിൻവലിക്കാം എന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സോമശേഖർ, മുനിരത്ന, ബൈരതി ബസവരാജ് എന്നിവരാണ് ഈ നിലപാട് ചർച്ചയ്ക്കെത്തിയ കോൺഗ്രസ് നേതാക്കളെ അറിയിച്ചത്. മല്ലികാർജ്ജുൻ ഖാർഗ്ഗയെ മുഖ്യമന്ത്രിയാക്കണം എന്ന നിർദ്ദേശം വേറെ ചിലർ എംഎൽഎമാരും മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ എംഎൽഎമാരുടെ ഈ ആവശ്യത്തെയെല്ലാം സംശയത്തോടെയാണ് കോൺഗ്രസ് നോക്കി കാണുന്നത്. രാജിവച്ച മുംബൈയിലുള്ള ആറ് എംഎൽഎമാരുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാര്യങ്ങൾ ചർച്ച ചെയ്യാനും പ്രശ്നപരിഹാരത്തിനുമായി മുതിർന്ന കോൺഗ്രസ് നേതാക്കളെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രതിസന്ധിയിൽ പരസ്പരം പഴി ചാരി നേതാക്കൾ

കർണാടകയിലെ 13 ഭരണകക്ഷി എംഎൽഎമാർ അപ്രതീക്ഷിതമായി രാജിസമർപ്പിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. കോൺഗ്രസ്-ജെ.ഡി.എസ്. എംഎൽഎമാർ കഴിഞ്ഞദിവസം സ്പീക്കറുടെ ഓഫീസിലെത്തിയാണ് രാജിസമർപ്പിച്ചത്. തങ്ങളുടെ രാജിക്ക് പിന്നിൽ ബിജെപി. അല്ലെന്ന് വിമത എംഎൽഎമാർ വ്യക്തമാക്കിയിരുന്നെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവർ മുംബൈയിലേക്ക് യാത്ര ചെയ്തത് ബിജെപി. എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലായിരുന്നു എന്നതാണ് കാര്യങ്ങളിൽ സംശയം ഉളവാക്കുന്നത്.

കുമാരസ്വാമിക്കെതിരെ ബിജെപി അവിശ്വാസം കൊണ്ടുവരാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പുതിയ കർണ്ണാടക മുഖ്യമന്ത്രിയായി ബി എസ് യുദൂരിയപ്പ മാറാൻ സാധ്യതയുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിലും ബിജെപി സർക്കാർ നിലവിൽ വരും. ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ കർണ്ണാടക രാഷ്ട്രീയത്തിലെ കരുത്ത് കാട്ടലിലൂടെ കഴിയുമെന്നാണ് ബിജെപി വിലയിരുത്തൽ.

കൂട്ടരാജിയിൽ പങ്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പിനു ജനങ്ങൾക്കു താൽപര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ രൂപീകരണത്തിനു ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്. രാജിവച്ച സംഘത്തിനു നേതൃത്വം നൽകുന്നതു ദൾ മുൻ സംസ്ഥാന പ്രസിഡന്റ് എ.എച്ച്.വിശ്വനാഥ് എംഎൽഎയാണ്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജിപിൻവലിക്കുമെന്ന് 3 പേർ പറഞ്ഞതായി അഭ്യൂഹമുണ്ട്. എന്നാൽ ഇതിന് ആരും സ്ഥിരീകരണം നൽകുന്നില്ല.

വലിയ പ്രതിസന്ധിയിലേക്ക് പോകുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയാണ്. കോൺഗ്രസുമായുള്ള സഖ്യം നഷ്ടക്കച്ചവടമാണെന്ന് തിരിച്ചറിയുകയാണ് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകൻ. നേരത്തെ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാനാണ് കോൺഗ്രസും ജെഡിഎസും തമ്മിൽ സഖ്യത്തിലായത്. ദേവഗൗഡയായിരുന്നു നീക്കത്തിന്റെ പിന്നിൽ. 14 കോൺ- ദൾ എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ ഭരണപക്ഷത്തിന്റെ അംഗബലം സ്പീക്കർ ഉൾപ്പെടെ 105ലേക്കു താഴും. സ്പീക്കറെ ഒഴിവാക്കി കണക്കെടുത്താൽ ഭൂരിപക്ഷം നഷ്ടമാകുന്ന സ്ഥിതി. നിലവിൽ ബിജെപിയുടെ അംഗബലവും 105 തന്നെ. മന്ത്രിമാരായ കെപിജെപിയുടെ ആർ.ശങ്കർ, സ്വതന്ത്രൻ എച്ച്.നാഗേഷ് എന്നിവരുടെ നിലപാടിനെ ആശ്രയിച്ചാകും ഇരുകൂട്ടരുടെയും ഭാവി.

ഇവർ ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണ്. മന്ത്രിസ്ഥാനം നൽകുന്ന ആർക്കൊപ്പവും നിൽക്കുമെന്നു നേരത്തേ ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി ഭരണം പിടിച്ചെടുത്താൽ അവിടേക്കാകും ചായ്വ്. ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ടു സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണു ബിജെപി. 28 സീറ്റിലേക്കു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തെ 2 സീറ്റിൽ ഒതുക്കിയ ബിജെപിക്ക് 177 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നേടാനായി. അതുകൊണ്ട് തന്നെ കുമാരസ്വാമി സർക്കാർ വീണാലും തെരഞ്ഞെടുപ്പിലൂടെ കർണ്ണാടക പിടിക്കാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP