Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാന്തപുരം മുസ്ലിംലീഗിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു; എ പി വിഭാഗത്തിന്റെ ഒരു അനുഭാവി പോലും തെരഞ്ഞെടുക്കപ്പെടില്ല; ഇ കെ സമസ്ത

കാന്തപുരം മുസ്ലിംലീഗിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു; എ പി വിഭാഗത്തിന്റെ ഒരു അനുഭാവി പോലും തെരഞ്ഞെടുക്കപ്പെടില്ല; ഇ കെ സമസ്ത

 കോഴിക്കോട്: കാന്തപുരം അബൂബക്കർ മുസ്ല്യാർക്ക് മറുപടിയുമായി ഇ ക വിഭാഗം രംഗത്തെത്തി. വരുന്ന തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും നിരുപാധിക പിന്തുണയില്ലെന്നും ഇ.കെ വിഭാഗം അനുകൂലികളെ തോൽപിക്കുമെന്നുമള്ള കാന്തപുരത്തിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഇകെ വിഭാഗം രംഗത്തെത്തി. കാന്തപുരത്തിന്റെ പ്രസ്താവന ധിക്കാരമാണെന്നും മുസ്‌ലീം ലീഗിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രസ്താവനയെന്നും ഇ കെ വിഭാഗം അഭിപ്രായപ്പെട്ടു.

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശാധികാരം സംരക്ഷിക്കാൻ മഹാന്മാരായ പൂർവകാല മുസ്‌ലിം നേതാക്കൾ രൂപംകൊടുത്ത രാഷ്ട്രീയ സംഘടനയായ മുസ്‌ലിം ലീഗിൽ വിഭാഗീയതകൾക്കതീതമായി എല്ലാ വിഭാഗം മുസ്‌ലിംകളും പ്രവർത്തിക്കുന്നുണ്ടെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് എം ടി അബ്ദുല്ല മുസ്‌ലിയാരും സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരും പ്രസ്താവനയിൽ പറഞ്ഞു. എല്ലാ വിഭാഗം ആളുകൾക്കും മുസ്‌ലിം ലീഗ് പ്രാതിനിധ്യം നൽകിവരുന്നുണ്ട്. സമസ്തയെ സഹായിക്കുന്ന മുസ്‌ലിം ലീഗുകാരെ പരാജയപ്പെടുത്തുമെന്ന കാന്തപുരത്തിന്റെ പ്രസ്താവന ധിക്കാരവും അതിരുകടന്നതും ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണ്.

മുസ്‌ലിം രാഷ്ട്രീയ രംഗത്ത് ഓരോ സംഘടനയും തങ്ങളുടെ ആളുകളെ മാത്രം വിജയിപ്പിക്കുകയും പ്രതിയോഗികളെ പരാജയപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ പ്രവണതയ്ക്ക് തുടക്കം കുറിച്ചാൽ കാന്തപുരം ഗ്രൂപ്പിന്റെ ഒരു അനുഭാവി പോലും വരുന്ന തെരഞ്ഞെടുപ്പിൽ മെമ്പറായി തെരഞ്ഞെടുക്കപ്പെടില്ല. മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അവമതിച്ചുകൊണ്ടും മുസ്‌ലിം ലീഗിനു മേൽ കുതിരകയറിക്കൊണ്ടും പരസ്യപ്രസ്താവന നടത്തുന്ന കാന്തപുരത്തെയും അദ്ദേഹത്തെ പിന്തുണക്കുന്ന സ്ഥാനാർത്ഥികളെയും എന്തുചെയ്യണമെന്ന് ഉദ്ബുദ്ധരായ സമൂഹം തീരുമാനിക്കുമെന്നും അവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP