Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202305Sunday

റെയിൽവേ ഭൂമി ജനങ്ങൾ വിട്ടു കൊടുക്കില്ല; സ്വകാര്യ കമ്പനിയെ കണ്ണൂരിൽ കാൽ കുത്താൻ അനുവദിക്കില്ലെന്ന് കെ സുധാകരൻ; ജനങ്ങളുടെ ഭൂമി സംരക്ഷിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകും; റെയിൽവേ ഭൂമി പാട്ടത്തിന് കൊടുത്തതിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനു മുൻപിൽ കോൺഗ്രസ് - സിപിഎം നേതാക്കൾ പങ്കെടുത്ത ധർണ

റെയിൽവേ ഭൂമി ജനങ്ങൾ വിട്ടു കൊടുക്കില്ല; സ്വകാര്യ കമ്പനിയെ കണ്ണൂരിൽ കാൽ കുത്താൻ അനുവദിക്കില്ലെന്ന് കെ സുധാകരൻ; ജനങ്ങളുടെ ഭൂമി സംരക്ഷിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകും;  റെയിൽവേ ഭൂമി പാട്ടത്തിന് കൊടുത്തതിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനു മുൻപിൽ കോൺഗ്രസ് - സിപിഎം നേതാക്കൾ പങ്കെടുത്ത ധർണ

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ റെയിൽവെ നാടിന്റെ ഭൂമിയാണെന്നും ജനങ്ങളുടെ ഭൂമിയാണെന്നും അതു സംരക്ഷിക്കാൻ ഏതറ്റം വരെയും ഒറ്റക്കെട്ടായി മുൻപോട്ടു പോകുമെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. കണ്ണൂർ റെയിൽ വേ ഭൂമി സ്വകാര്യ കമ്പിനികൾക്ക് പാട്ടം കൊടുത്തതിനെതിരെ റെയിൽവേ സ്റ്റേഷനു മുൻപിൽ കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കന്റോൺമെന്റ് ഏരിയയിൽ സ്ഥലമുണ്ട്. അതു കോർപറേഷന് വിട്ടു കൊടുത്താൽ വികസനം വരും. അതു സ്വകാര്യ വ്യക്തികൾക്ക് വിട്ടു കൊടുത്താൽ ഹോട്ടലുകളും ബാറുകളും ഷോപ്പിങ് കോംപ്‌ളക്‌സുകളും വരും എന്നാൽ നാടിന്റെ വികസനത്തിന് ഒന്നുമുണ്ടാവില്ലെന്നും സുധാകരൻ പറഞ്ഞു. കണ്ണൂർ റെയിൽവേ ഭൂമി പൊതുഭൂമിയാണ്. നാടിന്റെയും നാട്ടാരുടെയും ഭൂമിയാണത്. നാടിന്റെ വികസനത്തിന്റെ ആണിക്കല്ലാണിത്. ആ ആണിക്കല്ല് പൊരിക്കുന്ന കരങ്ങൾ ഏതായാലും വെട്ടിമാറ്റണമെന്ന് സുധാകരൻ പറഞ്ഞു.

കണ്ണൂർ ജില്ലയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ഒരു സ്വകാര്യ വ്യക്തിയും ഈ മണ്ണുകൊണ്ടുപോവാൻ വരില്ല. ഈ ഗവൺമെന്റിന്റെ നയമെന്താണെന്നു എല്ലാവർക്കും അറിയാം. പൂർവികന്മാരുണ്ടാക്കിയ എല്ലാം വിറ്റുതുലയ്ക്കുകയാണ് അവരുണ്ടാക്കിയതല്ല. ഉടുതുണിക്ക് മറുതുണിയില്ലാത്ത ഈ രാജ്യത്ത് റെയിൽവെയും വിമാന താവളവും പൊതുമേഖലാ സ്ഥാപനങ്ങളുമൊക്കെ ഈ ഗവൺമെന്റൊ അവരുടെ മുൻഗാമികളോ ഉണ്ടാക്കിയതല്ല. എല്ലാം സ്വകാര്യ മേഖലയ്ക്കു തീറെഴുതി കൊടുക്കുകയാണ് കേന്ദ്ര ഗവൺമെന്റ് ചെയ്യുന്നത്. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ അദാനിക്കും മറ്റു കുത്തക മുതലാളിമാർക്കും തീറെഴുതി കൊടുക്കുകയാണ്. എയർ ഇന്ത്യ ടാറ്റയ്ക്ക് തീറെഴുതി കൊടുത്തു.

ഒരു സ്വകാര്യ വ്യക്തിയും പ്രധാനമന്ത്രിയും കണ്ണുരിലെ ജനങ്ങൾ ഒറ്റകെട്ടായി നിന്നാൽ ഈ മണ്ണുകൊണ്ടുപോവില്ല. ദേശസാത്കരിച്ച സ്ഥപനങ്ങൾ എല്ലാം സ്വകാര്യവൽകരിക്കുകയാണ് തീവണ്ടിയും അതിന്റെ റെയിൽവേസ്റ്റേഷനുകളും ഇപ്പോൾ സ്വകാര്യവൽക്കരിക്കൽ ഹോബിയാക്കി മാറ്റിയിരിക്കുകയാണ്. കണ്ണുരിന്റെ വികസനത്തെ കുറിച്ചു നാം ആലോചിക്കുകയും അതിനു വേണ്ടി സ്വകാര്യ ഏജൻസികളുമായും ചർച്ച നടത്തി കൊണ്ടിരിക്കുന്ന വേളയിലാണ് ഇ ടി ത്തീ പോലെ റെയിൽവെ ഭുമി സ്വകാര്യവൽക്കരിയുന്ന വാർത്ത പുറത്തുവന്നത്.

ഈ ഭുമി സ്വകാര്യവൽക്കരിച്ചാൽ കണ്ണൂർ നഗരത്തിന്റെ റോഡുവികസനം എങ്ങനെ നടത്തുമെന്ന് സുധാകരൻ ചോദിച്ചു. ആരോ യുണ്ടാക്കിയ ദേശസാത്കരണ സ്ഥാപനങ്ങൾ എല്ലാം സ്വകാര്യവൽകരിക്കുകയാണ് 'കണ്ണൂർ നഗരത്തിൽ നിന്നും റെയിൽവേ യിലേക്ക് പോകാൻ ഫ്‌ളൈ ഓവർ വേണം പാർക്കിങ് ഫെസിലിറ്റി വേണം, നല്ലൊരു സ്റ്റേഡിയം വേണം ഇതിനൊക്കെ സ്ഥലം കണ്ടത്തേണ്ടതുണ്ട്. വികസനം അട്ടിമറിക്കുന റെയിൽവെയുടെ സ്വകാര്യവൽക്കരണ പദ്ധതി കണ്ണുരിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നു ചെറുത്ത് തോൽ പി ക്കണമെന്നും കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു. കണ്ണൂർ കോർപറേഷൻ ഓഫിസിനു മുൻപിൽ നിന്നും തുടങ്ങിയ മാർച്ച് റെയിൽവേ സ്റ്റേഷന്റെ മുഖ്യ കവാടത്തിൽ അവസാനിച്ചു.

മേയർ ടി.ഒ മോഹനൻ പ്രതിഷേധ മാർച്ചിൽ അധ്യക്ഷനായി. എംപിമാരായ അഡ്വ.പി. സന്തോഷ് കുമാർ , ഡോ.ടി.ശിവദാസൻ ,എംഎ‍ൽഎമാരായ രാമചന്ദ്രൻ കടന്ന പള്ളി കെ.വി സുമേഷ്, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് , സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം.പ്രകാശൻ , കൗൺസിലർമാരായ എൻ. സുകന്യ, പി.കെ രാഗേഷ്, അഡ്വ.പി. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു. ഡെപ്യുട്ടി മേയർ ഷബീന ടീച്ചർ സ്വാഗതം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP