Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേയർക്ക് രാഷ്ട്രീയ തിമിരം; മരണം അടഞ്ഞവരുടെ ബന്ധുക്കൾ സമീപിച്ചാൽ ആരുതടഞ്ഞാലും പയ്യാമ്പലത്ത് ഐആർപിസി ശവസംസ്‌കാരം നടത്തുമെന്ന് പി ജയരാജന്റെ വെല്ലുവിളി; യൂത്ത് കോൺഗ്രസുകാരെ രംഗത്തിറക്കി കളം പിടിക്കാൻ മേയർ: കണ്ണൂരിൽ കോവിഡ് മരണവും രാഷ്ട്രീയ വിവാദമാകുമ്പോൾ

മേയർക്ക് രാഷ്ട്രീയ തിമിരം; മരണം അടഞ്ഞവരുടെ ബന്ധുക്കൾ സമീപിച്ചാൽ ആരുതടഞ്ഞാലും പയ്യാമ്പലത്ത് ഐആർപിസി ശവസംസ്‌കാരം നടത്തുമെന്ന് പി ജയരാജന്റെ വെല്ലുവിളി; യൂത്ത് കോൺഗ്രസുകാരെ രംഗത്തിറക്കി കളം പിടിക്കാൻ മേയർ: കണ്ണൂരിൽ കോവിഡ് മരണവും രാഷ്ട്രീയ വിവാദമാകുമ്പോൾ

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂൂരിൽ കോവിഡ് രോഗികളുടെ ശവസംസ്‌കാരത്തെ ചൊല്ലിയുള്ള തർക്കം സി.പി. എം - കോൺഗ്രസ് പരസ്യ പോരിലേക്കെത്തി. ഇന്നു മുതൽ കോവിഡ് വന്ന് മരണമടയുന്നവരുടെ സംസ്‌കാരം തങ്ങൾ നടത്തുമെന്ന കോർപറേഷന്റെ നിലപാടാണ് പ്രതിസന്ധി മൂർച്ഛിപ്പിക്കാൻ കാരണം. ഐ. ആർ. പി.സിക്ക് ബദലായി കോർപറേഷൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ യൂത്ത് കെയറിന്റെ സഹായവും തേടുന്നുണ്ട്.

ഇതിനിടെ മേയർ ടി.ഒ മോഹനനെതിരെ കടുത്ത വിമർശനവുമായി സി. പി. എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനും ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തു വന്നു. മേയർക്ക് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്നും മരണമടയുന്ന കോവിഡ് രോഗികളുടെ ബന്ധുക്കളാരെങ്കിലും ഐ. ആർ. പി.സിയെ സമീപിച്ചാൽ തങ്ങൾ സംസ്‌കാരം നടത്തിക്കൊടുക്കുമെന്നും ഇതിൽ നിന്നുമാർക്കും തടയാൻ കഴിയില്ലെന്നും ജയരാജൻ മുന്നറിയിപ്പു നൽകി.

ജില്ലാ ദുരന്തനിവാരണ അഥോറിറ്റി റിലീഫ് സംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ് ഐ. ആർ.പി.സിയെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. എന്നാൽ ജയരാജന്റെത് നിലനിൽപ്പിന്റെ രാഷ്ട്രീയമാണെന്ന് മേയർ ടി.ഒ മോഹനനൻ തുറന്നടിച്ചു. പയ്യാമ്പലത്തെ സംസ്‌കാരവുമായി കോർപറേഷനെടുത്ത തീരുമാനങ്ങൾ ജനങ്ങൾ സ്വാഗതം ചെയ്തതാണ്. കോവിഡ്ബാധിതരായി മരണമടയുന്നവരുടെ ബന്ധുക്കൾക്ക് തികച്ചും ആശ്വാസകരമാണ് ഈ തീരുമാനം. ഒരു മഹാവ്യാധിയുടെ മുൻപിൽ നാട് നിൽക്കുമ്പോൾ പലർക്കും ഉറ്റവരെ നഷ്ടപ്പെടുമ്പോൾ അവരുടെ അന്ത്യകർമ്മങ്ങൾ പോലും ബാധ്യതയായി മാറുന്നതിൽ നിന്നും ആശ്വാസമേകുകയെന്നതാണ് കോർപറേഷന്റെ ലക്ഷ്യം.

ഒരാൾ മരണപ്പെടുമ്പോൾ അവരുടെ മൃതദേഹം വീട്ടിൽ നിന്നോ ആശുപത്രിയിൽ നിന്നോ കോർപറേഷൻ സജ്ജമാക്കിയ ആംബുലൻസിൽ പയ്യാമ്പലത്തെത്തിച്ചു തീർത്തും സൗജന്യമായി സംസ്‌കരിക്കുകയെന്നതാണ് കോർപറേഷൻ ഉദ്ദ്യേശിക്കുന്നത്. ഇതിനായുള്ള ആംബുലൻസിന്റെ വാടകയെ കുറിച്ചോ പി.പി. ഇ കിറ്റിന്റെ ചെലവിനെ കുറിച്ചോ ബോഡി ബാഗിന്റെ കാശോ ഒന്നിനെ കുറിച്ചും മരണമടഞ്ഞവരുടെ ബന്ധുക്കൾ വേവലാതിപ്പെടേണ്ടെന്നും അതുകൊണ്ടാണ് ഈ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടതെന്നും ടി. ഒ മോഹനനൻ പറഞ്ഞു.

കോർപറേഷൻ തീരുമാനത്തിനെതിരെ രംഗത്തു വന്ന സി. പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നിലപാടിനെയും മേയർ വിമർശിച്ചു. വളൻഡിയർമാരെ കോർപറേഷൻ ഒഴിവാക്കുന്നുവെന്ന ജയരാജന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്. അത്തരത്തിലൊരു വളൻഡിയർമാരെയും ഒഴിവാക്കുന്നതിനെ കുറിച്ച് കോർപറേഷൻ എവിടെയും പറയുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ല.യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ വളൻഡിയർ സേനയുൾപ്പെടെ പയ്യാമ്പലത്ത് കോർപറേഷനുമായി സഹകരിച്ച് ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടക്കുന്നുണ്ട്.

കഴിഞ്ഞ 15 മാസക്കാലമായി കോർപറേഷൻ ചെലവിൽ തന്നെയാണ് പയ്യാമ്പലത്ത് സംസ്‌കാരം നടന്നതെന്ന് വിമർശനമുന്നയിക്കുന്ന ജയരാജൻ മറന്നുപോവുകയാണ്. അദ്ദേഹത്തിന്റെ പാർട്ടി ഭരിക്കുന്ന എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതു ചെയ്തിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കണമെന്നു ടി. ഒ മോഹനൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP