Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഇനി കണ്ണൂരിൽ ആരേയും കൊല്ലില്ല; 'അതുക്കും മേലെ' ചെയ്ത് ബാക്കി വെക്കാൻ ഒരുങ്ങി രാഷ്ട്രീയ പാർട്ടികൾ; ഇനി അൽപപ്രാണൻ ബാക്കി വെച്ച് വിടും; കേസുമില്ല വാർത്തയുമാവില്ല എന്ന രീതി പിന്തുടരാൻ ഒരുങ്ങി കണ്ണൂരിലെ രാഷ്ട്രീയ പാർട്ടികൾ

ഇനി കണ്ണൂരിൽ ആരേയും കൊല്ലില്ല; 'അതുക്കും മേലെ' ചെയ്ത് ബാക്കി വെക്കാൻ ഒരുങ്ങി രാഷ്ട്രീയ പാർട്ടികൾ; ഇനി അൽപപ്രാണൻ ബാക്കി വെച്ച് വിടും; കേസുമില്ല വാർത്തയുമാവില്ല എന്ന രീതി പിന്തുടരാൻ ഒരുങ്ങി കണ്ണൂരിലെ രാഷ്ട്രീയ പാർട്ടികൾ

കണ്ണൂർ : ഇനി രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലകൾ കേൾക്കാൻ സാധ്യത ഇനി കുറവാണ്. വിക്രം നായകനായ ഐ സിനിമയിലെ ഡയലോഗ് പോലെ അതുക്കും മേലെ എന്ന സ്‌റ്റൈൽ അനുകരിക്കാൻ ഒരുങ്ങുകയാണ് കണ്ണൂരിലെ രാഷ്ട്രീയ പാർട്ടികൾ. കണ്ണൂരിനെ കണ്ണീരണിയിക്കുന്ന വാർത്തകൾ മാധ്യമങ്ങൾ ഏറ്റെടുക്കും എന്ന തിരച്ചറിവ് വന്നതോടെ എതിരാളികളെ അൽപപ്രാണൻ ബാക്കിവക്കുന്ന രീതിയൽ ആക്രമിക്കാൻ തുടങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. കണ്ണൂർ രാഷ്ട്രീയം കൊലപാതകങ്ങൾ ഉപേക്ഷിച്ചാണ് ഈ പുതിയ സറ്റൈൽ ഏറ്റെടുത്തത്. സിപിഎമ്മും ബിജെപിയും കണ്ണൂരിൽ ഇനിയുണ്ടാകുന്ന ഏതൊരു കൊലപാതകവും പ്ശ്‌നമാകും എന്ന് മനസ്സിലാക്കിയതോടെയാണ് ആക്രമിക്കുന്ന രീതിയിലേക്കു തിരിഞ്ഞത്.

രാഷ്ട്രീയകൊലപാതകങ്ങൾ സംഭവിച്ചാൽ മാധ്യമങ്ങൾ വാർത്തയും വൻവിവാദമാവുമാക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ, കൊല്ലുന്നതിലും ക്രൂരമായി എതിരാളിയെ എന്നെന്നേക്കുമായി മൃതപ്രായരാക്കിയാൽ അതു വെറുമൊരു രാഷ്ട്രീയ ആക്രമണം മാത്രമായി ഒതുങ്ങും. ആക്രമിക്കപ്പെട്ടവൻ നരകയാതനയാണ് ഇത് മൂലം അനുഭവിക്കുക. ഇക് കൊണ്ട് തന്നെ കൊലപാതകം നടക്കാത്തതിനാൽ ഇത്തരം ആക്രമണവാർത്തയ്ക്കു മാധ്യമങ്ങളിൽ വലിയ വിവാദം സൃഷ്ടിക്കാൻ കഴിയില്ലെന്ന പുതിയ തന്ത്രത്തിനു ഇതിന് പിന്നിൽ

സംഘപരിവാറിനു ശക്തമായ സ്വാധീനമുള്ള തലശേരി ഡയമണ്ട് മുക്കിനു സമീപം നാലു സി.പി.എം. പ്രവർത്തകരെ ആർ.എസ്.എസുകാർ മർദിച്ച് മൃതപ്രായരാക്കിയത് കുറച്ച് നാൾ മുമ്പാണ്. ഇതിന്റെ പ്രതികാരമായി ചുണ്ടങ്ങാപ്പൊയിൽ മാക്കുനിയിൽ ആർഎസ്എസ്. പ്രവർത്തകനെ അക്രമിച്ച് ജീവച്ഛവമാക്കി. തലശേരിയിൽ സി.പി.എം. പ്രവർത്തകൻ ശ്രീജൻ ബാബുവിന് അടുത്തിടെ ദേഹമാസകലം വെട്ടേറ്റു. തലയ്ക്കും െകെകാലുകൾക്കും ആഴത്തിൽ മുറിവേറ്റ ശ്രീജൻ മരണത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട് പൂർണമായിം കിടപ്പിലായി മാറി.

പിണറായി പഞ്ചായത്തിലെ പൂള ബസാറിൽ രണ്ട് ആർഎസ്എസ്. പ്രവർത്തകരുടെ െകെകാലുകൾ അടിച്ചുതകർത്തതും ധർമ്മടം സ്വാമികുന്നിൽ അഞ്ചു സി.പി.എം. പ്രവർത്തകരെ അതേ നാണയത്തിൽ തിരിച്ച് അക്രമിച്ചതും പുതിയ രാഷ്ട്രീയ തന്ത്രത്തിന്റെ ഉദാഹരണങ്ങളാണ്. നിട്ടൂരിൽ അച്ഛനെയും മകനെയും സംഘപരിവാർ അക്രമിച്ചു പരുക്കേൽപിച്ചതും, മുഴപ്പിലങ്ങാട് ബീച്ച് പരിസരത്ത് ആർഎസ്എസ്. കാര്യവാഹിന്റെ ഇരുകാലുകളും വെട്ടിയതും ഇതിന്റെ ബാക്കി പത്രങ്ങൾ ആണ്.

രാഷ്ട്രീയ കൊലകൾ പെട്ടന്ന സമൂഹ ശ്രദ്ധയിൽ എത്തുമെന്നതിനാലും അതിന് ദേശീയ തലത്തിൽ പോലും വിശദീകരണം കൊടുക്കേണ്ടി വരും എന്നതിനാലും ഇത് ഒഴിവാക്കാൻ ആണ് രാഷ്ട്രീയ പാർട്ടികൽ ശ്രമിക്കുന്നത്. ഇര ഗുരുതരപരുക്കേറ്റു കിടപ്പിലായാൽ അതു കുടുംബാംഗങ്ങളുടെ മാത്രം വേദനയാണ്. ആ സംഭവത്തിന്റെ പേരിൽ പാർട്ടിക്കുണ്ടാകുന്ന പക മറുപക്ഷത്തുനിന്ന് ഒരു ഇരയെക്കിട്ടുന്നതോടെ തീരുമെന്നും ഇവർ കണക്ക് കൂട്ടുന്നു. കൊല്ലാക്കൊല പ്രതികാരത്തിലൂടെ നിയമനടപടികൾ ലഘൂകരിക്കാമെന്നതാണ് ഇരുപക്ഷവും ലക്ഷ്യമിടുന്ന മറ്റൊരു നേട്ടം. അക്രമികളെയും ഉത്തരവിട്ട നേതാക്കളെയും ഗൂഢാലോചന നടത്തിയവരെയുമെല്ലാം ഗുരുതരവകുപ്പുകൾ ചുമത്തപ്പെടാതെ രക്ഷിക്കാമെന്നതും ഇതിന്റെ നേട്ടമായി കാണുന്നു.

രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികൾക്കു നിയമസഹായം നൽകുന്നതും പൊലീസിനെ സ്വാധീനിച്ച് റിമാൻഡ് വേളയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുമൊക്കെ പാർട്ടി ഘടകങ്ങളുടെ ചുമതലയാണ്. എന്നാൽ, എതിരാളികളെ കൊല്ലാക്കൊല ചെയ്താലും അതു നിത്യേനയുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ കണക്കിൽ എഴുതപ്പെടുമെന്നതാണു നേതൃത്വങ്ങൾ കാണുന്ന ഇതിന്റെ ഗുണം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP