Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

'പാല മാണിക്ക് ഭാര്യയെങ്കിൽ എനിക്ക് ചങ്ക്'; ജയിച്ച സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുനൽകി ഒത്തുതീർപ്പില്ലെന്ന് മാണി സി.കാപ്പൻ; പാലയ്ക്ക് പകരം രാജ്യസഭ സീറ്റ് എന്ന ഒത്തുതീർപ്പിലേക്ക് ഒരിക്കലും എൻസിപി എത്തില്ല; ജോസ് കെ മാണി വരുന്നതു കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നും മുന്നണിക്ക് ഉണ്ടാകില്ലെന്നും കാപ്പൻ; ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനത്തിൽ കല്ലുകടിയായി പാല സീറ്റ്; കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിന്റെ പ്രഖ്യാപനം നീളാൻ കാരണം എൻസിപിയുടെ ഉടക്കു തന്നെ

'പാല മാണിക്ക് ഭാര്യയെങ്കിൽ എനിക്ക് ചങ്ക്'; ജയിച്ച സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുനൽകി ഒത്തുതീർപ്പില്ലെന്ന് മാണി സി.കാപ്പൻ; പാലയ്ക്ക് പകരം രാജ്യസഭ സീറ്റ് എന്ന ഒത്തുതീർപ്പിലേക്ക് ഒരിക്കലും എൻസിപി എത്തില്ല; ജോസ് കെ മാണി വരുന്നതു കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നും മുന്നണിക്ക് ഉണ്ടാകില്ലെന്നും കാപ്പൻ; ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനത്തിൽ കല്ലുകടിയായി പാല സീറ്റ്; കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിന്റെ പ്രഖ്യാപനം നീളാൻ കാരണം എൻസിപിയുടെ ഉടക്കു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പാലാ: ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പൂർത്തിയായിരിക്കയാണ്. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. ഇതിന് കാരണം, പാലാ സീറ്റിനെ ചൊല്ലി നിലനിൽക്കുന്ന തർക്കങ്ങളാണ്. ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ മുറുകവേ നിലപാട് വ്യക്തമാക്കി എൻ.സി.പി രംഗത്തുവന്നു. എൻ.സി.പിയുടെ അക്കൗണ്ടിലുള്ള സീറ്റ് വിട്ടുനൽകി ജോസ് കെ. മാണിക്ക് മുന്നണിപ്രവേശനം ഒരുക്കില്ലെന്ന് മാണി.സി കാപ്പൻ തുറന്നടിച്ചു. എൻ.സി.പി വിജയിച്ച മൂന്ന് സീറ്റുകൾ വിട്ടുനൽകി കൊണ്ടുള്ള ഒരു വിട്ടുവീഴ്‌ച്ചയ്ക്കും തയ്യാറല്ല. ഇപ്പോൾ വൈകാരിക ബന്ധം പറഞ്ഞ് വരുന്നതിൽ പ്രസക്തിയുമില്ല. പാല മാണിക്ക് ഭാര്യയാണെങ്കിൽ എനിക്ക് ചങ്കാണ് മാണി സി. കാപ്പൻ പറഞ്ഞു.

പാലയ്ക്ക് പകരം രാജ്യസഭ സീറ്റ് എന്ന ഒത്തുതീർപ്പിലേക്ക് ഒരിക്കലും എൻ.സി.പി എത്തില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ജയിച്ച സീറ്റ് ഒരു കാരണവശാലും വിട്ടു നൽകേണ്ടതില്ല എന്നു തന്നെയാണ് കേന്ദ്ര നേതൃത്വം അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം. മാണിയോട് മൂന്ന് തവണ മത്സരിച്ച് പൊരുതി നേടിയ സീറ്റാണ്. അത് വിട്ട് നൽകാൻ ഒരു കാരണവശാലും തയ്യാറല്ല എന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ജോസ് കെ. മാണിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ച ഇതുവരെ നടന്നിട്ടില്ല. വാർത്തകളിലൂടെ മാത്രമാണ് വിവരങ്ങൾ അറിയുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ നിന്നും ആരും തന്നെ എൻ.സി.പിയെ സമീപിച്ചിട്ടില്ലെന്നും മാണി സി.കാപ്പൻ പറഞ്ഞു. നേരത്തെ ജോസ് കെ. മാണിയുടെ ഇടതുപക്ഷ പ്രവേശനത്തെ സ്വാഗതം ചെയ്ത് സിപിഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. അതേസമയം ജോസ് കെ. മാണി പക്ഷം ഇടതുമുന്നണിയിലേക്ക് വരുന്നതിനോട് സിപിഐ നേതൃത്വത്തിന് യോജിപ്പില്ല.

തിങ്കളാഴ്‌ച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന വാർത്തകൾക്കിടെയാണ് എൻസിപി വീണ്ടും ഉടക്കുമായി എത്തിയിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന് നൽകേണ്ട സീറ്റുകൾ സംബന്ധിച്ച് മുന്നണിക്കുള്ളിൽ അനിശ്ചിതത്വം മാറിയിട്ടില്ല. എന്നാൽ മുന്നണി പ്രവേശത്തിന് ശേഷം സീറ്റുകൾ സംബന്ധിച്ച അന്തിമധാരണയുണ്ടാക്കാമെന്നാണ് സിപിഎം നേതാക്കളുടെ ഉറപ്പ്. മുന്നണിപ്രവേശം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനോട് സിപിഎമ്മും കേരളകോൺഗ്രസിനും യോജിപ്പില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചാലേ നിയമസഭാസീറ്റുകൾ സംബന്ധിച്ച് മുന്നണിയിൽ തർക്കങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ജോസ് വിഭാഗം എൻഡിഎയിലേക്ക് പോകുമെന്ന് ജോസഫ് വിഭാഗം കൂടി പറഞ്ഞതോടെ പ്രഖ്യാപനം വൈകിക്കേണ്ടതില്ലെന്ന് ജോസ് കെ മാണി വിഭാഗം തീരുമാനമെടുക്കുകയായിരുന്നു.

20 സീറ്റുകൾ ചോദിച്ച ജോസ് കെ മാണി വിഭാഗത്തിന് 11ലധികം സീറ്റ് നൽകാണെന്നാണ് സിപിഎമ്മിന്റെ ഉറപ്പ്. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച സീറ്റുകൾ വേണമെന്ന ഉറച്ച നിലപാട് ജോസ് കെ മാണി വിഭാഗം ചർച്ചകളിലെടുത്തു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ പേരാമ്പ്ര റാന്നി ചാലക്കുടി സീറ്റുകളെ കുറിച്ചാണ് തർക്കം. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ട് കൊടുക്കുന്ന കാര്യത്തിൽ സിപിഐക്കും എതിർപ്പുണ്ട്. പാലാ സീറ്റ് വിട്ട് കൊടുക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പൻ. എന്നാൽ പാലായിൽ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിക്കഴിഞ്ഞു. പാലാ ജോസ് വിഭാഗത്തിന് തന്നെയായിരിക്കും. അതിനാൽ മാണി സി കാപ്പനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയനിലപാട് ഉടനെന്ന് ജോസ് കെ.മാണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്നതാകും പ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടാിയ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ മുന്നൊരുക്കങ്ങൾ എല്ലാം നടന്ന് കഴിഞ്ഞു. ഇനി മുന്നണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അത് എന്താണോ തീരുമാനം അതേ അറിയേണ്ടതുള്ളു. പാർട്ടി ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി.

കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം ) മത്സരിച്ച 15 സീറ്റുകളാണ് ഇടതു മുന്നണി മാണിക്ക് വാഗ്ദാനം നൽകിയിരിക്കുന്നത്. അവയിൽ ആറെണ്ണത്തിൽ വിജയം നേടിയിട്ടുണ്ട്.ചങ്ങനാശേരി (കോട്ടയം), കടുത്തുരുത്തി (കോട്ടയം), തൊടുപുഴ (ഇടുക്കി) ഇടുക്കി (ഇടുക്കി) സീറ്റുകൾക്കൊപ്പം പൂഞ്ഞാർ (കോട്ടയം) എന്നീ അഞ്ചു സീറ്റുകൾ ജോസ് മാണി വിഭാഗത്തിനു തർക്കമില്ലാതെ തന്നെ ലഭിക്കാം.സിപിഎം നിലവിലെ തങ്ങളുടെ സിറ്റിങ് സീറ്റുകൾ പുതിയ പാർട്ടിക്ക് കൊടുക്കാൻ സാധ്യത കുറവാണ്. അങ്ങനെ വന്നാൽ കുട്ടനാടിനൊപ്പം പാലായും വിട്ടുനൽകാൻ ആവില്ലെന്ന് എൻ സി പിയും തിരുവല്ല പറ്റില്ലെന്ന് ജനതാദളും ആവശ്യപ്പെട്ടേക്കാനാണ് സാധ്യത.

അര നൂറ്റാണ്ടു കാലം കെഎം മാണി സ്വന്തമാക്കിയ പാലാ മണ്ഡലം നഷ്ടപ്പെടുത്തി മുന്നോട്ടു പോകുന്നത് ജോസ് വിഭാഗത്തിന് ചിന്തിക്കാൻ പോലും കഴിയില്ല. അതു പോലെ തന്നെ കാഞ്ഞിരപ്പള്ളി നഷ്ടപ്പെടുത്താൻ ജയരാജിനും കഴിയില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ ഇടതു മുന്നണി വിട്ടു വീഴ്ച ചെയ്യേണ്ടി വരും.പിറവം (എറണാകുളം )അങ്കമാലി (എറണാകുളം).ഇരിക്കൂർ (കണ്ണൂർ)പേരാവൂർ (കണ്ണൂർ )എന്നിവ ജോസ് കെ മാണി കണ്ണുവച്ചിരിക്കുന്നത്. ഈ അവസ്ഥയിൽ കഴിഞ്ഞ തവണ മത്സരിച്ച പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ അഞ്ചു ജില്ലകളിൽ നിന്നും ജോസ് കെ മാണി വിഭാഗം ഒഴിവാക്കാനുംസാധ്യതയുണ്ട്.

ജോസ് വിഭാഗം മത്സരിച്ചിരുന്ന നിലവിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ ഏറ്റുമാനൂരും, പേരാമ്പ്രയും സിപിഎം നിലനിർത്തും. കുട്ടനാട് സീറ്റിലും ജോസ് കെ. മാണി അവകാശം ഉന്നയിക്കില്ല. കാഞ്ഞിരപ്പള്ളി വിട്ടു നൽകുന്നതിൽ സിപിഐക്ക് ഇപ്പോളും എതിർപ്പുണ്ട്. സിപിഎമ്മിന്റെ കൈവശമുള്ള സീറ്റുകളിലൊന്ന് വിട്ടു നൽകി സിപിഐയെ അനുനയിപ്പിക്കാനാണ് നീക്കം. എൻസിപിയെ തൃപ്തിപ്പെടുത്തുന്ന ഫോർമുലയ്ക്കായുള്ള ആലോചനകളാണ് നടക്കുന്നത്.

അതേസമയം ജോസ് കെ. മാണി ഇടതുമുന്നണിയിൽ വരുന്നതുകൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്ന് നേരത്തെ സിപിഐ കോട്ടയം ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽ.ഡി.എഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. 'യു.ഡി.എഫ് വിട്ടുപോരുന്നതിൽ അതൃപ്തരാണ് അവരുടെ അണികളിലെ പ്രധാനപ്പെട്ട ഒരു ഭാഗം. മുൻകാല അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വലിയ അത്ഭുതമൊന്നും അവർ വരുന്നതുകൊണ്ട് ഉണ്ടാവുമെന്ന അഭിപ്രായം ഞങ്ങൾക്കില്ല', സി.കെ.ശശിധരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP