Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണോ, വേണ്ടയോ എന്ന് ആദ്യം സിപിഎം പറയട്ടെ; അത് കഴിഞ്ഞ് സിപിഐ പ്രതികരിക്കാമെന്ന് കാനം രാജേന്ദ്രൻ; പാർട്ടി സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണോ, വേണ്ടയോ എന്ന് ആദ്യം സിപിഎം പറയട്ടെ; അത് കഴിഞ്ഞ് സിപിഐ പ്രതികരിക്കാമെന്ന് കാനം രാജേന്ദ്രൻ; പാർട്ടി സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണോ വേണ്ടയോ എന്നതിൽ ആദ്യം സി പി എം പ്രതികരണം വരട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത് കഴിഞ്ഞ് സിപിഐ പ്രതികരിക്കാം എന്നും കാനം രാജേന്ദ്രൻ പറഞ്ഞു

സജി ചെറിയാന്റെ രാജിയിൽ നാളെയാണ് സിപിഎം അന്തിമ തീരുമാനം എടുക്കുക. നാളെ ചേരുന്ന സമ്പൂർണ സെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. അതിനാൽ ഇന്ന് വാർത്താക്കുറിപ്പ് ഇറക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇതോടെ രാജിയിൽ ഒരു ദിവസത്തെ ആനുകൂല്യം കൂടി സജി ചെറിയാന് ലഭിക്കുകയാണ്. എന്നാൽ താൻ എന്തിന് രാജി വെക്കണമെന്ന ചോദ്യമാണ് അവെയിലബിൾ സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് മടങ്ങുമ്പോൾ സജി ചെറിയാൻ ഉന്നയിച്ചത്. എന്താണ് പ്രശ്നം, എല്ലാം ഇന്നലെ പറഞ്ഞതല്ലേയെന്നും സജി ചെറിയാൻ ചോദിക്കുന്നുണ്ട്.

യോഗത്തിൽ മന്ത്രിക്കെതിരെ വിമർശനം ഉയർന്നു. മന്ത്രി മിതത്വം പാലിക്കേണ്ടതായിരുന്നു, ഈ സംഭവത്തോടെ മന്ത്രി എതിരാളികൾക്ക് ആയുധം നൽകുകയാണ് ചെയ്തതെന്നായിരുന്നു വിമർശനം. എന്നാൽ മന്ത്രി തന്റെ വിശദീകരണം ആവർത്തിക്കുകയാണുണ്ടായത്. സംഭവിച്ചത് നാക്കുപിഴയാണ്, ഭരണഘടനയെ അല്ല, മറിച്ച് ഭരണകൂടത്തെയാണ് വിമർശിച്ചതെന്ന് സജി ചെറിയാൻ ആവർത്തിച്ചു.

മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇന്ന് എകെജി സെന്ററിൽ അവയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സജി ചെറിയാനും അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. എകെജി സെന്ററിലെത്തിയപ്പോൾ സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

അതേസമയം, മന്ത്രി സജി ചെറിയാന്റെ ഭരണഘടന സംബന്ധിച്ച പരാമർശത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ സംസ്ഥാന നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും വിഷയം ചർച്ച ചെയ്ത് കൃത്യമായ നടപടി സ്വീകരിക്കുമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP